Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... കേരളത്തിന്റെ ദീര്‍ഘകാലമായ സ്വപ്നമാണ് വിഴിഞ്ഞം പദ്ധതിയെന്നും ഏറെ അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍


വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഭാര്യ ഭർത്താക്കന്മാർ... രാവിലെ കാണുന്നത് മരിച്ച നിലയിൽ..പരസ്പരം കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി.. നടുക്കത്തിൽ അയൽവാസികൾ..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വേവ്സ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ പ്രധാന താരമായി മോഹൻലാൽ..ലാൽ പ്രതിസ്ഥാനത്തുള്ള ആനക്കൊമ്പ് കേസ് സജീവമാക്കാൻ സി പി എം ശ്രമം തുടങ്ങി..


തലസ്ഥാനം വളഞ്ഞ് കമാൻഡോസ്..കരയിലും ആകാശത്തും കടലിലും ഒരേസമയം പഴുതടച്ച സുരക്ഷ..എംഎസ്സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും..


ലോക ശ്രദ്ധയില്‍ കേരളം... വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വന്‍ശക്തിയായി വിഴിഞ്ഞം മാറും

തെരുവ് കുട്ടികളുടെ ജീവിതം സാര്‍ത്ഥകമാക്കുന്ന മാസ്റ്റര്‍ അങ്കിള്‍

10 APRIL 2017 11:59 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

പാറ്റ്‌ന ബിഎസ്എന്‍എല്ലില്‍ നിന്ന് വിരമിച്ച ശ്യാം ബിഹാരി പ്രസാദ് എന്ന അസി. ജനറല്‍ മാനേജര്‍ വിശ്രമജീവിതത്തിന് വസന്ത് കുഞ്ചിലെ മകളുടെ വീട്ടില്‍ എത്തുന്നത് 2013 ലാണ്. എന്നും രാവിലെ അടുത്തുള്ള ഹനുമാന്‍ ക്ഷേത്രത്തില്‍ പോകുമായിരുന്നു അദ്ദേഹം. തെരുവില്‍, കുട്ടികള്‍ അമ്പലത്തില്‍ പോയിട്ട് വരുന്നവരുടെ കയ്യില്‍ നിന്ന് പ്രസാദത്തിനായി യാചിക്കുന്നത് അത്തരം ഒരു യാത്രയിലാണ് അദ്ദേഹം കണ്ടത്. ദിവസവേതനത്തില്‍ ജോലിക്കായി പോകുന്ന സാധുക്കളായിരുന്നു അവരുടെ മാതാപിതാക്കള്‍. ഈ കുട്ടികള്‍ പോകുന്ന ഗവ. സ്‌കൂള്‍ പത്തു മണിക്കേ തുറക്കുകയുള്ളൂ. മാതാപിതാക്കള്‍ക്ക് അതിരാവിലെ പോകേണ്ടതുള്ളതുകൊണ്ട്, ഇവരുടെ മാതാപിതാക്കള്‍ കുട്ടികളെ വീടിന് വെളിയിലാക്കി വീട് പൂട്ടി ഇറങ്ങും. വിശന്ന കുട്ടികള്‍ പ്രസാദത്തിനായി അമ്പലത്തില്‍ നിന്നിറങ്ങി വരുന്നവരുടെ മുന്നില്‍ കൈനീട്ടും.

ഒരിക്കല്‍ നടയിറങ്ങി വന്ന ഈ അങ്കിളിന്റെ നേരെയും ഒരു ചെറിയ കുട്ടി പ്രസാദത്തിനായി കൈനീട്ടി. കൈയ്യിലിരുന്ന പ്രസാദം ആ കുഞ്ഞി കൈകളിലേക്ക് അദ്ദേഹം വച്ച് നീട്ടി. പിന്നീടുള്ള വരവില്‍ അദ്ദേഹം കുറച്ച് ബിസ്‌കറ്റുകള്‍ വാങ്ങിക്കൊണ്ടു വന്ന് അവര്‍ക്ക് നല്‍കി. വിശപ്പ് മാറി ചിരിച്ച അവരോട് അങ്കിള്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു. സയന്‍സും കണക്കുമായിരുന്നു വിഷയം. കുട്ടികള്‍ക്ക് ബേസിക് ആയ കാര്യങ്ങള്‍ അറിയാമെങ്കിലും ഇംഗ്‌ളീഷും ഹിന്ദിയും തെറ്റ് കൂടാതെ എഴുതാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഒരു ദിവസം മുന്നില്‍ വന്നുപെട്ട കുട്ടികളോട് 'പഠിക്കാന്‍ ഇഷ്ടമാണോ?' എന്നൊരു ചോദ്യം അദ്ദേഹം ചോദിച്ചു. അതേയെന്ന് പെട്ടെന്ന്്്്്്്്്്് ഉത്തരം കിട്ടി. അടുത്ത ദിവസം രാവിലെ കൃത്യം 8 മണിക്ക് തെരുവിന്റെ ഒരു മൂലയില്‍ കണ്ടുമുട്ടാമെന്ന ധാരണയില്‍ അവര്‍ പിരിഞ്ഞു.

2013, നവംബറില്‍ ദൈവമുറങ്ങുന്ന അമ്പലത്തിന് പുറത്ത് ശ്യാം ബിഹാരി പ്രസാദ് എന്ന ആള്‍ദൈവം തെരുവിന്റെ മക്കളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ദിവസവും 8 മണിക്ക് പ്രാര്‍ത്ഥനയോടെ ക്‌ളാസ്സ് തുടങ്ങും. അടച്ചുറപ്പുള്ള ക്ലാസ്സ് മുറിയോ ചൂരല്‍ കറങ്ങുന്ന വിരല്‍ തുമ്പുകളോ കണ്ണുരുട്ടുന്ന അധ്യാപകരോ ഇല്ലാതെ ആ തെരുവിന്റെ ഒരറ്റത്ത് ആകാശം കണ്ട് ആ കുട്ടികള്‍ സ്വപ്നത്തിലേക്കുള്ള ചിറകിന്റെ തൂവലുകള്‍ തുന്നി തുടങ്ങി. മഞ്ചു ടീച്ചര്‍ ഇംഗ്‌ളീഷും സിംഗ് ഭയ്യാ കണക്കും കീര്‍ത്തിക ടീച്ചര്‍ സയന്‍സും ക്‌ളാസുകളെടുത്തു. നല്ല മനസ്സുള്ള കുറേ ആളുകള്‍ കുട്ടികള്‍ക്ക് പഠിക്കുന്നതിനായി ബുക്കുകളും മറ്റ് പഠന സാമഗ്രികളും എത്തിച്ച് നല്‍കി.

'ആദ്യമൊക്കെ കടം വാങ്ങിയ ഒരു പായയിലിരുന്നായിരുന്നു പഠനം. ഒരു കസേര പോലുമുണ്ടായിരുന്നില്ല. കടകളിലേക്കും മറ്റും ഇതുവഴി പോകുന്ന ആളുകള്‍ ഞാന്‍ നിന്ന് ക്‌ളാസ്സ് എടുക്കുന്നത് കണ്ടപ്പോള്‍ ഓരോ സഹായ വാഗ്ദാനവുമായി വന്നു. ഞാന്‍ ആഗ്രഹിച്ചതെല്ലാം ഓരോരുത്തരും ചോദിക്കാതെ തന്നെ എത്തിച്ചു തന്നു. അങ്ങനെ ഞാന്‍ മനസ്സിലാക്കി ഈ കുട്ടികളെ സഹായിക്കാന്‍ ദൈവം എത്രപേരെ തിരഞ്ഞെടുത്തുവെന്നും അവര്‍ എങ്ങനെ എന്റെ അടുത്ത് എത്തുന്നുവെന്നും.' അങ്കിളിന്റെ ചിരിയില്‍ കുതിര്‍ന്ന വാക്കുകള്‍.

റോഡരുകിലിരുന്നു പഠനം, ഹോണ്‍ മുഴക്കി കടന്നു പോകുന്ന വണ്ടികള്‍, ധൃതിപെട്ട് ബഹളം വച്ച് നീങ്ങുന്ന ആളുകള്‍, ഇവയൊന്നും അങ്കിളിനെയോ കുട്ടികളേയോ അലോസരപ്പെടുത്തിയതേയില്ല. ചുറ്റിനുമുള്ള ബഹളത്തിനിടയിലും അവര്‍ എഴുത്തിലും വായനയിലും പഠനത്തിലും ശ്രദ്ധയൂന്നി. ഏറ്റവും സന്തോഷകരമായ കാര്യം, അവരെങ്ങനെ ഒരു തെരുവിന്റെ ഓരത്തിരുന്ന് പഠിക്കേണ്ടി വന്നുവെന്ന് ആ കുട്ടികള്‍ക്ക് മനസ്സിലായി. ആ തിരിച്ചറിവ് അറിവ് നേടാനുള്ള അവരുടെ അഗ്‌നി കടഞ്ഞു.



'ഭയങ്കര തമാശയാണ് ഈ സ്‌കൂള്‍. ഇവിടെ എല്ലാം ക്‌ളാസ്സിലേയും കുട്ടികളുമായി ആശയവിനിമയം നടത്താം. ഓരോ കുട്ടിയേയും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അങ്കിള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് തെറ്റാണേലും ഞങ്ങള്‍ മറുപടി പറയും. കാരണം ഉത്തരം തെറ്റിയാലും അങ്കിള്‍ ഒരിക്കലും ഞങ്ങളെ വഴക്ക് പറയില്ല.' ഏഴാം ക്‌ളാസ്സ്‌കാരന്‍ ലക്ഷ്മണിന്റെ സാക്ഷ്യമാണിത്. പാഠപുസ്തകങ്ങള്‍ക്ക് പുറമേ ചെറുകഥകളും കോമിക് ബുക്കുകളും അദ്ദേഹം കൊണ്ടുവന്ന് കുട്ടികള്‍ക്ക് കൊടുക്കും.

ആദ്യമൊക്കെ ക്‌ളാസ്സില്‍ എത്തുമ്പോള്‍ എങ്ങനെ ക്‌ളാസ്സില്‍ ഇരിക്കണമെന്നോ സംസാരിക്കണമെന്നോ കുട്ടികള്‍ക്ക് അറിയില്ലായിരുന്നു. തെറിവാക്കുകള്‍ ആയിരുന്നു അവരില്‍ പലരുടേയും നാവുകളില്‍ ഉണ്ടായിരുന്നത് തന്നെ. നന്നേ നാവ് വടിച്ച് അസഭ്യാക്ഷരങ്ങള്‍ കളഞ്ഞ് നന്മയുടേയും ആത്മവിശ്വാസത്തിന്റേയും ചൊല്ലക്ഷരങ്ങള്‍ അങ്കിള്‍ അവരുടെ നാവില്‍ നിറച്ചു. ഇന്ന് ഇംഗ്‌ളീഷും ഹിന്ദിയും ഉള്‍പ്പെടെ അനായാസം എഴുതാനും പറയാനും അവര്‍ പഠിച്ചു. ബഹുമാനത്തോടെ മറ്റുള്ളവരോട് സംസാരിക്കാനും പെരുമാറാനും പഠിച്ചു. പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നു. തെറിവാക്കുകളെ ബോധമണ്ഡലത്തില്‍ നിന്നും ചവിട്ടി പുറത്തേക്കെറിഞ്ഞു. പ്രസാദത്തിനായി മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടാതെ പുസ്തകമെടുത്തിറങ്ങി. അവര്‍ക്കറിയാം, അവരേയും കാത്ത് ഒരു വൃദ്ധന്‍ തെരുവിന്റെ ഒരുമൂലയില്‍ ഇരിപ്പുണ്ടെന്ന്. നാളെ അവരെ കാത്ത് ഒരു ലോകമുണ്ടെന്ന്. സ്വപ്നങ്ങളെ ആകാശത്തേക്ക് പറത്തി വിടാനാകുമെന്ന്. അവ ആകാശ തലപ്പ് തൊടുമെന്ന്.

ഒരു വയോധികന് ഇങ്ങനെ ഒക്കെ ആകാന്‍ കഴിയുമെങ്കില്‍ നമുക്ക് എന്ത് കൊണ്ട് കഴിഞ്ഞുകൂടാ? 'വൈ ഷുഡ് ഐ' എന്ന് ചിന്തിക്കുന്നിടത്ത് നിന്ന് 'വൈ ഷുഡ് നോട്ട്ഐ' എന്ന ഉത്തരം കിട്ടും. ഇവരെപോലുള്ളവര്‍ ജീവിക്കുന്ന ഈ ഭൂമിയില്‍ നമ്മുടെ തലമുറകള്‍ക്ക് വേണ്ടി ചെറുതെങ്കിലും നമ്മളും ചെയ്യണം. എരിഞ്ഞ് തീര്‍ന്ന് മണ്ണോടൊട്ടുമ്പോള്‍ ഭൂമിയില്‍ അവശേഷിപ്പിക്കാന്‍ പാകത്തിന് ചെറുതെങ്കിലും ഒരു നന്മ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവൾ എന്റെ കൈകൊണ്ട് ചത്തു..!സൂരജിന്റെ അവസാന സന്ദേശം..! വാട്ട്സ്ആപ്പ് പ്രൊഫൈല്‍ കാട്ടിക്കൂട്ടിയത്..!പ്രവാസികൾക്ക്  (1 hour ago)

KOZHIKODE അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ  (1 hour ago)

പാലക്കാട് വാഹനാപകടത്തില്‍ അമ്മയും മകനും ദാരുണാന്ത്യം...  (2 hours ago)

പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (3 hours ago)

കേദര്‍നാഥിന്റെ ക്ഷേത്രകവാടം തീര്‍ത്ഥാടകര്‍ക്കായി തുറന്നു...  (3 hours ago)

പരിപാടിക്ക് സ്വാഗതം ആശംസിച്ച് സംസാരിച്ച തുറമുഖ വകുപ്പ് മന്ത്രി  (3 hours ago)

എല്ലാവര്‍ക്കും എന്റെ നമസ്‌കാരം, ഒരിക്കല്‍ കൂടി ശ്രീ അനന്തപദ്മനാഭന്റെ മണ്ണിലേക്ക് വരാന്‍ ..  (3 hours ago)

ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാനായി ശ്രമിക്കുകയും ചെയ്യുന്നവര്‍  (4 hours ago)

ചെല്‍സിക്കും റല്‍ ബെറ്റിസിനും ജയം.  (4 hours ago)

Kuwait- അന്വേഷണം തുടങ്ങി കുവൈത്ത് പോലീസ്  (4 hours ago)

വിഴിഞ്ഞത് ഉമ്മൻ‌ചാണ്ടി..! ഹാലിളകി മുഖ്യൻ..! കുഞ്ഞൂഞ്ഞിന് ജയ് വിളി സ്റ്റേജിൽ സംഭവിക്കുന്നത്  (4 hours ago)

രാജ്യത്തെ എല്ലാ ഡോക്ടര്‍മാരും ബ്രാന്‍ഡ് നാമങ്ങളുടെ പിന്നാലെ പോകാതെ ജനറിക് മരുന്നുകള്‍ മാത്രം നിര്‍ദേശിക്കണമെന്ന നിര്‍ദേശവുമായി സുപ്രീം കോടതി...  (5 hours ago)

പുതിയ നീക്കങ്ങൾ  (5 hours ago)

സ്വര്‍ണവിലയില്‍ ഇടിവ്...  (5 hours ago)

PM MODI പത്തരയ്ക്ക് വിഴിഞ്ഞത്ത് പ്രധാനമന്ത്രി  (5 hours ago)

Malayali Vartha Recommends