കടുവകളുടെ അലറുന്ന ഗര്‍ജ്ജനം കേട്ട് 12 കുരങ്ങുകള്‍ ഹൃദയാഘാതം വന്ന് ചത്തു

ഒരു ഡസനോളം കുരങ്ങുകള്‍ കടുവ ഗര്‍ജ്ജിച്ചു പേടിപ്പിച്ചതിനെത്തുടര്‍ന്ന് ഹൃദയാഘാതം വന്ന് ചത്തു. നോര്‍ത്ത് ഇന്ത്യയിലെ കോട്ട്വലി മുഹമ്മദിയന്‍ പ്രവിശ്യയിലാണ് സംഭവം നടന്നത്. ചത്ത് കിടന്ന കുരങ്ങുകളെ കണ്ട അധികൃതര്‍ ആദ്യം വിചാരിച്ചിരുന്നത്, ഇവറ്റകളെ വിഷം കൊടുത്ത് കൊന്നു എന്നാണ്. എന്നാല്‍ പിന്നീട് കുരങ്ങുകളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിനെത്തുടര്‍ന്നാണ് ഹൃദയാഘാതം വന്നാണ് മരിച്ചത് എന്ന് കണ്ടെത്തിയത്.
കടുവകളുടെ കാല്‍പ്പാടുകള്‍ കണ്ടാണ് കുരങ്ങുകളുടെ മരണകാരണം ഫോറസ്റ്റ് അധികൃതര്‍ ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha