ധൃതിയില്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ച യുവതി ലോറിക്കു മുന്നില്‍ പെട്ടപ്പോള്‍ പെട്ടെന്ന് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും....സംഭവിച്ച ത് എന്തെന്ന് കാണൂ...(വീഡിയോ

നിരത്ത് വാഹനങ്ങളുടെ സാമ്രാജ്യമാണെന്ന് നമ്മള്‍ കാല്‍നടയാത്രക്കാര്‍ക്ക് എപ്പോഴും ഓര്‍മ്മയുണ്ടാവണം. ഒരു നിമിഷത്തെ അശ്രദ്ധ മതി എല്ലാം തകരാന്‍. അത്തരത്തിലുള്ള ഞെട്ടിക്കുന്ന ഒരു സംഭവമാണ് ഇവിടെ നടന്നിരിക്കുന്നത്.
റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ട്രക്ക് ഇടിച്ച യുവതി തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ചൈനയിലാണ് സംഭവം നടന്നത്. തിരക്കുള്ള റോഡ് മുറിച്ചു കടക്കാന്‍ ഓടുന്ന യുവതി വഴിയുടെ പകുതിവരെയെത്തുമ്പോള്‍ ലോറി വരുന്നത് കണ്ട് പെട്ടെന്ന് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും തെന്നി ട്രക്കിനടിയിലേക്ക് വീഴുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ നിലത്തുവീണ യുവതി വാഹനത്തിന്റെ അടിവശത്തേക്കു തെറിക്കുമ്പോള്‍ ഡ്രൈവര്‍ പെട്ടെന്ന് വാഹനം നിര്‍ത്തുകയും ഇവര്‍ രക്ഷപെടുകയുമായിരുന്നു. വാഹനം അല്‍പ്പം കൂടി മുന്നിലേക്കു ചലിച്ചിരുന്നെങ്കില്‍ ടയര്‍ യുവതിയുടെ തലയിലൂടെ കയറിയിറങ്ങുമായിരുന്നു. തുടര്‍ന്ന് സമീപമുണ്ടായിരുന്നവര്‍ എത്തിയാണ് യുവതിയെ ട്രക്കിന്റെ അടിയില്‍ നിന്നും പുറത്തെത്തിച്ചത്.
https://www.facebook.com/Malayalivartha


























