Widgets Magazine
11
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയാളികളുടെയും കേരളത്തിന്റെയും നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക്: ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് മന്ത്രിയുടേതെന്ന് പിണറായി വിജയൻ: കേരളത്തെ കഞ്ഞികുടി മുട്ടിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ: യുഎഇ-കേരള ബന്ധം കൂടുതൽ ശക്തമാക്കും...


സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ചിതയിലേയ്ക്ക് വയ്ക്കും മുമ്പ് ശ്വാസമെടുത്ത് യുവാവ്: ഡോക്ടർമാർ മരിച്ചുവെന്ന് വിധിയെഴുതിയ 35കാരന്റെ തിരിച്ചുവരവിൽ ഞെട്ടൽ...


ഓരോരുത്തരുടെയും ചുമതലകൾ കൃത്യമായി നിർവചിച്ച്, അവരവരുടെ ജോലി മാത്രമേ ചെയ്യൂവെന്ന് ഉറപ്പാക്കും: മേൽശാന്തിക്കൊപ്പം കീഴ്ശാന്തിയായി വരുന്നവര്‍ ആ ജോലി ചെയ്താൽ മതി; തീർത്ഥാടകരുടെ ക്ഷേമത്തിനാണ് ബോർഡിന്റെ മുൻഗണന, അതിനായി സന്നിധാനത്തിലെ എല്ലാ ക്രമക്കേടുകളും പരിഹരിക്കും- കെ. ജയകുമാർ...


കട്ടിളയിലെ പാളികളും ദ്വാരപാലക ശില്പ പാളികളും തിരിച്ച് സന്നിധാനത്തേക്ക് കൊണ്ടുവന്നപ്പോഴുണ്ടായ പ്രദർശനം, ഇവ യാഥാർത്ഥമെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് വിലയിരുത്തൽ: 2019-ൽ തന്നെ പാളികൾ മറിച്ചുവിറ്റതായുള്ള സംശയം ശക്തമാകുന്നു...


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം... ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്

കര്‍ഷക നിയമം പിന്‍വലിക്കില്ല, സമരക്കാര്‍ ക്രിയാത്മക നിലപാട് എടുക്കണമെന്ന് ആര്‍എസ്എസ്; കര്‍ഷക സമരത്തില്‍ ആര്‍.എസ്.എസ് ഇടപെടുന്നു; നിലപാട് വ്യക്തമാക്കി ആര്‍എസ്എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷി; സര്‍ക്കാര്‍ ഒരിക്കലും കര്‍ഷകരെ ഖാലിസ്ഥാനികള്‍ എന്നു വിളിച്ചിട്ടില്ലെന്ന് ആര്‍.എസ്.എസ്; സമരക്കാര്‍ക്ക് രാജ്യത്തിന് അകത്തു നിന്നും പിന്തുണ ലഭിക്കുന്നില്ല

22 JANUARY 2021 11:33 AM IST
മലയാളി വാര്‍ത്ത

പരിഹാരമില്ലാതെ തുടരുന്ന കര്‍ഷക സമരത്തിന് പരിഹാരം കാണാന്‍ ആര്‍.എസ്.എസ് തന്നെ രംഗത്ത് വരുകയാണ്. ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ജോഷി എന്ന ഭയ്യാജി ജോഷിയെയാണ് ആര്‍.എസ്.എസ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം രമ്യമായി പരിഹരിക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ജോഷി മുന്നോട്ട് വയ്ക്കുന്നത്. സമരം നീളുന്നത് ഇരുകൂട്ടര്‍ക്കും മാത്രമല്ല പൊതുസമൂഹത്തിനും നല്ലതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചര്‍ച്ചകള്‍ നടക്കുമ്പോള്‍ എന്റെ നിലപാടാണ് ശരിയെന്നും അതിന്മേല്‍ വിട്ടുവീഴ്ചയില്ലെന്നും വാദിക്കാന്‍ പാടില്ല. ചര്‍ച്ചയ്ക്ക് തയാറാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. പക്ഷെ നിയമങ്ങള്‍ പിന്‍വലിക്കാതെ ചര്‍ച്ചയില്ലെന്നാണ് സമരക്കാര്‍ പറയുന്നത്. ഇങ്ങനെയായാല്‍ ചര്‍ച്ച എങ്ങനെ നടക്കുമെന്നും ഭയ്യാജി ജോഷി ചോദിക്കുന്നു. ഇതിലൂടെ ആര്‍.എസ്.എസ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കര്‍ഷക സമരം പരിഹരിക്കാനാണ് നോക്കുന്നതെന്ന് വ്യക്തം. നിയമങ്ങളിലെ പ്രശ്‌നങ്ങള്‍ കര്‍ഷകര്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തണം. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്നാണ് ഇതുവരെ മനസിലാകുന്നത്. സമരക്കാരും ക്രിയാത്മക നിലപാട് എടുത്താല്‍ നല്ലതെന്നുമാണ് ആര്‍.എസ്.എസിന്റെ നിലപാട്.

ചിലര്‍ കര്‍ഷകരെ ഖാലിസ്ഥാനികള്‍ എന്ന് പറയുന്നുണ്ടാവാം. പക്ഷെ സര്‍ക്കാര്‍ അങ്ങനെ പറഞ്ഞിട്ടില്ല. പ്രശ്‌നത്തില്‍ ഒരു സ്തംഭനാവസ്ഥ കടന്നുവന്നിട്ടുണ്ട്. ഇതിനു പിന്നിലുള്ളവര്‍ ആരാണ്, അത് അന്വേഷിക്കണം. പരിഹാരം ആഗ്രഹിക്കാത്ത ഏതോ ശക്തികള്‍ പിന്നിലുണ്ടോ... അത് അന്വേഷിക്കണം. സമരത്തിന് പിന്തുണയില്ല. സമരം ചെയ്യുന്നവര്‍ക്ക് രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്ന് നമുക്ക് കാണാം. മധ്യപ്രദേശും ഗുജറാത്തും അടക്കം മറ്റു സ്ഥലങ്ങളില്‍ കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ച് സംസാരിക്കുന്ന കര്‍ഷകരെ നമുക്ക് കാണാം. സമരം ചെയ്യുന്ന കര്‍ഷകരില്‍ പോലും നിയമങ്ങളെ പിന്തുണയ്ക്കുന്നവരുണ്ട്. സമരക്കാര്‍ക്കിടയില്‍ പോലും രണ്ടഭിപ്രായമുണ്ട്. ഇത്തരം നിയമങ്ങള്‍ ആരും പിന്‍വലിക്കില്ല. സമരം എങ്ങനെ പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ചിന്തിക്കണം. ഇത്തരം നിയമങ്ങള്‍ ഏതെങ്കിലും രാജ്യം പിന്‍വലിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ അവ സര്‍ക്കാര്‍ പരിഗണിക്കണം. വേഗം സമരം അവസാനിപ്പിക്കണമെന്നും ആര്‍.എസ്.എസ് സര്‍കാര്യവാഹ് പറയുന്നു.

ജനാധിപത്യത്തില്‍ പല വശങ്ങളുണ്ട്. ഓരോ സംഘടനയ്ക്കും അവരുടേതായ പ്രതീക്ഷകളുമുണ്ട്. പൊതുവേദി കണ്ടെത്തുക എളുപ്പവുമല്ല. അതിനാലാണ് പല ആവശ്യങ്ങള്‍ ഉയരുന്നതും. മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റാനുമാവില്ല. ആവശ്യങ്ങള്‍ക്ക് നീതീകരണമുണ്ടോ പ്രായോഗികമാണോയെന്ന് പറയാന്‍ താന്‍ ആഗ്രഹിക്കുന്നുമില്ല. സമരത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്കുത്തരമായി അദ്ദേഹം പറഞ്ഞു.

രണ്ടു കക്ഷികള്‍ക്കും തങ്ങളുടെ നിലപാട് പറയാന്‍ ജനാധിപത്യം അവസരം നല്‍കുന്നുണ്ട്. ചര്‍ച്ചകളിലൂടെ തങ്ങള്‍ക്ക് എന്തു നേടാന്‍ കഴിയുമെന്ന് സമരക്കാര്‍ ആലോചിക്കണം, അത് സ്വീകരിക്കണം. കൂടുതലായി എന്തു നല്‍കാന്‍ കഴിയുമെന്ന് സര്‍ക്കാരും ആലോചിക്കണം. സമരങ്ങള്‍ നടക്കും, അവ അവസാനിക്കുകയും ചെയ്യും. തങ്ങള്‍ക്കുള്ള ഇടം എത്രയാണെന്ന് ഒരു പ്രസ്ഥാനം ആലോചിക്കണം, തങ്ങള്‍ക്കുള്ള സ്ഥലം എത്രയാണെന്ന് സര്‍ക്കാരും പരിഗണിക്കണം. അനവധി കാര്യങ്ങള്‍ പരിഗണിക്കേണ്ടതിനാല്‍ സര്‍ക്കാരിന് പരിമിതമായ ഇടമേ ഉള്ളൂ. അതേസമയം ആവശ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് കൂടുതല്‍ ഇടമുണ്ടെന്നും ഭയ്യാജി ജോഷി പറഞ്ഞു.

രണ്ടു കൂട്ടര്‍ക്കും യോജിക്കാന്‍ പറ്റുന്നത് എവിടെയെന്ന് കണ്ടെത്തുക. അങ്ങനെ സമരം അവസാനിക്കാം. സമരം നീളുന്നത് ആര്‍ക്കും ഗുണകരമല്ല. സമരം നടക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പും ഉണ്ടാവേണ്ടതില്ല. പക്ഷെ രണ്ടിനും ഇടയ്ക്ക് ഒരു പരിഹാരം കണ്ടെത്തേണ്ടതുണ്ട്. സമരങ്ങളുമായി ബന്ധപ്പെട്ടവരെ മാത്രമല്ല പൊതുസമൂഹത്തെ പ്രത്യക്ഷമായോ പരോക്ഷമായോ സമരം ബാധിക്കും. സമരം നീളുന്നത് ഒരു സമൂഹത്തിന്റെയും ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍ രണ്ടുകൂട്ടര്‍ക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്തണമെന്നുമാണ് ആര്‍.എസ്.എസ് നിര്‍ദേശിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി; ശ്രീക്കുട്ടിയേയും ബന്ധുക്കളേയും സന്ദര്‍ശിച്ചു  (4 hours ago)

സര്‍ക്കാര്‍ ആശുപത്രികള്‍ക്കുള്ള സമഗ്ര റഫറല്‍ പ്രോട്ടോകോള്‍ പുറത്തിറക്കി; റഫറല്‍ പ്രോട്ടോകോള്‍ പാലിക്കാന്‍ കര്‍ശന നിര്‍ദേശം  (4 hours ago)

ഡല്‍ഹി സ്‌ഫോടനത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അമിത് ഷാ  (4 hours ago)

ഡല്‍ഹിയില്‍ പൊട്ടിത്തെറിച്ചത് ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍  (4 hours ago)

ചെങ്കോട്ട സ്‌ഫോടന പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം  (4 hours ago)

ശരീരമാസകലം മുറിവുകളേറ്റ നിലയില്‍ മോഡലിനെ ആശുപത്രിയിലാക്കി കാമുകന്‍ മുങ്ങി; മോഡലിന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്  (5 hours ago)

ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം  (6 hours ago)

ദുബായില്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം  (6 hours ago)

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം വന്‍ സ്‌ഫോടനം: നിര്‍ത്തിയിട്ടിരുന്ന കാറുകളാണ് പൊട്ടിത്തെറിച്ചത്  (6 hours ago)

നേപ്പാളിന്റെ 1,000 രൂപ നോട്ടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഏറ്റെടുത്ത് ചൈനീസ് കമ്പനി  (7 hours ago)

തിരുവനന്തപുരം കോര്‍പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക എല്‍.ഡി.എഫ് പുറത്തുവിട്ടു  (7 hours ago)

ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാറിൽ സ്ഫോടനം; 2 മരണം, ബോംബ് സ്ക്വാഡെത്തി, അതീവ ജാ​ഗ്രതയിൽ ‍ഡൽഹി  (7 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയേയും മുരാരി ബാബുവിനേയും റിമാന്‍ഡ് ചെയ്തു  (7 hours ago)

ദുർമന്ത്രവാദ പ്രവൃത്തികൾ തടയുന്നതിന് നിയമം അനിവാര്യം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി  (7 hours ago)

ആര്യ രാജേന്ദ്രനെ ചവിട്ടി പുറത്തിട്ട cpmന് മറുപടി  (8 hours ago)

Malayali Vartha Recommends