Widgets Magazine
23
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റപ്പന കൊലപാതകം: സമീപവാസി അബൂബക്കറുടെ ഇരട്ടമുഖം പുറത്ത്! മരണം സംഭവിച്ചത് സുഖമില്ലാതിരുന്നിട്ടും ലൈംഗികബന്ധത്തിന് നിർബന്ധിച്ചതിന് പിന്നാലെ...


കാർ നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുകളിൽ ഇടിച്ച് അപകടം...


കോട്ടയം തലയോലപ്പറമ്പ് സ്വകാര്യ ബസ് സ്റ്റാൻഡിൽ വയോധികയുടെ ഇടതുകാൽ പാദത്തിലൂടെ ബസ് കയറി ഇറങ്ങി അപകടം


സത്യൻ അന്തിക്കാട് - മോഹൻലാൽ ' ടീമിൻ്റെ ഹൃദയപൂർവ്വം ഓഗസ്റ്റ് ഇരുപത്തിയെട്ടിന്


കോട്ടയായി എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും... 100 സീറ്റോടെ ഭരണം തിരിച്ചു പിടിക്കും എന്ന് കരുതിയിരുന്ന കോണ്‍ഗ്രസിന് നാണക്കേടായി രാഹുല്‍ മാങ്കൂട്ടം; ചാനല്‍ ചര്‍ച്ചയിലൂടെ വന്ന നേതാവിനെ ചാനലുകാര്‍ പൂട്ടി

ആലപ്പുഴ പട്ടണ നടുവില്‍ ഒരു വനമോ? അത്ഭുതപ്പെടേണ്ട; ഉണ്ട്!

09 MAY 2017 01:08 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

ക്വിസ് പരിപാടികളില്‍ ചോദിക്കപ്പെടുന്ന ഒരു ചോദ്യമാണ്; കേരളത്തിലെ വനമില്ലാത്ത ജില്ല ഏതാണ് എന്ന്! കേരളത്തിന്റെ ഭൂപ്രകൃതിയെ കുറിച്ച് അറിവുള്ളവരാണെങ്കില്‍ ഉടന്‍ ഉത്തരം വരും, ആലപ്പുഴ ജില്ല എന്ന്. എന്നാല്‍ ആ ഉത്തരം തെറ്റാണെന്ന് പറയുന്ന കാലമെത്തിയിരിക്കുന്നു. ആലപ്പുഴ പട്ടണത്തിന് ഒത്ത നടുക്കുള്ള ഒരു വീടിന് മുന്നില്‍ തൂങ്ങിക്കിടക്കുന്ന പച്ച നിറത്തിലുള്ള ബോര്‍ഡിലെ വെള്ള എഴുത്തുകളാണ് അതിന് സാക്ഷ്യം പറയുന്നത്. ആ ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, 'ഈ വനം നിങ്ങളുടേത് കൂടിയാണ്. ആര്‍ക്കും വരാം. നശിപ്പിക്കരുതെന്ന് മാത്രം'!

ആ ബോര്‍ഡ് കാണുന്ന മാത്രയില്‍ വിടരുന്ന ആശ്ചര്യം ആര്‍ക്കും മറച്ചുവയ്ക്കാന്‍ പറ്റില്ല. കാഴ്ചക്കാരന്റെ/കാരിയുടെ ആശ്ചര്യം വെറുതയല്ല താനും. വനമില്ലാത്ത ആലപ്പുഴ ജില്ലയില്‍ ഒരു പുതിയ വനമോ എന്നതാവും ആദ്യം തോന്നുന്ന സംശയം. ഒരു പുല്ലു പോലും കിളിര്‍ക്കാന്‍ യോഗ്യമല്ലാത്ത ചൊരിമണലില്‍ പിന്നെ എങ്ങനെ ഒരു വനമെന്ന ചോദ്യമാവും പിന്നീട്.

എന്നാല്‍ ആലപ്പുഴ പട്ടണത്തിലെ ആശ്രമം ജംഗ്ഷനിലുള്ള ആ മതില്‍ക്കെട്ട് കടന്ന് അകത്തേക്ക് കടക്കുമ്പോള്‍ തന്നെ ഇതിനെല്ലാമുള്ള ഉത്തരവും കിട്ടും. ആ മതില്‍ക്കെട്ടിനുള്ളില്‍ സുഗുണാനന്ദന്റെ വീടാണ്. അകത്തേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ സെന്‍ട്രലൈസ്ഡ് എ.സി പ്രവര്‍ത്തിക്കുന്നതാണോ എന്ന് സംശയിക്കും വിധം കുളിര്‍മ. വീടിന്റെ ഒരു വശത്തായി നാട്ടിയിട്ടുള്ള 'വനം ഇവിടെ തുടങ്ങുന്നു' എന്നെഴുതിയ ഒരു ചൂണ്ടുപലക ഈ സംശയത്തെ ഇല്ലാതാക്കും. ഈ ചൂണ്ടുപലകയെ പിന്തുടര്‍ന്ന് ചെല്ലുമ്പോള്‍ കണ്ണെത്താ ദൂരത്തോളം നീണ്ട് കിടക്കുന്ന മരക്കൂട്ടം.



മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ മുന്നോട്ട് നടന്നു നീങ്ങുമ്പോഴാണ് കണ്ടത് അവിടെ അമ്പതോളം കുട്ടികള്‍. ചിലര്‍ മരങ്ങളില്‍ കയറി ഇരിപ്പുറപ്പിച്ചിരിക്കുകയാണ്. മറ്റ് ചിലര്‍ പഴക്കൂട്ടങ്ങളുടെ പുറകെയാണ്. ചിലര്‍ കാടിന്റെ കുളിര്‍മ്മയില്‍ കിടന്ന് സുഖ ഉറക്കം. ' ഈ പ്രദേശത്തുള്ള കുട്ടികളെല്ലാം ഇവിടെയുണ്ടാവും. നേരം വെളുക്കുമ്പോള്‍, ഞങ്ങള്‍ വീട്ടുകാര്‍ എഴുന്നേല്‍ക്കുന്നതിന് മുമ്പ് തന്നെ ഇവര്‍ ഇവിടെയെത്തിയിരിക്കും. പിന്നെ രാവോളം ഇവിടെത്തന്നെ. എനിക്കതില്‍ സന്തോഷമേയുള്ളൂ. ഞാന്‍ എന്റെ പുരയിടത്തില്‍ കാട് വളര്‍ത്തിയതും ഇതിനാണ്. എനിക്ക് വേണ്ടി മാത്രമല്ല. എല്ലാവര്‍ക്കും പ്രയോജനപ്പെടാന്‍. ഈ കുഞ്ഞുങ്ങളുടെ സന്തോഷം കാണുമ്പോള്‍ ജീവിതത്തില്‍ എന്തെങ്കിലും ചെയ്തു എന്നൊരു സന്തോഷം ഉള്ളില്‍ മുഴുവന്‍ നിറയും. ആര്‍ക്കും ഇവിടെ വരാം. സമയം ചെലവഴിക്കാം. പഴങ്ങള്‍ പറിച്ചു കഴിയ്ക്കാം. ഒറ്റ കാര്യമേയുള്ളൂ, എന്റെ മരങ്ങളെ കൊല്ലരുത്.' പട്ടണത്തിനുള്ളില്‍ വളര്‍ത്തിയ കാടിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോള്‍ സുഗുണാനന്ദന്‍ വാചാലനായി.

സുഗുണാനന്ദന്റെ മൂന്നേക്കര്‍ പുരയിടത്തില്‍ വീടൊഴിച്ചുള്ളതെല്ലാം 'വനഭൂമി'യാണ്. ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങളും അവയുടെ തണല്‍ തേടിയെത്തുന്ന കിളികളും പുല്‍തളിര്‍പ്പുകളും വള്ളിപ്പടര്‍പ്പുകളും വറ്റാത്ത കുളങ്ങളും തോടുകളും എല്ലാം ചേര്‍ന്നുള്ള കാട്. നാല്‍പ്പത്തിയഞ്ച് വര്‍ഷത്തെ പരിശ്രമങ്ങളിലൂടെയാണ് 65-കാരനായ സുഗുണാനന്ദന്‍ ഇങ്ങനെയൊരു കാടുണ്ടാക്കിയെടുത്തത്.



' പണ്ട് മഴക്കാലത്തിന് മുന്നോടിയായി മണ്ണൊരുക്കും. വീട്ടുപറമ്പിലെ പുല്ലെല്ലാം വെട്ടി മരങ്ങള്‍ക്ക് ചുവട്ടിലിട്ട് മൂടും. ചെറുപ്പം മുതലേ ഈ പണിയില്‍ ഞാനും അച്ഛനൊപ്പം ചേരും. പറമ്പിലെ പാഴ്‌ചെടികളും പുല്ലും വേരോടെ പിഴുത് മരച്ചോട്ടിലിടുന്നതായിരുന്നു എന്റെ ശീലം. അച്ഛനത് വിലക്കി. ഒരു ചെടിയും പാഴ്‌ചെടിയല്ല, ഒരു പുല്ലും മണ്ണിന് വെറുതെയാവില്ല എന്നതായിരുന്നു അച്ഛന്റെ കാഴ്ചപ്പാട്. പുല്ലുവെട്ടുമ്പോള്‍ മുകളില്‍ നിന്ന് ചെത്തുക മാത്രമേ ആകാവൂ എന്ന നിബന്ധനയില്‍ മാത്രമേ പിന്നീട് ഈ ജോലിയില്‍ അച്ഛന്‍ എന്നെ കൂട്ടിയിട്ടുള്ളൂ. മുകളില്‍ നിന്ന് വെട്ടിയെടുക്കുന്ന പോച്ചകള്‍ അടുത്ത വര്‍ഷവും നമുക്കുള്ളത് തരുമെന്നായിരുന്നു അച്ഛന്റെ വാദം. അക്കാര്യം പൂര്‍ണ്ണമായും ശരിയാണെന്ന് എനിക്ക് പിന്നീട് ബോധ്യപ്പെട്ടു. അച്ഛനില്‍ നിന്ന് പകര്‍ന്ന് കിട്ടിയ അത്തരം അറിവുകളാണ് പ്രകൃതിയിലേക്കും മണ്ണിലേയ്ക്കും എന്നെ അടുപ്പിച്ചത്. അന്നു മുതല്‍ ഒരു പാഴ്‌ച്ചെടി പോലും എന്റെ പറമ്പില്‍ നിന്ന് പിഴുതുമാറ്റപ്പെട്ടിട്ടില്ല. പുല്‍ച്ചെടിക്കും വന്‍മരത്തിനുമെല്ലാം ഇഷ്ടാനുസരണം വളരാനുള്ള സാഹചര്യമൊരുക്കി നല്‍കി. എനിക്ക് ലഭിക്കുന്ന ഓരോ വൃക്ഷത്തൈയും, അവ ചെറു മരങ്ങളോ വന്‍ മരങ്ങളോ ആണെന്ന് പോലും നോക്കാതെ നട്ടുപിടിപ്പിച്ചു.

ഇപ്പോള്‍ 32 സ്പീഷീസിലുള്ള മരങ്ങള്‍ എന്റെ വനത്തിലുണ്ട്. വേങ്ങ, താന്നി, ഉങ്ങ്, തമ്പകം, എണ്ണവേങ്ങ്, കരിമരുത്, നീര്‍മാതളം, തേമ്പാവ്, അത്തി, ഇത്തി, അരയാല്‍, പേരാല്‍, കരിംതകര, തല്ലിമരം, ഇരുമുള്ള്, മുരിക്ക്, വാക, മഹാഗണി, തേക്ക്, മാഞ്ചിയം, അക്കേഷ്യ, ഈട്ടി, വ്യത്യസ്തതരം പ്ലാവുകള്‍, ആഞ്ഞിലി, സപ്പോട്ട, മുള്ളാത്ത, ആത്ത, പൂവരശ്, മുട്ടപ്പഴം, അഞ്ച് തരം മാവുകള്‍, സീതപ്പഴം എന്ന് തുടങ്ങി അവയുടെ പട്ടിക നീളും. മൃഗസംരക്ഷണ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന കാലഘട്ടത്തില്‍ എനിക്ക് ലഭിക്കാവുന്നത്രയും മരങ്ങള്‍ പലയിടങ്ങളില്‍ നിന്നായി സംഘടിപ്പിക്കാനായി. വീടിന് മുകളിലേയ്ക്ക് കിടക്കുന്ന ഒരു മരത്തിന്റെ ചില്ലകള്‍ ഇടയ്ക്ക് വെട്ടിക്കൊടുക്കുമെന്നല്ലാതെ വേറൊരു മരത്തിന്റേയും ചില്ല പോലും ഇക്കാലയളവില്‍ വെട്ടിയിട്ടില്ല. മരങ്ങള്‍ കൂടാതെ ഇന്ന് നമ്മുടെ നാട്ടില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന അപൂര്‍വ്വയിനം ഔഷധച്ചെടികളടക്കം ഞാനിവിടെ നട്ടുവളര്‍ത്തുന്നുണ്ട്. നാളെ ഒരു കാലത്ത് ആര്‍ക്കെങ്കിലും ഉപകാരപ്പെട്ടാല്‍ അത്രയുമായില്ലേ? '



മരങ്ങളില്‍ നിന്ന് പൊഴിയുന്ന ഇലകളാണ് ഏറ്റവും വലിയ സമ്പത്തെന്ന് സുഗുണാനന്ദന്‍ പറയുന്നു. ഒരു കരിയില പോലും ഇദ്ദേഹം കാട്ടില്‍ നിന്ന് മാറ്റാറില്ല. കാടിന്റെ ജൈവസമ്പുഷ്ടി നിലനിര്‍ത്തുന്നതില്‍ ഇവയ്ക്കും പങ്കുണ്ട്. കരിയിലകള്‍ മണ്ണിന് ജീവന്‍ നല്‍കുന്നവയാണ്. കരിയിലകള്‍ കൂടിക്കിടക്കുന്നത് കൊണ്ട് മാത്രം ഈ വനത്തില്‍ ഒരു വര്‍ഷം രണ്ട് സെന്റിമീറ്റര്‍ വീതം എക്കല്‍ രൂപം കൊള്ളുന്നുണ്ട്. മണ്ണിലെ ജലാംശം വലിച്ചെടുക്കുന്നതില്‍ കേമരായ അക്കേഷ്യയും മാഞ്ചിയവും വിപരീത ഫലമല്ലേയുണ്ടാക്കുക എന്നൊരു സംശയം ഇവിടെത്തുമ്പോള്‍ തോന്നാം. സുഗുണാനന്ദന്റെ കാട്ടിലെ ഒരു ഭാഗം മുഴുവനും മാഞ്ചിയവും അക്കേഷ്യയുമാണ്. എന്നാല്‍ ഈ മരങ്ങളുമായി ബന്ധപ്പെട്ട് പൊതുവെ നിലനില്‍ക്കുന്ന ധാരണകള്‍ ശരിയല്ലെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. ഇതിനും അനുഭവത്തില്‍ നിന്നുള്ള പാഠം ഇദ്ദേഹത്തിന് പറഞ്ഞുതരാനുണ്ട്.

'ഈ കാടിനുള്ളില്‍ അഞ്ച് കുളങ്ങളുണ്ട്. ഇവയില്‍ മൂന്നെണ്ണവും വറ്റിത്തുടങ്ങി. പക്ഷെ മാഞ്ചിയം, അക്കേഷ്യക്കൂട്ടങ്ങള്‍ക്കിടയിലെ കുളങ്ങളും തോടുകളും ഇതേവരെ വറ്റിയിട്ടില്ല. മണ്ണിലെ ജലാംശം കുറയ്ക്കുന്ന മരങ്ങളാണ് ഇവയെങ്കില്‍ ഇത് സംഭവിക്കില്ലല്ലോ. എന്നു മാത്രമല്ല. മാഞ്ചിയം പോലുള്ള മരങ്ങള്‍ വളരെ പെട്ടെന്ന് വന്‍വൃക്ഷമാവും. വളര്‍ച്ചയെത്തിയ ഇവ മണ്ണിലുണ്ടാക്കുന്ന നൈട്രജന്‍ മൊഡ്യൂള്‍സിന്റെ കണക്ക് നോക്കിയാല്‍ നമ്മള്‍ ഞെട്ടിപ്പോകും. നൈട്രജന്‍ കലവറയാണ് ഇക്കൂട്ടര്‍ എന്നതില്‍ സംശയമില്ല. അക്കേഷ്യയുടെ ഇലകള്‍ എളുപ്പത്തില്‍ മണ്ണിലലിഞ്ഞ് ചേരില്ലെന്നാണ് മറ്റൊരു വാദം. ഇലകള്‍ നമ്മള്‍ കരുതുന്ന വേഗതയില്‍ അലിഞ്ഞ് ഇല്ലാതാവണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധം. അതവിടെക്കിടന്ന് സമയമെടുത്ത് ജീര്‍ണ്ണിക്കട്ടെ. അതിനുള്ള അവസരം നല്‍കിയാല്‍ പോരേ.

ബഹുഭൂരിഭാഗവും തടി കൊണ്ട് പണിത വീട്. വീടലങ്കരിച്ചിരിക്കുന്നത് പോലും തടികൊണ്ട്. പക്ഷെ തന്റെ വീടുണ്ടാക്കുന്നതിനായി ഒരു മരം പോലും അറുത്തില്ലെന്ന് അഹങ്കരിക്കുന്ന സുഗുണാനന്ദന്റെ വാക്കുകള്‍ കേട്ടാല്‍ അല്‍പ്പം അതിശയോക്തിയാണോ എന്ന് തോന്നും. പക്ഷെ ഉപയോഗിച്ച് ഉപേക്ഷിച്ച തടികള്‍ തേടി സംസ്ഥാനത്തെ അങ്ങോളമിങ്ങോളമുള്ള ആക്രിക്കടകള്‍ പരതിയ കഥ ഇതിന് പിന്നാലെ ഇദ്ദേഹം പറഞ്ഞു തരും.വാഗമണ്ണില്‍ നിന്നും ഈരാറ്റുപേട്ടയില്‍ നിന്നുമുള്ള രണ്ട് വീടുകളുടെ അവശിഷ്ടങ്ങള്‍ കൊണ്ടാണ് വീടിന്റെ ഭൂരിഭാഗവും പണിതുയര്‍ത്തിയത്. പഴയ സാധനങ്ങള്‍ കയറ്റിക്കൊണ്ട് പോവുന്ന ഒരു വാഹനത്തെ പിന്തുടര്‍ന്ന് പോയി വാങ്ങിയവയാണ്. ഫര്‍ണീച്ചറുകളെല്ലാം ഇങ്ങനെ ആക്രിക്കടകളില്‍ നിന്ന് പറയുന്ന വില കൊടുത്തുവാങ്ങിയതാണ്.



വീട് നിര്‍മ്മാണത്തിന് നല്ലൊരു തുക ചെലവായി എന്നത് സത്യമാണ്. പക്ഷെ കോണ്‍ക്രീറ്റ് കെട്ടിടത്തിനുള്ളില്‍ ചുട്ടുപഴുത്ത് ജീവിതം നശിപ്പിക്കാന്‍ ഞാനൊരുക്കമായിരുന്നില്ല. നാട്ടുകാരില്‍ ചിലര്‍ എനിക്ക് കിറുക്കാണെന്ന് പറയും. ചിലര്‍ ആക്രി സുഗുണന്‍ എന്നും വിളിയ്ക്കും. പക്ഷെ ഇങ്ങനെ പറയുന്നവരൊന്നും എന്റെ വീട്ടിലേക്ക് ഒറ്റ തവണ കയറിയാല്‍ പിന്നെ ഇവിടം വിട്ട് പോവാന്‍ താത്പര്യമില്ലാത്തവരായിരിക്കും. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഹെഡ് നേഴ്‌സായി വിരമിച്ച ഭാര്യ പ്രശോമ എന്റെ വീടുവയ്ക്കലില്‍ താത്പര്യം തോന്നി വാസ്തുശാസ്ത്രത്തില്‍ ബുരുദം വരെയെടുത്തു. അവളുടേയും മകന്‍ അരവിയുടേയും പിന്തുണയാണ് എന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ എനിക്ക് പ്രചേദനമായത്.

ഞാന്‍ ഇന്നല്ലെങ്കില്‍ നാളെ മണ്ണോട് ചേരും. പക്ഷെ എന്റെ വീടും കാടും വരും തലമുറയ്ക്കും ഒരു മാതൃകയായിരിക്കും എന്നതില്‍ സംശയമേതുമില്ല.'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിരിഞ്ഞിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ 23 കടലാമകള്‍ കൊല്ലപ്പെട്ടു  (10 minutes ago)

ഒറ്റപ്പന കൊലപാതകം: സമീപവാസി അബൂബക്കറുടെ ഇരട്ടമുഖം പുറത്ത്! മരണം സംഭവിച്ചത് സുഖമില്ലാതിരുന്നിട്ടും ലൈംഗികബന്ധത്തിന് നിർബന്ധിച്ചതിന് പിന്നാലെ...  (37 minutes ago)

ദേശീയ മാനസിക ആരോഗ്യ സര്‍വേയുടെ രണ്ടാംഘട്ടം കേരളത്തില്‍ ആരംഭിക്കുന്നു  (54 minutes ago)

കാർ നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുകളിൽ ഇടിച്ച് അപകടം...  (59 minutes ago)

കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ കെസി വീരേന്ദ്ര അറസ്റ്റില്‍  (1 hour ago)

കോട്ടയം തലയോലപ്പറമ്പ് സ്വകാര്യ ബസ് സ്റ്റാൻഡിൽ വയോധികയുടെ ഇടതുകാൽ പാദത്തിലൂടെ ബസ് കയറി ഇറങ്ങി അപകടം  (1 hour ago)

സത്യൻ അന്തിക്കാട് - മോഹൻലാൽ ' ടീമിൻ്റെ ഹൃദയപൂർവ്വം ഓഗസ്റ്റ് ഇരുപത്തിയെട്ടിന്  (1 hour ago)

യുവാവ് ലോട്ടറി ടിക്കറ്റ് തട്ടിപ്പറിച്ച് കടന്നു....  (3 hours ago)

കേരളത്തിന് രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നാല് വെങ്കലവും...  (3 hours ago)

പൊലീസുകാരനെ കുത്തിയ പ്രതി പിടിയില്‍....  (4 hours ago)

ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് കിണറ്റില്‍ ചാടിയത്  (4 hours ago)

രാഹുൽ മാങ്കൂട്ടത്തെ കുരുക്കിയത് ഷാഫി പറമ്പിലിന് പാലക്കാട്ടേക്കുള്ള വഴിയൊരുക്കാനോ?  (4 hours ago)

20 വര്‍ഷത്തിന് ശേഷമുള്ള വാഹനങ്ങളുടെ ഫീസ് നിലവിലുള്ളതിനെക്കാള്‍ ഇരട്ടിയാക്കി.  (5 hours ago)

അത്ഭുതങ്ങള്‍ സംഭവിക്കുന്നൊരു ദിവസം!  (5 hours ago)

ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പുകള്‍.... നിരോധനമേര്‍പ്പെടുത്തുന്ന ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി  (5 hours ago)

Malayali Vartha Recommends