Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പ്രിയപ്പെട്ട അപരാ നീയെവിടെയാണ? റഈസ് ഹിദായ ചോദിച്ചുകൊണ്ടേയിരിക്കുന്നു...

10 MAY 2017 01:20 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ആരായിരിക്കും അയാള്‍? അവിചാരിതമായി മുന്നിലെത്തിയ, തന്നെപ്പോലിരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ഫോട്ടോ നോക്കി മലപ്പുറം വെളിമുക്കിലെ റഈസ് ഹിദായ എന്ന ചെറുപ്പക്കാരന്‍ ഈ ചോദ്യം ചോദിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്നു കഴിയുന്നു. തന്നെപ്പോലിരിക്കുന്ന ആ ആളെ കണ്ടെത്തണം. അതിനായി, തന്റെ കൂടി ഇടമായ ഫേസ്ബുക്കിലൂടെ ശ്രമങ്ങള്‍ തുടരുകയാണ് റഈസ്.

ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാവുമോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയിലൂടെ ലോകത്തിനു മുന്നില്‍ എത്തിക്കാനാണ് റഈസിന്റെ ശ്രമം. ഒരു പ്രമുഖ പത്രത്തിലെ കുറിപ്പിലൂടെയാണ് ഈ ചോദ്യം ശ്രദ്ധയില്‍പ്പെട്ടത്. ആരായിരിക്കും ആ അപരനെന്ന് പറയുന്നതിന് മുമ്പ്, ആരാണ് റഈസെന്ന് പറയണമല്ലോ?

മുപ്പതുവയസ്സുകാരനായ റഈസ് 13 വര്‍ഷമായി കിടപ്പിലാണ്. ഒരപകടമാണ് റഈസിനെ കിടപ്പിലാക്കിയത്. കഴുത്തിന് താഴേക്ക് തളര്‍ന്നുപോയ റഈസ് എന്നാല്‍, തളരാതെ അവിടെയിരുന്നുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ഇടപെടലുകള്‍ നടത്തുകയാണ്. ഗ്രീന്‍പാലിയേറ്റീവ് എന്ന പരിസ്ഥിതി മനുഷ്യാവകാശ സംഘടനയ്ക്കു വേണ്ടി വീട്ടിലെ കിടക്കയില്‍ കിടന്നുകൊണ്ട് ഇടപെടലുകള്‍ നടത്തുന്നു. റഈസ് ഹിദായ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജില്‍ അയ്യായിരം സുഹൃത്തുക്കളും 4,235 ഫോളോവേഴ്‌സുമുണ്ട്.



സഹായങ്ങള്‍ ആവശ്യമുള്ളവര്‍ക്കായി, ശരീരം തളര്‍ന്നുപോയവര്‍ക്കായി റഈസ് ഫേസ്ബുക്കിലൂടെ നടത്തുന്ന അഭ്യര്‍ത്ഥനകള്‍ നടത്തിക്കൊടുക്കാനും സഹായം നല്‍കാനും ഫേസ്ബുക്ക് സുഹൃത്തുക്കള്‍ സദാ തയ്യാറാണ്. ഈ കൂട്ടായ്മയ്ക്കു മുന്നിലാണ് തന്റെ ജീവിതത്തില്‍ ഉണ്ടായ അസാധാരണ അനുഭവം ആദ്യം റഈസ് പങ്കുവെച്ചത്. ഒരു വര്‍ഷമായിട്ടും തന്റെ അന്വേഷണത്തില്‍, പുരോഗതി ഇല്ലാതായപ്പോഴാണ്, സുഹൃദ് വലയത്തിനു പുറത്തുള്ള സോഷ്യല്‍ മീഡിയാ സാദ്ധ്യതകള്‍ റഈസ് അന്വേഷിച്ചു തുടങ്ങിയത്.



ഇതാണ് ആ അപരന്‍. ഈ ചിത്രങ്ങളാണ് റഈസിന്റെ കൈയിലുള്ളത്. കഴിഞ്ഞ സമ്മര്‍ ഒളിമ്പിക്‌സിന്റെ നാളുകളിലാണ്, കുവൈത്തില്‍ നിന്ന് രാജേഷ് ബാബു എന്ന സുഹൃത്ത് ഒരു ഫോട്ടോ റഈസിനയച്ചു കൊടുത്തത്. ഇതു നീയാണോ എന്ന ചോദ്യത്തോടെ. അതൊരു യുവാവിന്റെയും യുവതിയുടെയും ഫോട്ടോയായിരുന്നു. ആ യുവാവിന് റഈസിന്റെ മുഖമായിരുന്നു. റഈസിനെ മുറിച്ചുവെച്ചതുപോലെ ഒരു ചെറുപ്പക്കാരന്‍ . ഒരു ഇന്ത്യക്കാരന്‍ ആയിരുന്നില്ല അയാള്‍. ഒരു ബ്രിട്ടീഷുകാരന്‍.അതു മാത്രമാണ് രാജേഷിന്റെ ഓര്‍മ്മയിലുള്ള ഒരേയൊരു വിവരം.

ഇതോടെയാണ്, ലോകത്തിന്റെ ഏതോ ഭാഗത്തുള്ള തന്റെ അപരനെ തേടിയുള്ള റഈസിന്റെ അന്വേഷണമാരംഭിച്ചത്. ഈ മനുഷ്യനെ കണ്ടുപിടിക്കാമോ? റഈസ് ഫേസ്ബുക്കിലൂടെ ചോദിച്ചു. അതു നിങ്ങള്‍ തന്നെയല്ലേ, ആ മറ്റേ പെണ്ണുമ്പിള്ള ഏതാണ് അളിയാ എന്ന മട്ടിലായിരുന്നു ആദ്യ പ്രതികരണങ്ങള്‍. എന്നാല്‍, തമാശയായിരുന്നില്ല റഈസിന് ഇക്കാര്യം. തന്റെ അപരനെ കണ്ടെത്തണം. അവനെ ഒന്നു കെട്ടിപ്പിടിച്ച് ചോദിക്കണം, അളിയാ, നീയെങ്ങനെ എന്നെപ്പോലെയായി? കളിയല്ല, കാര്യമാണ് റഈസിന് ഇതെന്ന് അറിഞ്ഞതോടെ സുഹൃത്തുക്കളും അന്വേഷണം ആരംഭിച്ചു. എന്നാല്‍, പുരോഗതി ഉണ്ടായില്ല.

രാജേഷ് ബാബു ആ ചിത്രം കാണാനിടയായത് ഇപ്രകാരമായിരുന്നു. നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്‌സിന്റെ ഒരു ഫേസ്ബുക്ക് വീഡിയോ ലൈക്ക് ചെയ്ത ഒരു പേരിനോടുള്ള കൗതുകത്തില്‍ നിന്നാണ് രാജേഷ് ബാബു ആ പ്രൊഫൈല്‍ ക്ലിക്ക് ചെയ്തത്. അതു തുറന്നതും അയാള്‍ ഞെട്ടി. തന്റെ സുഹൃത്ത് റഈസ് ഒരു മദാമ്മയ്‌ക്കൊപ്പം നില്‍ക്കുന്ന പടങ്ങള്‍. അയാളുടെ മൂന്ന് പടങ്ങള്‍ സേവ് ചെയ്ത് റഈസിന് അയച്ചു കൊടുത്തു. നീ കൊള്ളാമല്ലോ, ആരാണീ പെണ്ണെന്ന് തമാശയായി ചോദിക്കുകയും ചെയ്തു. രാജേഷ് ബാബുവിന്റെ കൗതുകം അവിടെ തീര്‍ന്നു.

അതാരാണെന്നോ, അയാളുടെ പേര് എന്തെന്നോ ഒന്നും രാജേഷ് സ്വാഭാവികമായി ശ്രദ്ധിച്ചില്ല. ഈ യാദൃശ്ചിക കണ്ടെത്തല്‍ റഈസ് കാര്യമായി എടുക്കുമെന്നും അയാള്‍ ഓര്‍ത്തില്ല. എന്നാല്‍, റഈസിന് ഇതു വെറും തമാശയല്ലായിരുന്നു. തന്നെ പോലിരിക്കുന്ന ആ ചെറുപ്പക്കാരനെ കണ്ടെത്താന്‍ അവന്റെ ഉള്ളില്‍ വല്ലാത്ത ആഗ്രഹമുണര്‍ന്നു.

കൂടുതല്‍ വിവരങ്ങളൊന്നും അറിയാത്ത ഒരു ശൂന്യതയില്‍ നിന്നാണ്, വെറുമൊരു ഫോട്ടോഗ്രാഫ് വെച്ച് റഈസ് അന്വേഷണം തുടരുന്നത്. അതിന്റെ തുടര്‍ച്ചയായിരുന്നു ഇന്നലെ റഈസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ വരികള്‍. കാണുന്നവര്‍ക്കൊക്കെ തമാശയായിരുന്നു ആദ്യമൊക്കെ റഈസിന്റെ അന്വേഷണം. എന്നാല്‍, റഈസിന്റെ ആത്മാര്‍ത്ഥത തിരിച്ചറിഞ്ഞതോടെ അവര്‍ നയം മാറ്റി അവനൊപ്പം ചേര്‍ന്നു. എങ്കിലും ചിലരൊക്കെ ഇക്കാര്യം പറഞ്ഞ് ഇപ്പോഴും കളിയാക്കാറുണ്ട്. അതൊന്നും തന്റെ അന്വേഷണത്വര കെടുത്തുന്നില്ലെന്ന് റഈസ് പറയുന്നു.

എന്താണ് ഇനി റഈസിന്റെ പ്രതീക്ഷ? ഇക്കാര്യം ചോദിച്ചപ്പോള്‍ റഈസ് പറയുന്നത് ഇതാണ്: ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് ആരെങ്കിലുമുണ്ടാവും, ആ മനുഷ്യനെ അറിയുന്ന ഒരാള്‍. അയാളിലേക്ക് എത്താന്‍ സോഷ്യല്‍ മീഡിയയിലെ സുഹൃത്തുക്കള്‍ വിചാരിച്ചാല്‍ കഴിയും. കഴിയുന്നത്ര ആളുകള്‍ ഇതൊന്ന് ഷെയര്‍ ചെയ്താല്‍ അതു നടക്കും. ആ മനുഷ്യനെ കണ്ടെത്താന്‍ കഴിയും.എത്ര വൈകിയാലും അതു നടക്കും. നമുക്കും ശ്രമിക്കാം, റഈസിനെ ആ ചെറുപ്പക്കാരനിലേക്ക് എത്തിക്കാന്‍ നമുക്കും ഒരു വഴിയാവാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (5 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (5 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (7 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (7 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (7 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (8 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (8 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (9 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (9 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (9 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (11 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (12 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (13 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (13 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (14 hours ago)

Malayali Vartha Recommends