കള്ള് ചെത്താന്‍ പോരുന്നോ? തെങ്ങില്‍ വലിഞ്ഞ് കയറി മഞ്ജു! കഴിഞ്ഞ ദിവസം പ്രവാസികളുടെ അവസ്ഥയെ കുറിച്ച് പറഞ്ഞ് കരഞ്ഞു...ഇപ്പോള്‍.... മഞ്ജു പത്രോസിനെതിരെ തുറന്നടിച്ച് സോഷ്യല്‍ മീഡിയ
മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്ബോസ് ഷോ രണ്ടാം ഭാഗം കോവിഡ് 19 നെ തുടർന്ന് കഴിഞ്ഞ മാസമാണ് അവസാനിപ്പിക്കേണ്ടി വന്നത്. മത്സരാർത്ഥികളെല്ലാം പുറത്തെത്തിയതോടെ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.
ഷോയിൽ നിന്നും ഇറങ്ങിയ ശേഷം ഏറ്റവും കൂടുതൽ ചർച്ച വിഷയമായി മാറിയ താരമാണ് മഞ്ജു പത്രോസ്. സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ വിമർശങ്ങൾ നേരിടേണ്ടിവന്ന താരം ഇപ്പോഴിതാ മഞ്ജു പങ്കുവെച്ച ഒരു യൂ ട്യൂബ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമായിരിക്കുന്നത്. പ്രകൃതിദത്തമായ സോമരസം, രുചിച്ചു നോക്കാത്തവര്‍ കുറവായിരിക്കും പക്ഷേ അതെവിടെ നിന്നു ഉണ്ടാകുന്നു എന്നറിയാമെങ്കിലും എങ്ങനെ എന്നറിയാവുന്നവര്‍ ചുരുക്കം ആയിരിക്കും.
കള്ള് ഉണ്ടാവുന്നത് എങ്ങനെ എന്നറിയാന്‍ തങ്ങളും നടത്തി ഒരു യാത്ര. കള്ള് ചെത്താന്‍ പോരുന്നോ എന്ന ക്യാപ്ഷന്‍ നല്‍കിക്കൊണ്ടാണ് മഞ്ജു പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ വീഡിയോയ്ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വരുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ മഞ്ജു പ്രവാസികളുടെ ഇപ്പോഴത്തെ അവസ്ഥ പങ്ക് വച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.
വളരെ ഇമോഷണല്‍ കുറിപ്പായത് കൊണ്ട് തന്നെ നിരവധി പേരാണ് മഞ്ജുവിനെ പിന്തുണ നല്കി രംഗത്ത് വന്നത്. എന്നാല്‍ ഇപ്പോള്‍ താരം പങ്ക് വച്ച പുതിയ വീഡിയയോയ്ക്ക് എന്ത് പ്രഹസനമാണ് മഞ്ജു എന്നാണ് ചിലര്‍ ചോദിക്കുന്നത്.
https://www.facebook.com/Malayalivartha