ഇരട്ടസഹോദരനെ ജയിലില്‍ നിര്‍ത്തിയിട്ട് കൊലക്കേസ് പ്രതി ജയില്‍ ചാടി
തുര്‍ക്കിയില്‍ ഇരട്ട സഹോദരനെ പകരക്കാരനാക്കി വച്ച് കൊലക്കേസ് പ്രതി ജയിലിനുള്ളില്‍ നിന്നും രക്ഷപെട്ടു.
19 വയസുകാരനായ മുറത് ആണ് കൊലക്കേസില്‍ പിടിയിലായി ദീര്‍ഘനാളത്തെ ശിക്ഷ ലഭിച്ച് ജയിലില്‍ കഴിഞ്ഞിരുന്നത്.
ഇതിനിടെയാണ് ജയിലില്‍ കഴിയുന്ന മുറതിനെ കാണാന്‍ ഇരട്ട സഹോദരന് ഹുസൈനെത്തിയത്. ഇയാളെ പകരക്കാരനാക്കി വച്ചാണ് മുറത് ജയില്‍ ജീവനക്കാരെ വിദഗ്ദമായി കബളിപ്പിച്ച് രക്ഷപെട്ടത്.
തുടര്‍ന്ന് ജയിലിനുള്ളില്‍ കഴിഞ്ഞ ഹുസൈനില്‍ പന്തികേട് തോന്നിയ പോലീസുദ്യോഗസ്ഥര്‍ അന്വേഷിച്ചപ്പോഴാണ് യഥാര്‍ത്ഥ പ്രതി രക്ഷപെട്ട വിവരം അറിയുന്നത്.
ഇവര്‍ ഉടന്‍ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനുകളിലേയ്ക്ക് വിവരം കൈമാറി. തുടര്‍ന്ന് ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മുറതിനെ ഇവിടെ നിന്നും കണ്ടെത്തുകയായിരുന്നു.
ഇരു സഹോദരന്മാരും ഇപ്പോള്‍ ജയിലിലാണ്.
https://www.facebook.com/Malayalivartha