ശരീരത്തിലൂടെ പെരുമ്പാമ്പുകള്‍ ഇഴഞ്ഞിട്ടും കൂസലില്ലാതെ കാര്‍ട്ടൂണ്‍ കാണുന്ന കൊച്ചുമിടുക്കി
പെരുമ്പാമ്പുകള്‍ ശരീരത്തില്‍ കൂടി ഇഴയുമ്പോള്‍ യാതൊരു ഭാവഭേദവുമില്ലാതെ മൊബൈല്‍ ഫോണില്‍ ഒരു കൊച്ചുകുട്ടി കാര്‍ട്ടൂണ്‍ കാണുന്നതിന്റെ ദൃശ്യങ്ങള്‍ അമ്പരപ്പുളവാക്കുന്നു.
ഇന്തോനേഷ്യയിലെ തങ്കേറാംഗിലാണ് സംഭവം. ധ്യാലന് മഹാറാണി എന്നാണ് ഈ മൂന്ന് വയസുകാരിയായ കുട്ടിയുടെ പേര്.
ശരീരത്തില്‍ കൂടി ആറ് പാമ്പുകള്‍ ഇഴയുമ്പോള്‍ യാതൊരു പേടിയുമില്ലാതെ ഈ കുട്ടി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയായിരുന്നു.കാര്‍ട്ടുണ്‍ കാണുന്നതിന് പാമ്പുകള്‍ തടസമാകുമ്പോള്‍ ഈ കുട്ടി കൈകൊണ്ട് പാമ്പിനെ മാറ്റിയിടുന്നതും കാണാം.
എന്നാല്‍ ഇത്തരം ദൃശ്യങ്ങളിലൂടെ ആദ്യമായല്ല മഹാറാണി സോഷ്യല്‍മീഡിയയുടെ ശ്രദ്ധനേടുന്നത്. ഇതിനു മുമ്പ് മഹാറാണി മുതലയെ ബ്രഷ് ചെയ്യിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായി മാറിയിരുന്നു.
https://www.facebook.com/Malayalivartha