ശാസ്ത്ര ലോകത്തിന് കൗതുകമായി മൂന്ന് വാലും വലിയ വായയും കണ്ണുമുള്ള ഒരു അത്ഭുത ജീവി!

ന്യൂയോര്‍ക്ക് സിറ്റിയിലെ ബ്രൂക്ലിന്‍ എന്ന സ്ഥലത്തെ ദ്വീപില്‍ വച്ച് ഒരു മത്സ്യത്തൊഴിലാളിക്ക് ലഭിച്ച മൂന്ന് വാലുകളും വലിയ വായയും കണ്ണുകളുമുള്ള അത്ഭുത ജീവിയെ കണ്ട് ശാസ്ത്രലോകവും അമ്പരക്കുകയാണ്.
വളരെ പ്രത്യേകതകളുള്ള ജീവിയാണെന്ന വാദവും, എന്നാല്‍ അതല്ല വിചിത്രമായ കടല്‍ ജീവിയാണിതെന്ന തര്‍ക്കവും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്.
മീന്‍ പിടിക്കുന്നതിനിടെ ചൂണ്ടയിലാണ് ഈ അത്ഭുത ജീവി കുടുങ്ങിയത്. ഇതിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതിനെ തുടര്‍ന്ന് ഏറെ വാര്‍ത്ത പ്രാധാന്യം ലഭിക്കുകയായിരുന്നു.
എന്നാല്‍ ഇതേത് വിഭാഗത്തില്‍പ്പെടുന്ന ജീവിയാണെന്ന് അധികൃതര്‍ വിശദീകരണം നല്‍കിയിട്ടില്ല.
https://www.facebook.com/Malayalivartha