സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിയുന്നു; ഹാരിസ് മരിച്ചത് കോവിഡ് ബാധിച്ചു തന്നെ; കളമശേരി മെഡിക്കല്‍ കോളേജില്‍ സംഭവിച്ചത്; അനികൃതരുടെ വിഴ്ച്ച കാരണം മരിച്ചത് മൂന്ന് പേര്‍; പോലീസ് ആശുപത്രി അധികൃതരുടെ മൊഴിയെടുക്കുന്നു; ബന്ധുകളുടെ പരാതിയിലും അന്വേഷണം നടത്തും

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ആശുപത്രി അധികൃതരുടെ വാദങ്ങള്‍ ഓരോ ദിവസവും പൊളിയുകയാണ്. ചികിത്സയിലായിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് കോവിഡ് ബാധിച്ചു തന്നെ എന്ന കാര്യമാണ് വ്യക്തമാകുന്നത്. ഹരിസിന്റെ മരണ റിപ്പോര്‍ട്ട് പുറത്ത് വ്ന്നതോടെയാണ് ഈകാര്യത്തില്‍ വ്യക്തവന്നത്. ഹാരിസ് മരിച്ചത് ഹൃദ്രോഗം മൂലമാണെന്ന ആശുപത്രി അധികൃതരുടെ വാദം ഇതോടെ നുണയെന്ന് തെളിഞ്ഞു.
മരണകാരണം രേഖപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ കോവിഡ് രോഗമാണ് ആദ്യം പറയുന്നത്. ഹാരിസിന് ന്യുമോണിയയും ഉണ്ടായിരുന്നതായി ഇതില്‍ പറയുന്നുണ്ട്. ശ്വാസകോശത്തില്‍ അണുബാധ മൂലമാണ് ഹാരിസ് മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ ആദ്യം ബന്ധുക്കളെ അറിയിച്ചത്. അടുത്തിടെ ആശുപത്രി നേഴ്‌സിങ് ഓഫീസര്‍ ജലജാ ദേവിയുടെ ഓഡിയോ സന്ദേശം പുറത്തുവന്നതില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥ മൂലമാണ് ഹാരിസ് മരിച്ചതെന്ന് പരാമര്‍ശം ഉണ്ടായിരുന്നു. ഇത് മാധ്യമങ്ങള്‍ പുറത്തുവിടുകയും വിവാദമാവുകയും ചെയ്തതോടെ ഹാരിസ് മരിച്ചത് ഹൃദയ സ്തംഭനം വന്നിട്ടാണെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സതീശ് അടക്കമുള്ള ആശുപത്രി അധികൃതര്‍ വിശദീകരണം നല്‍കുകയായിരുന്നു.
ഓക്‌സിജന്റെ പിന്തുണയില്ലാത്തത് കൊണ്ടോ വെന്റിലേറ്റര്‍ ട്യൂബ് മാറിയത് കൊണ്ടോ അല്ല ഹാരിസ് മരിച്ചത് ഹൃദയ സ്തംഭനം വന്നിട്ടാണ്. ഉറക്കത്തില്‍ കൂര്‍ക്കം വലിച്ച് ഓക്‌സിജന്‍ താഴെ പോകുന്ന അവസ്ഥിലുള്ള ആളായിരുന്നു അദ്ദേഹം. ന്യൂമോണിയ അതീവ ഗുരുതരാവസ്ഥയിലേക്കെത്തി നില്‍ക്കുന്ന ഘട്ടത്തില്‍ ഹൃദയാഘാതം സംഭവിച്ചാണ് ഹാരിസ് മരിക്കുന്നതെന്നാണ് ഡോ. സതീഷ് കഴിഞ്ഞ ദിവസം അറിയിച്ചത്.
അതേസമയം സംഭവത്തില്‍ മെഡിക്കല്‍ കോളേജിന്റെ വാദം തള്ളി മരിച്ച ഹാരിസിന്റെ കുടുംബം രംഗത്ത് വന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ഹാരിസിന്റെ മരണത്തില്‍ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്ന് അനാസ്ഥ ഉണ്ടായോ എന്നാണ് അന്വേഷണം. ഇതിന്റെ ഭാഗമായി മരിച്ച ഹാരിസിന്റെ ബന്ധുക്കളുടെയും, മരണസമയത്ത് മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെയും മൊഴി പോലീസ് രേഖപ്പെടുത്തി തുടങ്ങി. മരണസമയത്ത് ഐസിയുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ പേരുടെയും വിവരം പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
മെഡിക്കല്‍ കോളേജിലെ അനാസ്ഥ സംബന്ധിച്ച് ശബ്ദ രേഖ അയച്ച ജലജ ദേവിയുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കളമശ്ശേരി സിഐയുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് കടുത്തുരുത്തിയിലെ വീട്ടില്‍ എത്തി ഇവരുടെ മൊഴിയെടുത്തത്. ഹാരിസിന്റെ ബന്ധു അന്‍വറിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. മറ്റ് ജീവനക്കാരുടെ കൂടി മൊഴി രേഖപ്പെടുത്തിയ ശേഷമാകും പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഹാരിസിനെ കൂടാതെ, ചികിത്സയിലിരിക്കെ മരിച്ച മറ്റ് രണ്ട് രോഗികളുടെ കുടുംബങ്ങള്‍ നല്‍കിയ പരാതിയിലും പോലീസ് ഉടന്‍ അന്വേഷണം ആരംഭിച്ചേക്കും.
അതെ സമയം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗികള്‍ മരിച്ച സംഭവത്തില്‍ ജൂനിയര്‍ ഡോക്ടറുടെ ആക്ഷേപത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിയിരുന്നു. ജൂനിയര്‍ ഡോക്ടര്‍ പറഞ്ഞകാര്യം വസ്തുതയല്ലെന്ന് സമൂഹത്തിന് ഇതിനകം ബോധ്യമായിട്ടുണ്ടെന്നും പക്ഷേ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാനും ഏറ്റെടുക്കാനും ചിലര്‍ സന്നദ്ധമാകുന്നു എന്നത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വീസിലുള്ള ഡോക്ടര്‍മാരുടെ പ്രവര്‍ത്തനം മികച്ചതാണ്. എന്നാല്‍, എല്ലാം തകിടം മറിഞ്ഞിരിക്കുന്നുവെന്ന് വരുത്തി തീര്‍ക്കാനായി ഒറ്റപ്പെട്ടതാണെങ്കിവും ചിലരുടെ നാക്കില്‍ നിന്ന് ഉയര്‍ന്നു വന്നത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞത്.
എന്നാല്‍ കോവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവവുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവനയെ രാഷ്ട്രീയവത്കരിക്കരുതെന്ന് ഡോ. നജ്മ ആവശ്യപ്പെട്ടു. കളമശേരി മെഡിക്കല്‍ കോളേജിലെ വീഴ്ചകള്‍ വെളിപ്പെടുത്തിയ നജ്മ ഡ്യൂട്ടിയില്‍ പ്രവേശിച്ചു. രണ്ട് പേരുടെ കാര്യം മാത്രമാണ് താന്‍ പറഞ്ഞത്. നല്ലവരായ ഒരുപാട് പേര്‍ കളമശ്ശേരി ആശുപത്രിയിലുണ്ട്. മരണത്തിന്റെ ശവപ്പറമ്പായി മെഡിക്കല്‍ കോളജിനെ ചിത്രീകരിക്കരുതെന്നും നജ്മ ആവശ്യപ്പെട്ടു. ആശുപത്രിക്കെതിരെയോ ഡോക്ടര്‍മാര്‍ക്കെതിരെയോ താന്‍ ഒരു കാര്യവും പറഞ്ഞിട്ടില്ലെന്നും ഡോ. നജ്മ പ്രതികരിച്ചു.
https://www.facebook.com/Malayalivartha