ഐസ്ക്രീം നക്കിയതിനു ശേഷം തിരികെ വില്പനയ്ക്കുള്ള ഫ്രിഡ്ജില്‍ വച്ചു; 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമെന്ന് പോലീസ്
ടെക്സസിലെ വാള്‍മാര്‍ട്ട് ഷോപ്പില്‍ നിന്നും ഐസ്ക്രീം എടുത്ത് നക്കിയതിനു ശേഷം തിരികെ വച്ച് മടങ്ങിയ യുവതിയെ തെരഞ്ഞ് പോലീസ്.
ബ്ലൂ ബെല്‍ ഐസ്ക്രീം എടുത്ത് നക്കിയ യുവതി അത് തിരികെ ഫ്രിഡ്ജിനുള്ളില് വച്ചിട്ട് ചിരിച്ചുകൊണ്ട് നടന്ന് നീങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
വീഡിയോയില്‍ യുവതിയെ പ്രോല്‍സാഹിപ്പിക്കുന്ന ഒരു പുരുഷന്റെ ശബ്ദവും കേള്‍ക്കുന്നുണ്ട്.
സ്ഥാപനത്തിലെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.തുടര്‍ന്ന് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ഈ വീഡിയൊ നിമിഷ നേരത്തിനുള്ളില്‍ വൈറലായി മാറുകയായിരുന്നു.
സംഭവം ഏറെ പ്രതിഷേധത്തിനു കാരണമായതോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാള്‍മാര്‍ട്ടിലെ സി സി ടിവി ദൃശ്യങ്ങളില്‍ നിന്നും പ്രസ്തുത ദിവസം യുവതി അവിടെ ഷോപ്പിംഗിന് എത്തിയതിന്റെ തെളിവ് പോലീസിന് ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha