മദ്യലഹരിയില്‍ കാറോടിയ്ക്കുന്നുവെന്ന് സംശയം തോന്നിയ വാഹനത്തിന് പിന്നാലെ കുതിച്ച്, പിടിക്കുന്ന കേരള പൊലീസ്

കുറ്റവാളികളെ പിന്തുടര്‍ന്ന് പിടിക്കുന്ന കേരള പൊലീസിന്റെ വിഡിയോ വൈറലാകുന്നു.
മദ്യലഹരിയില്‍ വാഹനമോടിച്ചു എന്നു സംശയിക്കുന്ന ആളെയാണ് കേരളാപൊലീസ് പിന്‍തുടര്‍ന്ന് പിടിച്ചത്.
അമിത വേഗത്തില്‍ വാഹനമോടിച്ച ആള്‍ അപകടമുണ്ടാക്കുന്നതും വിഡിയോയില്‍ കാണാം.
അമിതവേഗത്തില്‍ വളവ് കടക്കാന്‍ ശ്രമിക്കുന്ന കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത മറ്റൊരു കാറില്‍ ഇടിച്ച് നിയന്ത്രണം വിടുകയായിരുന്നു.
പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിന്റെ ഡ്രൈവിങ് സീറ്റില്‍ നിന്നും അപകടശേഷം ഒരു സ്ത്രീ പുറത്തിറങ്ങുന്നതും കാണാം.
സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലെ സ്ഥലം വ്യക്തമല്ല. പൊലീസില്‍ നിന്ന് രക്ഷപ്പെടാനായാണ് കാര്‍ അമിതവേഗത്തില്‍ പോയത്.
https://www.facebook.com/Malayalivartha