കൈവരികള്‍ക്കിടയിലൂടെ താഴേയ്ക്ക് ഊര്‍ന്നുപോയ കുട്ടിയെ അമ്മയ്ക്ക് കൈപ്പിടിയിലൊതുക്കാനായത് ഭാഗ്യം കൊണ്ട്!
കൊളംബിയയിലെ ഒരു ബഹുനില കെട്ടിടത്തിന്റെ സ്റ്റെയര്‍കേസിന്റെ കൈവരികള്‍ക്ക് ഇടയിലൂടെ താഴേക്കു വീഴുവാന്‍ തുടങ്ങിയ പിഞ്ചു കുഞ്ഞിനെ അമ്മ നാടകീയമായി രക്ഷിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
മെഡെലിനിലാണ് സംഭവം. ലിഫ്റ്റിനുള്ളില്‍ നിന്നും അമ്മയും കുഞ്ഞും പുറത്തേക്ക് ഇറങ്ങിവരുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യം. അമ്മ ഫോണില്‍ ശ്രദ്ധിച്ചിരിക്കുമ്പോള്‍ അമ്മയുടെ സമീപത്തു നിന്നും പോയ കുട്ടി കൈവരികള്‍ക്ക് ഇടയിലൂടെ താഴോട്ട് മറിഞ്ഞു.
എന്നാല്‍ ഇത് കണ്ട അമ്മ നിമിഷ നേരത്തിനുള്ളില്‍ കുട്ടിയുടെ കാല് കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ കൈവരികള്‍ക്കിടയില്‍ നിന്നും വലിച്ചെടുക്കുകയും ചെയ്തു.സമീപത്തെ സിസിടിവിയിലാണ് സംഭവം പതിഞ്ഞത്.
അമ്മയുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് കുട്ടിക്ക് അപകടമൊന്നും സംഭവിക്കാതിരുന്നത്. സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ദൃശ്യങ്ങള്‍ക്ക് പ്രതികരണവുമായി നിരവധിയാളുകള്‍ രംഗത്തെത്തുന്നുണ്ട്.
https://www.facebook.com/Malayalivartha