ആഗോള വൈറല്‍ ആകുന്നു പാകിസ്ഥാന് ടിവി അവതാരകയുടെ വന്‍ അമളി!
പാകിസ്ഥാന് ടിവി അവതാരകയ്ക്ക് പറ്റിയ ഒരു അമളി ആഗോള തലത്തില്‍ തന്നെ വൈറലാകുന്നു. പാകിസ്ഥാന് മാധ്യമപ്രവര്‍ത്തക നൈല ഇനായത്ത് തന്നെയാണ് തനിയ്ക്ക് പറ്റിയ ഈ അമളി വീഡിയോ ആദ്യമായി ട്വീറ്റ് ചെയ്തത്. പിന്നീട് ഇത് ആഗോളതലത്തില്‍ തന്നെ വൈറലായി. നിരവധി കമന്റുകളാണ് ഇത് സംബന്ധിച്ച് ട്വിറ്ററിലും മറ്റും ഉണ്ടാകുന്നത്.
പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ഒരു ചാനല്‍ ചര്‍ച്ച നടക്കുന്നതിന്റെ വീഡിയോ ക്ലിപ്പാണിത്.
ചര്ച്ചാപാനലിലെ ഒരു അംഗം പറയുന്നു 'ആപ്പിളിന്റെ ബിസിനസ് മാത്രം പാകിസ്ഥാന്റെ ഒരു വര്‍ഷത്തെ മൊത്തം ബഡ്ജറ്റിനെക്കാള്‍ കൂടുതലാണ്' - പാനല്‍ അംഗം ഉദ്ദേശിച്ചത് അമേരിക്കന്‍ ടെക് ഭീമന്മാരായ ആപ്പിളിനെയാണ്. എന്നാല്‍ ഇത് മനസിലാകാതെ, ശരിയാണ് ഞാനും കേട്ടിട്ടുണ്ട്, വിവിധ തരത്തിലുള്ള ആപ്പിളുകള്‍ ഉണ്ടെന്നും ഇപ്പോള്‍ ഒരു ആപ്പിളിന് തന്നെ വളരെ വിലക്കൂടുതലാണെന്നും, ചര്‍ച്ച നയിക്കുന്ന അങ്കര്‍ യുവതി പറയുകയായിരുന്നു.
എന്നാല്‍ താന്‍ ആപ്പിള്‍ കമ്പനിയെ ആണ് ഉദ്ദേശിച്ചതെന്ന് അപ്പോള്‍ തന്നെ പാനല്‍ അംഗം തിരുത്തുകയുണ്ടായി.
https://www.facebook.com/Malayalivartha