മകളെ കടിച്ച അണലിയുമായി അമ്മ ആശുപത്രിയില്‍ എത്തി!

മുംബൈയിലെ ധാരാവിലുള്ള രാജീവ് ഗാന്ധിനഗര്‍ സോനേരി ചാളില്‍ ഒരമ് തന്റെ മകളെ കടിച്ച അണലി പാമ്പിനെയും കൈയില്‍ എടുത്ത് ആശുപത്രിയില്‍ എത്തി. ആശുപത്രിയിലേക്കുള്ള യാത്രക്കിടയില്‍ അമ്മയേയും പാമ്പ് കടിച്ചു.
സുല്‍ത്താന ഖാന്‍ എന്ന സ്ത്രീയാണ് മകളെ കടിച്ച അണലി പാമ്പിനെ കൈയിലെടുത്ത് ആശുപത്രിയിലെത്തിയത്. കടിച്ച പാമ്പിനെ തിരിച്ചറിഞ്ഞാല്‍ ഡോക്ടര്‍മാര്‍ക്ക് ചികിത്സ എളുപ്പമാകുമെന്ന് കരുതിയാണ് സുല്‍ത്താന പാമ്പിനെയും കൈയിലെടുത്ത് ആശുപത്രിയില്‍ എത്തിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ കനത്ത മഴയും വെള്ളപ്പൊക്കവുമായിരുന്നു.ഇതേ തുടര്‍ന്നാണ് ഇവരുടെ വീട്ടിലേക്ക് അണലി എത്തിയത്. പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് സുല്‍ത്താനയുടെ 18 വയസുകാരിയായ മകളുടെ ഇടത് കൈയില്‍ പാമ്പ് കടിച്ചത്.
സംഭവം കണ്ട് ആദ്യമൊന്ന് അമ്പരന്നുവെങ്കിലും സുല്‍ത്താന മകളെയും മകളെയും കടിച്ച പാമ്പിനെ കൈയിലെടുത്ത് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു. ഈ യാത്രക്കിടയിലാണ് സുല്‍ത്താനയെയും പാമ്പ് കടിച്ചത്.
ആശുപത്രിയിലെത്തിയ ഉടന്‍ തന്നെ ഇവര്‍ പാമ്പിനെ ഡോക്ടര്‍ക്ക് കൈമാറി. ഇവര്‍ അറിയിച്ചതിനുസരിച്ച് എത്തിയ വിദഗ്ദനാണ് പാമ്പ് അണലിയാണെന്ന് തിരിച്ചറിഞ്ഞത്. ഇരുവരും അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha