കണ്ണൂർ പയ്യാമ്പലം റോഡിൽ വെള്ള മാക്സിയിട്ട് “പ്രേതം’.... രാത്രിയല്ല ...പുലർച്ചെ നടക്കാനിറങ്ങിയ യുവതികളെ പേടിപ്പിക്കുകയാണ് ഹോബി ; വായ പിളര്ന്നു കാണിച്ചപ്പോള് രക്തം കുടിച്ച രക്ഷസിനെ പോലെ; പോലീസ് വല വിരിച്ചു

പുലർച്ചെ നടക്കുന്ന സ്ത്രീകളെ ഭയപ്പെടുത്താൻ കണ്ണൂരിൽ പ്രേത വേഷം കെട്ടിയ വെള്ള മാക്സിക്കാരന്റെ നാടകം. ഇന്നു പുലർച്ചെ 5.30 ഓടെ പയ്യാമ്പലം ഗേൾസ് ഹൈസ്കൂളിനും മിലിട്ടറി ഹോസ്പിറ്റലിനും ഇടയിലായിരുന്നു സംഭവം. സ്വകാര്യ എഫ്എമ്മിൽ ആർജെ ആയി ജോലിചെയ്യുന്ന യുവതിയും അയൽവാസിയായ യുവതിയും പുലർച്ചെ നടക്കുന്നതിനിടെയാണ് പ്രേതവേഷം കെട്ടിയ യുവാവിനെ കണ്ടത്.
യുവതികൾ റോഡിലൂടെ നടന്നുപോകുന്നതിനിടയിൽ സമീപത്തെ പഴയ വീടിന്റെ മതിൽ ചാടിക്കടന്നാണ് പ്രേതം വന്നത് . സ്ത്രീകൾ അടുത്തെത്തിയപ്പോൾ പ്രേതം റോഡിനു നടുക്ക് ഇറങ്ങി നിന്നു .. യുവതികൾ ഏതോ ഞരമ്പ് രോഗിയാണെന്ന് ധരിച്ച് നടന്നുനീങ്ങിയെങ്കിലും ഇവർ പ്രേതത്തിന്റെ അടുത്തെത്തിയപ്പോൾ വായ പിളർന്നു കാണിക്കുകയായിരുന്നു.
അപ്പോൾ രക്തം കുടിച്ച രക്ഷസിനെ പോലെ പല്ലിൽനിന്ന് രക്തം ഉറ്റുന്ന രീതിയിൽ വായിൽ വലിയ പ്രകാശം പുറത്തേക്കു വരുന്ന രീതിയിലായിരുന്നു രൂപം. ഇതു കണ്ടത്തോടെ ഇരുവരും പ്രാണരക്ഷാർഥം ഓടുകയും അടുത്ത കണ്ട പട്ടാളക്കാരനോട് കാര്യം പറയുകയുമായിരുന്നു.
ഇതിനുശേഷം ഇവർ മൂന്നുപേരെ വന്നു നോക്കിയെങ്കിലും ഈ വെള്ള മാക്സിക്കാരി ധരിച്ച രൂപം എസ്എൻ പാർക്ക് ഭാഗത്തേക്ക് രക്ഷപ്പെട്ടു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് വനിതാസെല്ലിൽനിന്നുള്ള പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. വെളുത്ത് അജാനുബാഹുവായ ഒരാളാണ് വേഷം കെട്ടിയെത്തിയതെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha