ഭീമന് പെരുമ്പാമ്പ് മുതലയെ അകത്താക്കുന്നതിന്റെ അമ്പരപ്പിക്കുന്ന ചിത്രങ്ങള്‍
ഭീമന് പെരുമ്പാമ്പ് മുതലയെ വിഴുങ്ങുന്നതിന്റെ ചിത്രങ്ങള്‍ അമ്പരപ്പുണര്ത്തുന്നു.
ഈ ചിത്രങ്ങള്‍ പകര്‍ത്തിയത് പ്രശസ്ത തുഴച്ചില്‍ക്കാരനായ മാര്ട്ടിന് മുള്ളറാണ്. ക്വീന്‍സ്ലാന്‍ഡില്‍ നിന്നുള്ളതാണ് ഈ ചിത്രങ്ങള്‍.
ഈ മുതലയെ വിഴുങ്ങിയത് ഓസ്ട്രേലിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാമ്പായ ഒലിവ് പൈത്തണാണ്.
മുതലയെ വിഴുങ്ങിക്കൊണ്ടിരിക്കുന്നതും വിഴുങ്ങിയതിനു ശേഷവുമുള്ള ചിത്രങ്ങളാണ് അദ്ദേഹം പകര്‍ത്തിയത്.
തങ്ങളുടെ ശരീരത്തേക്കാള്‍ വലിപ്പമുള്ള ജീവികളെ ഒലിവ് പൈത്തണ്‍ വിഴുങ്ങാറുണ്ട്. പാമ്പിന്റെ വായുടെ പ്രത്യേകതയാണ് ഇതിന് സഹായകമാകുന്നത്.
സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha