Widgets Magazine
14
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഹപ്രവർത്തകൻ കിണറ്റിലിറങ്ങാമെന്ന് പറഞ്ഞെങ്കിലും വേണ്ട ഞാനിറങ്ങാമെന്ന് പറഞ്ഞാണ് സോണി ഇറങ്ങിയത്.... അത് മരണത്തിലേക്കാകുമെന്നറിയാതെ.... സോണിയുടെ അപ്രതീക്ഷിത വിയോ​ഗം ഏവരേയും കണ്ണീരിലാഴ്ത്തി


കാട്ടാക്കട കെ എസ് ആർ റ്റി സി ബസ് സ്റ്റേഷനിൽ കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ മകളുടെ മുന്നിലിട്ട് പിതാവിനെ ഇടിമുറിയിൽ കൊണ്ടുപോയി മർദ്ദിച്ച കേസ് : സ്റ്റേഷൻ മാസ്റ്റർ അടക്കം 6 പ്രതികൾ


പരിസ്ഥിതി മലിനീകരണ നിയന്ത്രണം... ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാനും ഉപയോഗിക്കാനും പാടുള്ളൂവെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്


സമാധാനക്കരാറിന് ധാരണയായി... ഇസ്രായേൽ-ഹമാസ് വെടിനിർത്തലിനുള്ള സമാധാനക്കരാറിൽ ഒപ്പ് വെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ....


വിവേക് കിരണിന് ഇഡി അയച്ച സമൻസിൽ സിപിഎം പ്രതിരോധത്തിലേക്ക്; സമന്‍സ് അയച്ചത് ലാവലിന്‍ കേസില്‍: സമന്‍സിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ നിലപാട് തിരുത്തി എം.എ.ബേബി...

ജീവിതം മടുത്തതോടെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി യുവതിയുടെ ആത്മഹത്യ ശ്രമം! എല്ലാം തയ്യാറാക്കി വെച്ചതോടെ ഉറങ്ങി പോയ യുവതി ഉണർന്നപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച്ച; പിന്നാലെ മരണപ്പെട്ടത് മകനും സഹോദരിയും... കാസർഗോഡ് വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച്‌ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍

24 FEBRUARY 2021 03:43 PM IST
മലയാളി വാര്‍ത്ത

വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച്‌ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. കാഞ്ഞങ്ങാട് സ്വദേശിനി വര്‍ഷയാണ് അറസ്റ്റിലായത്.

മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. വര്‍ഷയുടെ മകന്‍ അദ്വൈത് ( 5 വയസ്സ്) സഹോദരി ദൃശ്യ (19) എന്നിവരാണ് മരിച്ചത്. ജീവനൊടുക്കാനായി വര്‍ഷ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയത് അറിയാതെ, ഇവര്‍ അതെടുത്ത് കഴിക്കുകയായിരുന്നു.

കഴിഞ്ഞ 11-ാം തീയതിയായിരുന്നു സംഭവം. പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വസന്തന്‍-സാജിത ദമ്ബതികളുടെ മകള്‍ ദൃശ്യ ഇന്നലെ രാത്രിയാണ് മരിച്ചത്.

വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച്‌ മഹേശന്‍-വര്‍ഷ ദമ്ബതികളുടെ മകന്‍ അദ്വൈത് (5) കഴിഞ്ഞ 12 ന് മരിച്ചിരുന്നു. ആത്മഹത്യ ചെയ്യാനായി വര്‍ഷ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി. ഇതു കഴിച്ച ശേഷം അസ്വസ്ഥത തോന്നി മുറിയില്‍പ്പോയ വര്‍ഷ ഉറങ്ങിപ്പോയി.

ഇതിനിടെ വിഷം ചേര്‍ത്തതാണെന്ന് അറിയാതെ, മേശപ്പുറത്തിരുന്ന ഐസ്‌ക്രീം എടുത്ത് അദ്വൈതും, രണ്ടു വയസ്സുള്ള സഹോദരനും ദൃശ്യയും കഴിച്ചു.

ഇതിനു പിന്നാലെ ഇവര്‍ ഹോട്ടലില്‍ നിന്നു വാങ്ങിയ ബിരിയാണിയും കഴിച്ചു. രാത്രിയോടെ അദ്വൈത് ഛര്‍ദിക്കാന്‍ തുടങ്ങി.

കാര്യമായ വിഷമം തോന്നാതിരുന്നതിനാല്‍ ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തിയ കാര്യം വര്‍ഷ ആരോടും പറഞ്ഞില്ല. കുട്ടി ഛര്‍ദ്ദിച്ചത് ബിരിയാണി കഴിച്ചിട്ടാകാമെന്ന് വീട്ടുകാരും വിചാരിച്ചു.

ഛര്‍ദ്ദി രൂക്ഷമായതിനെ തുടര്‍ന്ന് പുലര്‍ച്ചെയോടെ ആശുപത്രിയിലെത്തിച്ച അദൈ്വത് മരിച്ചു. അന്നു വൈകിട്ടോടെ 2 വയസ്സുള്ള കുട്ടിയും ദൃശ്യയും ഛര്‍ദിക്കാന്‍ തുടങ്ങി. ഇവരെയും ആശുപത്രിയില്‍ എത്തിച്ചു.

പിന്നാലെ വര്‍ഷയും അവശയായി. ആശുപത്രിയിലാക്കിയ വര്‍ഷയും 2 വയസ്സുള്ള കുട്ടിയും പിന്നീട് സുഖം പ്രാപിച്ച്‌ വീട്ടില്‍ തിരിച്ചെത്തി. എന്നാല്‍ ദൃശ്യയുടെ നില ഗുരുതരമായി തുടരുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാർ കയറി ഗൃഹനാഥക്ക് ദാരുണാന്ത്യം....  (21 minutes ago)

അസുഖ ബാധിതയായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം  (27 minutes ago)

മുഖ്യന്റെ ഹെലികോപ്റ്ററിന്റെ ചിറക് വെട്ടി അമിത് ഷാ...! സ്റ്റേഷൻ പൂട്ടിക്കാൻ ഇറങ്ങിയ മുഖ്യൻ അറിയാൻ ...!  (44 minutes ago)

കുടുംബ സൗഖ്യം, തൊഴിൽ വിജയം, ഉന്നത സ്ഥാനപ്രാപ്തി എന്നിവ ഇന്ന് ഉണ്ടാകും.  (50 minutes ago)

ദുഗ്മുഷ് V/S ഹമാസ്...! തലവെട്ടി വാലിൽ ജീവനിട്ട് ഹമാസ്..!ബന്ദികളിൽ ചിപ്പ്..? യഹൂദന്മാർ ആഘോഷത്തിൽ..!  (57 minutes ago)

40 വർഷത്തിലേറെയായി അഭിനയ രംഗത്തുള്ള ഉർവശി മലയാള സിനിമക്ക്....  (1 hour ago)

സ്വർണവിലയിൽ വൻ വർദ്ധനവ്.  (1 hour ago)

തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും.  (1 hour ago)

വൈകുന്നേരം യാത്ര തിരിക്കുന്ന മുഖ്യമന്ത്രിയും സംഘവും ഡിസംബർ ഒന്ന് വരെ വിവിധ തീയതികളിൽ  (1 hour ago)

അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

അന്തിമ വോട്ടർപട്ടിക 25ന് പ്രസിദ്ധീകരിക്കും  (2 hours ago)

സജിത കൊലക്കേസിൽ വിധി  (3 hours ago)

കാരണം പരിശോധിക്കാൻ സംഘം രൂപീകരിക്കുന്നു  (3 hours ago)

പ്രൊവിഡന്റ് ഫണ്ടിലെ തുക നൂറുശതമാനം വരെ പിൻവലിക്കാം  (3 hours ago)

രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ്  (3 hours ago)

Malayali Vartha Recommends