വിവാഹദിനത്തില്‍ വളര്‍ത്തുനായയുമൊത്ത് വധുവിന്റെ കിടുക്കാച്ചി ഡാന്‍സ്!
വിവാഹദിനത്തില്‍ കൂട്ടുകാരും ബന്ധുക്കളുമൊക്കെ നൃത്തം ചെയ്യുകയും നവദമ്പതികള്‍ കാഴ്ചക്കാരായി ഇരിക്കുകയും ചെയ്തിരുന്ന കാലമൊക്കെ പോയി. ഇന്ന് വധുവും വരനുമാണ് തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി മുന്പില് ഉണ്ടാവുന്നത്.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വിഡിയോയില്‍ വധു നൃത്തം ചെയ്യുന്നത് ഒരു നായയ്ക്ക് ഒപ്പമാണ്. ഗൗണ്‍ ധരിച്ച് തന്റെ പ്രിയപ്പെട്ട നായയ്ക്കൊപ്പമുള്ള വധുവിന്റെ നൃത്തം കണ്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യല്‍ ലോകം.
സെലിബ്രിറ്റികള്‍ക്കു വേണ്ടി നായകളെ പരിശീലിപ്പിക്കുന്ന 24-കാരി സാറാ കാര്സണ് ആണ് തന്റെ പ്രിയപ്പെട്ട നായയ്ക്കൊപ്പം നൃത്തം ചെയ്തത്. വധുവിന്റെ പുറത്തു കയറിയും ഉയര്‍ന്നു ചാടിയും നിവര്‍ന്നു നിന്നുമായിരുന്നു നായയുടെ നൃത്തം. പാട്ടിന്റെ താളത്തിനൊത്തുള്ള ഈ മിന്നുന്ന പ്രകടനം കയ്യടിച്ചാണ് അതിഥികള്‍ സ്വീകരിച്ചത്.
സാറ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച വിഡിയോ സോഷ്യല്‍ ലോകത്തിന്റെ ഹൃദയം കവര്‍ന്നു. വിവാഹ വസ്ത്രത്തിലായിരുന്നതും പരിശീലിക്കാന്‍ വേണ്ടത്ര സമയം ലഭിക്കാത്തതും കാരണം ചെറിയ ഭയമുണ്ടായിരുന്നതായി സാറ പറഞ്ഞു. നിരവധി അഭിനന്ദനങ്ങളാണ് ഇവരെ തേടിയെത്തുന്നത്.
https://www.facebook.com/Malayalivartha