ഈ മാതൃകാ ഇടവകയില്‍ നിന്നും ഓരോ വര്‍ഷവും ഓരോ നവവൈദികര്‍

അമേരിക്കയിലെ ക്ലീവ്ലാന്‍ഡ് സെന്റ് ജോണ്‍സ് കത്തീഡ്രലിന് ഇക്കഴിഞ്ഞ മേയ് 18-ന്്് ഒരു വിശേഷദിവസമായിരുന്നു. കത്തീഡ്രലില്‍ ആളുകള്‍ തിങ്ങിനിറഞ്ഞിരുന്നു. കത്തീഡ്രലിന്റെ അകത്ത് സ്ഥലം ലഭിക്കാത്തവര്‍ പുറത്ത് നില്‍ക്കുന്നു. പൗരോഹിത്യ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണവര്‍. ഒമ്പത് നവവൈദികരുടെ പൗരോഹിത്യ ചടങ്ങാണ് നടന്നത്.
അവരില്‍ ഒരാളാണ് ദാനിയേല്‍ സമിദ്. അമേരിക്കയിലെ ഒഹായോ സെന്റ് മേരീസ് ഇടവകയില്‍ നിന്നുള്ള വൈദിക വിദ്യാര്‍ഥിയാണ്. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഏറ്റവുമധികം ആളുകള്‍ എത്തിയിരിക്കുന്നതും ഇവിടെ നിന്നാണ്. ഇതിനൊരു കാരണവുമുണ്ട്. ഓരോ വര്‍ഷവും ഓരോ നവവൈദികര്‍. കഴിഞ്ഞ ഏഴു വര്‍ഷമായി ഇതാണ് ഈ ഇടവകയിലെ പതിവ്.
2013ല്‍ തുടങ്ങിയതാണ് തുടര്‍ച്ചയായുള്ള പൗരോഹിത്യ സ്വീകരണം. ഏറ്റവും സന്തോഷം നിറഞ്ഞ ഇടവക- സെന്റ് മേരീസ് ഇടവകയെ 2014-ല്‍ പൗരോഹിത്യം സ്വീകരിച്ച ഫാ. റയാന്‍ മാന്‍ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. പൗരോഹിത്യം സ്വീകരിച്ചവര്‍ ഇടയ്ക്ക് ഇടവകയിലെത്തി നടത്തുന്ന ശുശ്രൂഷകളാണ് കൂടുതല്‍ യുവാക്കള്‍ സെമിനാരിയില്‍ ചേരാന്‍ താത്പര്യപ്പെടുന്നതിന്റെ പിന്നിലെ രഹസ്യമെന്ന് വൈദികര്‍ സാക്ഷ്യപ്പെടുത്തുന്നു. പഠനശേഷം ജോലി നേടിയവരും സെമിനാരിയില്‍ ചേരുന്നവരില്‍ ഉള്‍പ്പെടുന്നു.
എല്ലാവരും സന്തോഷവാന്മാരാണ്.അടുത്ത വര്‍ഷം ഈ ഇടവകയില്‍ നിന്ന് നവവൈദികര്‍ ആരുമില്ല. ഇനി മൂന്നു വര്‍ഷത്തിനു ശേഷമേ ഇവിടെ പൗരോഹിത്യ സ്വീകരണമുള്ളു. ഒരുപക്ഷേ നാലു പേരായിരിക്കും 2022-ല്‍ നവവൈദികരായി അഭിഷേകം ചെയ്യപ്പെടുക. ആ സുവര്‍ണ നിമിഷത്തിനായി കാത്തിരിക്കുകയാണ് സെന്റ് മേരീസ് ഇടവക സമൂഹം.
https://www.facebook.com/Malayalivartha