Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..


പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്

രാത്രി ഉറങ്ങാതെ നേരം വെളുപ്പിച്ച് ശിവശങ്കർ: ബി പി യിൽ നേരിയ വ്യത്യാസം: ഉപ്പുമാവും, കടലക്കറിയും കഴിച്ചെന്ന് വരുത്തി തീർത്ത ശിവശങ്കറിന്‌ ഉച്ചക്ക് മട്ടനും ചോറും പുളിശ്ശേരിയും എത്തിച്ചപ്പോൾ വിമ്മിഷ്ടം

26 FEBRUARY 2023 03:05 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

ലൈഫ് മിഷന്‍ ഭവന പദ്ധതി കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അടുത്ത മാസം എട്ടുവരെ റിമാന്റ് ചെയ്തതിനെ തുടർന്ന് കാക്കനാട് ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ശിവശങ്കറിന്റെ ജയിൽ വാസത്തെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ആരോടും സംസാരിക്കാൻ കൂട്ടാക്കാതെ ഒറ്റയ്ക്ക് സെല്ലിൽ ദിവസങ്ങൾ തള്ളി നീക്കുകയാണ് ശിവശങ്കർ ഇപ്പോൾ. സഹ തടവുകാർക്ക് ചങ്ങാത്തം കൂടണമെന്നുണ്ടെങ്കിലും തിരിച്ച് മറുപടി നൽകാൻ ശിവശങ്കർ കൂട്ടാക്കാറില്ല. അധിക പ്രിവിലേജുകൾ ഒന്നും അനുവദിച്ചിട്ടില്ലെന്നാണ് സൂപ്രണ്ട് പറയുന്നത്.

രാത്രി ഉറങ്ങാതെ നേരം വെളുപ്പിക്കുന്നതിനാൽ അതിന്റെ ആലസ്യം മുഖത്ത് പ്രകടമാകും. ഉപ്പു മാവും കടല കറിയുമായിരുന്നു പ്രഭാത ഭക്ഷണം. അത് കഴിച്ചെങ്കിലും ഉച്ചക്ക് മട്ടനും ചോറും പുളിശ്ശേരിയും എത്തിച്ചിട്ടും കഴിച്ചില്ല. ബി പി യിൽ വ്യത്യാസം ഉണ്ട്. ജയിൽ ഡോക്ടർ ദീർഘകാല അവധിയായതിനാൽ പുറത്തു നിന്നെത്തിയ ഡോകട്റാണ് ശിവശങ്കറിനെ പരിശോധിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യത്തിലും ചികിത്സയിലും പ്രത്യേക ശ്രദ്ധ വേണമെന്ന കോടതി ഉത്തരവും ശിവശങ്കർ ഹാജരാക്കിയിരുന്നു. ഇതിന്റെ വെളിച്ചത്തിൽ ആശുപത്രിയിലേക്ക് മാറ്റാനാണ് നീക്കം.

സെല്ലിനകത്തെ താമസം, പായ വിരിച്ച് തറയിൽ കിടക്കേണ്ടി വന്നത് ഇതെല്ലം വല്ലാത്ത വിമ്മിഷ്ടം ശിവശങ്കറിൽ ഉണ്ടാക്കിയിട്ടുണ്ട്. അതു കൊണ്ടു തന്നെ എത്രയും പെട്ടന്ന് ആശുപത്രിയിലേയ്ക്ക് മാറാനാണ് നീക്കം. ജയിൽ ഡോക്ടർ കൂടി അനുകൂലമായാൽ കാര്യങ്ങൾ എളുപ്പമാവുമെന്നാണ് സൂചന.

അതിരാവിലെ ഒരു മണിക്കൂറും ഉച്ചക്ക് ഭക്ഷണത്തിനും വൈകുന്നേരം അത്താഴത്തിനുമാണ് സെല്ലിൽ നിന്നും പുറത്തേയ്ക്ക് ഇറക്കുന്നത്. ശിവശങ്കറിന് ഭക്ഷണം സെല്ലിൽ തന്നെ എത്തിച്ചു നല്കുന്നുണ്ട്. സെല്ലിൽ മുഴുവൻ സമയവും വായന തന്നെയാണ്. ലൈബ്രറിയിൽ നിന്നും ശിവശങ്കർ വേണ്ട പുസ്തകങ്ങൾ വരുത്തിച്ചാണ് വായിക്കുന്നത്. പത്രവായനയും മുടക്കാറില്ല. വാർഡന്മാരും സൂപ്രണ്ടും നല്കുന്ന പരിഗണന മാത്രമാണ് ആശ്വാസം. റിമാന്റ് പ്രതിയായതു കൊണ്ട് ജയിൽ വസ്ത്രങ്ങൾ ധരിക്കേണ്ടി വന്നില്ല.

 

കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ശിവശങ്കറിനെ റിമാൻഡ് ചെയ്തത്. ശിവശങ്കർ ജാമ്യാപേക്ഷ സമർപ്പിച്ചു. കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ജാമ്യം വേണമെന്നുമാണ് ശിവശങ്കറിന്റെ ആവശ്യം. ഒൻപത് ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ എൻഫോഴ്സ്മെന്റ് ശിവശങ്കറിനെ കൂടതൽ കസ്റ്റഡിയിൽ വേണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടില്ല. ഇത്രയും ദിവസം ചോദ്യം ചെയ്തെങ്കിലും ശിവശങ്കർ കൃത്യമായ ഉത്തരം നൽകിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

നയതന്ത്രപാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ അടക്കം ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റാണിത്. ജനുവരി 31നാണു ശിവശങ്കർ സർവീസിൽ നിന്നു വിരമിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളർ കടത്ത്, ഇപ്പോൾ ലൈഫ് മിഷൻ കേസിലെ കോഴ ഇടപാട് എന്നീ കേസുകളിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശനാണ്യ വിനിമയ നിരോധന നിയമപ്രകാരം സിബിഐയും ശിവശങ്കറിനെ പ്രതി ചേർത്തിട്ടുണ്ട്. സ്വർണക്കടത്ത് കേസ് അന്വേഷിച്ച കേന്ദ്ര ഏജൻസികളിൽ എൻഐഎ മാത്രമാണു ശിവശങ്കറെ പ്രതി ചേർക്കാത്തത്.

 

ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ആദ്യ അറസ്റ്റാണ് ശിവശങ്കറിന്റേത്. യുഎഇയുടെ സഹകരണത്തോടെ ലൈഫ് മിഷൻ പദ്ധതിപ്രകാരം തൃശൂരിലെ വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന പാർപ്പിട സമുച്ചയത്തിന്റെ കരാർ വാങ്ങിനൽകാനായി കരാർ കമ്പനിയായ യൂണീടാക് ബിൽഡേഴ്സിൽനിന്ന് ശിവശങ്കർ കോഴ വാങ്ങിയെന്നാണ് കേസ്.

4.48 കോടി രൂപ ശിവശങ്കറിനു നൽകിയതായി യൂണിടാക് എംഡി സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടിന്റെയും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള ബാങ്ക് ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപ ലൈഫ് മിഷൻ ഇടപാടിലെ കോഴയാണെന്ന സ്വപ്നയുടെ മൊഴിയാണ് ശിവശങ്കറിന് കുരുക്കായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (4 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (5 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (7 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (7 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യുവാവിന്റെ മൃതദേഹം  (8 hours ago)

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍  (8 hours ago)

ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമ്മര്‍ദങ്ങളുടെ നടുവില്‍ ജാതി സെന്‍സസ് പ്രഖ്യാപനം  (8 hours ago)

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഈ നാടിനാകെ ഉണ്ടെന്ന് മുഖ്യമന്ത്രി  (8 hours ago)

പുലിപ്പല്ല് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി റാപ്പര്‍ വേടന്‍  (8 hours ago)

ഇന്ത്യന്‍ സൈന്യത്തെ പേടിച്ച് കൊടുങ്കാട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഹാഷിം മൂസ ; പാക് പാരാ കമാന്‍ഡോയെ ജീവനോടെ തൂക്കും  (9 hours ago)

ദ്രോണാചാര്യന്‍ ഇനിയില്ല ; ഷൂട്ടിംഗ് പരിശീലകന്‍ ദ്രോണാചാര്യ സണ്ണി തോമസിന്റെ ഓര്‍മയില്‍ ശിഷ്യര്‍  (9 hours ago)

സഹജീവികള്‍ക്കായി കത്തിയെരിയുന്ന സൂര്യനോ പ്ഫാ; പിണറായിക്ക് നേരെ ഒരാട്ട്  (9 hours ago)

എല്ലാ ജില്ലകളിലും മഴ വരുന്നു; ശക്തമായ കാറ്റിനും സാദ്ധ്യത  (10 hours ago)

പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല, സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും  (11 hours ago)

വിഴിഞ്ഞം സ്വപ്‌ന പദ്ധതിയുടെ ഉദ്ഘാടനം; പ്രതിപക്ഷനേതാവിനെ മാറ്റിനിർത്താൻ ശ്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നാണംകെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി  (11 hours ago)

Malayali Vartha Recommends