കുട്ടികളുടെ ദീപികയുടെ ആദ്യ കവര്‍ഗേളിനെ തേടുന്നു സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ ഇപ്പോള്‍ തേടുന്നത് മലയാളത്തിലെ ആദ്യ ബാലമാസികയായ കുട്ടികളുടെ ദീപികയുടെ ആദ്യ കവര്‍ഗേളിനെയാണ്. 1958-ല്‍ പുറത്തിറങ്ങിയ കുട്ടികളുടെ ദീപികയുടെ ആദ്യപതിപ്പിന്റെ മുഖചിത്രത്തില്‍ വന്ന രണ്ടു നായക്കുട്ടികളെയുമായി നില്ക്കുന്ന പെണ്‍കുട്ടിയേയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ തിരയുന്നത്.
ഫോട്ടോഗ്രാഫറായ ജോസ് ഇടനാട് ആണ് ചിത്രമെടുത്തത്. അന്ന് കലാഭവന്‍ സ്ഥാപകഡയറക്ടറും ദീപിക ബാലസഖ്യത്തിന്റെ കൊച്ചേട്ടനുമായിരുന്ന ആബേലച്ചനാണ് ആദ്യപതിപ്പിന് മുഖപ്രസംഗമെഴുതിയത്. കളര്‍ പ്രിന്റിംഗ് അദ്ഭുതമായിരുന്ന കാലത്താണ് മനോഹരമായ കവര്‍ചിത്രവുമായി കുട്ടികളുടെ ദീപിക പുറത്തിറങ്ങിയത്.
ഈ കുട്ടി ഇപ്പോള്‍ എവിടെയായിരിക്കുമെന്നതാണ് നെറ്റിസണ്‍സ് ആകാംക്ഷയോടെ ചോദിക്കുന്നത്. കുട്ടിയെ കണ്ടെത്താന്‍ കഴിയുമോ എന്ന് ചോദിച്ചുകൊണ്ട് കുട്ടികളുടെ ദീപിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്ത ചിത്രം വൈറലായി മാറിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha