കൂട്ടം തെറ്റി നാട്ടില്‍ എത്തിയ കാട്ടാനക്കുട്ടി ഓട്ടോറിക്ഷയെ ആനയാണെന്ന് കരുതി മുട്ടിയുരുമ്മി നില്‍പ്പും ചങ്ങാത്തവും!
ചിന്നക്കനാലിനു സമീപമുള്ള വെലക്കില് നിന്ന് കാട്ടാനക്കുട്ടി വഴിതെറ്റി തൊടുപുഴ ടൗണിലെത്തി. നാട്ടിലിറങ്ങിയ കുട്ടിയാന ആദ്യമൊന്ന് പകച്ചുവെങ്കിലും പാഞ്ഞുവന്ന ഓട്ടോറിക്ഷയെ മറ്റൊരു ആനയായി കരുതി എന്ന് തോന്നുന്നു. അമ്മയുടെ അടുത്തെന്ന പോലെ ചേര്‍ന്നു നിന്നു. നിമിങ്ങള്‍ക്കകം നാട്ടുകാരും കുട്ടിയാനയും തമ്മില്‍ ചങ്ങാത്തമായി. നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ആനക്കുട്ടി ഓടി നടന്നു.
ദേവികുളം റേഞ്ച് ഓഫീസര്‍ നിബു കിരണിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘമെത്തി ടൗണില്‍ ചുറ്റി നടന്ന ആനക്കുട്ടിയെ താല്ക്കാലികമായുണ്ടാക്കിയ കൂട്ടിലേക്കു മാറ്റി. അഞ്ചുമാസത്തോളം പ്രായമുള്ള കാട്ടാനക്കുട്ടിക്കു ദ്രവരൂപത്തിലുള്ള ഭക്ഷണം വനപാലകര്‍ നല്‍കുന്നുണ്ട്.
വഴിതെറ്റിയ കാട്ടാനക്കുട്ടിയെ കാട്ടാനക്കൂട്ടത്തിനൊപ്പം തിരിച്ചയയ്ക്കാനാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം. കൂട് കാട്ടാനകളുടെ സ്ഥിരം സഞ്ചാരപാതയില്‍ സ്ഥാപിച്ച് അധികൃതരും നാട്ടുകാരും അതിനായുളള കാത്തിരിപ്പിലാണ്.
https://www.facebook.com/Malayalivartha