ലൈവ് ചര്‍ച്ചയ്ക്കിടെ കൊച്ചു കുരുന്നിന്റെ വികൃതികള്‍; അവതാരകനെ വട്ടുപിടിപ്പിച്ചു!

രസികന്‍ സംഭവമാണ് ഇംഗ്ലീഷിലെ വാര്‍ത്ത ചാനലായ ഐ ടിവി ന്യൂസില്‍ അരങ്ങേറിയത്. ചര്‍ച്ചയില്‍ അതിഥികളായി വന്ന അമ്മയ്ക്കും സഹോദരനുമൊപ്പമെത്തിയ രണ്ടു വയസ്സുകാരിയുടെ കുസൃതികളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാല്‍, കുട്ടികളില്‍ ഉണ്ടാക്കുന്ന അലര്‍ജിയെക്കുറിച്ചുള്ള ചര്‍ച്ചാക്കായി ലൂസി റോങ്കയെന്ന സ്ത്രീയാണ് അഞ്ചും രണ്ടും വയസ്സ് പ്രായമുള്ള മക്കളായ ജോര്‍ജ്ജിനേയും ഐറിസിനേയും കൂട്ടിയെത്തിയത്.
അമ്മയും സഹോദരനും ഐ.ടി.വി അവതാരകനായ അലാസ്‌റ്റെയര്‍ സ്‌റ്റെവാര്‍ട്ടുമായി ചര്‍ച്ചയാരംഭിച്ചതിനു പിന്നാലെ സ്റ്റുഡിയോവില്‍ ഓടി നടക്കുകയായിരുന്നു രണ്ടു വയസ്സുകാരി ഐറിസ്. സ്റ്റുഡിയോവില്‍ മൊത്തം നടന്ന കുട്ടി ചര്‍ച്ചയവസാനിക്കുന്നതിനു മുമ്പ് തന്നെ അവതാരകന്റെ മേശയില്‍ വലിഞ്ഞു കയറുകയും ചെയ്തു.
അമ്മ സംസാരിച്ച് തുടങ്ങിയപ്പോള്‍ അവതാരകന്റെ മുന്നിലെ പേപ്പര്‍ പിടിച്ചു വലിച്ച കുട്ടി മേശയിലേക്ക് വലിഞ്ഞു കയറാനുള്ള ശ്രമവും ആരംഭിച്ചിരുന്നു. പാലിന്റെ പ്രശ്‌നങ്ങളെ കുറിച്ച് അഞ്ചു വയസ്സുകാരന്‍ ജോര്‍ജിനോട് അലാസ്‌റ്റെയര്‍ ചോദിച്ചു തുടങ്ങിയപ്പോഴേക്കും ലക്ഷ്യം പൂര്‍ത്തിയാക്കിയ ഐറിസ് അവതാരകന്റെ മേശയിലേക്ക് വലിഞ്ഞു കയറി സ്ഥാനം പിടിക്കുകയും ചെയ്തു.
ചര്‍ച്ചയവസാനിപ്പിക്കുന്നതിന് മുമ്പേ പരിപാടിയുടെ നിയന്ത്രണം കുട്ടി ഏറ്റെടുത്തത് മനസ്സിലാക്കിയ അവതാരകനാകട്ടെ ചിരിയടക്കാന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നു. എന്നിരുന്നാലും കുട്ടികളെ വിലക്കാതെ സ്‌റ്റെവാര്‍ട്ട് ചര്‍ച്ചയവസാനിപ്പിച്ചു.
https://www.facebook.com/Malayalivartha
























