Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കൃത്യമായ ഇടവേളകളിൽ കണ്ണുകൾ തുറക്കുകയും അടക്കുകയും ചെയ്യുന്ന നൂറ് വർഷങ്ങൾക്കിപ്പുറവും ഒരു കേടുപാടും സംഭവിക്കാത്ത ‘സ്ലീപ്പിംഗ് ബ്യൂട്ടി’; ലോകത്തിലെ ഏറ്റവും സുന്ദരവും സുരക്ഷിതവുമായ മമ്മി

02 DECEMBER 2019 05:04 PM IST
മലയാളി വാര്‍ത്ത

1918 ഡിസംബർ 13ന് ഇറ്റലിയിലെ സമ്പന്ന പ്രഭു കുടുംബത്തിലാണ് റൊസാലിയ ജനിച്ചത്. 1920 ഡിസംബർ 6ന് ന്യുമോണിയ ബാധിച്ച് മരിക്കുമ്പോൾ റൊസാലിയയ്ക്ക് രണ്ടു വയസ് തികഞ്ഞിട്ടില്ല. കണ്ണുനിറയെ മകളെ കണ്ടുതീരുംമുമ്പ് മരണം കവർന്നെടുത്തപ്പോൾ താൻ മരിക്കുന്നതുവരെയെങ്കിലും അവളെ ഇങ്ങനെ കണ്ടിരിക്കണമെന്ന അച്ഛന്റെ മോഹം ഇന്നും ലോകത്തിന് കൗതുകമാവുകയാണ്. നൂറ് വർഷങ്ങൾക്കിപ്പുറവും ഒരു കേടുപാടും കൂടാതെ സൂക്ഷിച്ചിരിക്കുന്ന ഈ കുഞ്ഞിന്റെ മൃതദേഹത്തെ ‘സ്ലീപ്പിംഗ് ബ്യൂട്ടി’ എന്നാണ് വിളിക്കുന്നത്. ലോകത്തിലെ ഏറ്റവും സുന്ദരവും സുരക്ഷിതവുമായ മമ്മിയാണ് ഇത്. സിസിലിയിലെ കപ്പൂച്ചിൻ കാറ്റാകോംബ്സ് ഒഫ് പലേർമോയിലാണ് റൊസാലിയ ലൊംബാർഡോ എന്ന കുട്ടിയുടെ മമ്മി സൂക്ഷിച്ചിരിക്കുന്നത്.


റൊസാലിയയുടെ പിതാവായ മാരിയോ ലൊംബാർഡോ.മൃതദേഹങ്ങൾ എംബാം ചെയ്യുന്നതിൽ വിദഗ്ദനായ ആൽഫ്രെഡോ സലാഫിയയെ സമീപിക്കുകയും മകളുടെ മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്‌തു. ഗ്ലിസറിൻ, ഫോർമാലിൻ, സിങ്ക് സൾഫേറ്റ്, സിങ്ക് ക്ലോറൈഡ്, സാലിസിലിക് ആസിഡ് തുടങ്ങിയവയുടെ മിശ്രിതമുപയോഗിച്ച് ആൽഫ്രഡോ സലാഫിയ അതിവിദഗ്ദമായി റൊസാലിയയുടെ മൃതദേഹം എംബാം ചെയ്‌തു. തുടർന്ന് മൃതദേഹം പലേർമോയിലുള്ള കാറ്റാകോംബിൽ സൂക്ഷിച്ചു.പുരാതന ഇറ്റലിയിൽ ഭൂഗർഭ കല്ലറകളിൽ മൃതദേഹങ്ങൾ അടക്കം ചെയ്‌തിരുന്നു. ഇതിനെയാണ് കാറ്റാകോംബുകൾ എന്ന് പറയുന്നത്. കാറ്റാകോംബിലെ ഒരു ചെറു ചാപ്പലിൽ സൂക്ഷിച്ചിരിക്കുന്ന റൊസാലിയയുടെ മൃതദേഹത്തിന് ഇപ്പോഴും കേടുപാടുകൾ ഒന്നുമില്ല. ആന്തരികാവയവങ്ങൾ ഇപ്പോഴും മരണസമയത്തേത് പോലെ തന്നെയാണെന്ന് റൊസാലിയയുടെ മമ്മിയുടെ എക്‌സ്‌റേ ഫലങ്ങളിൽ കാണാനാകും. 2009ൽ റൊസാലിയയുടെ മൃതശരീരത്തിന്റെ നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടതോടെ ഇനി മാറ്റം ഒന്നും സംഭവിക്കാതിരിക്കാൻ നൈട്രജൻ അടങ്ങിയ സുരക്ഷിതമായ ഗ്ലാസ് മൂടിയോടുകൂടിയ പെട്ടിയിലാണ് ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്.

കൃത്യമായ ഇടവേളകളിൽ റൊസാലിയയുടെ കണ്ണുകൾ അടയുന്നതും തുറക്കുന്നതുമായി ചിലർ പറയുകയുണ്ടായി. എന്നാൽ, പ്രകാശം റൊസാലിയയുടെ കണ്ണുകളിൽ പതിയ്‌ക്കുമ്പോൾ സംഭവിക്കുന്ന ഒപ്ടിക്കൽ ഇല്യൂഷനാണ് ഇങ്ങനെയൊരു തോന്നലിന് കാരണമെന്ന് ഗവേഷകർ വിശദീകരിക്കുന്നു. പാതിയടഞ്ഞ റൊസാലിയയുടെ കൺപോളകൾക്കിടയിലൂടെ നിർജീവമെന്ന് തോന്നാത്ത ആ നീല കൃഷ്‌ണമണികളും കാണാനാകും. 'സ്ലീപ്പിംഗ് ബ്യൂട്ടി ' എന്നറിയപ്പെടുന്ന റൊസാലിയയെ കാണാൻ ആയിരക്കണക്കിന് പേരാണ് ഇവിടേക്ക് എത്തുന്നത്. കൗതുകവും അദ്ഭുതവും നൽകുന്ന സ്നേഹമാണ് സന്ദർശകർക്ക് ഈ മമ്മി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 minutes ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (44 minutes ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (58 minutes ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (5 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (5 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (5 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (5 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (5 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (5 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (6 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (6 hours ago)

Malayali Vartha Recommends