Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

പ്രമുഖരൊക്കെ ബിജെപിയിലേക്ക്.. ഇന്നലെ മാത്രം ബിജെപിയില്‍ ചേര്‍ന്നത് റിട്ട .ജഡ്ജിമാര്‍ , കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് അംഗങ്ങളുള്‍പ്പെടെ 50 ഓളം പ്രമുഖര്‍! 'വിജയ യാത്ര കേരളത്തില്‍' ലക്‌ഷ്യം മറ്റൊന്ന്... ഉന്നംവെച്ച് തലസ്ഥാനം....

01 MARCH 2021 09:54 AM IST
മലയാളി വാര്‍ത്ത

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ തൃപ്പൂണിത്തുറയിലെ പൊതുസമ്മേളന വേദിയില്‍ നിരവധി പ്രമുഖര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇവരെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തു.

റിട്ട. ഹൈക്കോടതി ജസ്റ്റിസുമാരായ പി.എന്‍. രവീന്ദ്രന്‍, വി. ചിദംബരേഷ്, റിട്ട. അഡ്മിറല്‍ ബി.ആര്‍. മേനോന്‍, ബി.പി.സി.എല്‍ റിട്ട. ജനറല്‍ മാനേജര്‍മാരായ സോമചൂഢന്‍, എം. ഗോപിനാഥന്‍ എന്നിവര്‍ ബിജെപി അംഗത്വം സ്വീകരിച്ചു.

കൂടാതെ റിട്ട.ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (ദൂരദര്‍ശന്‍ ) കെ.എ. മുരളീധരന്‍,ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.പി. രവികുമാര്‍, പബ്ലിക്ക് പോളിസി വിദഗ്ദ്ധ വിനീത ഹരിഹരന്‍, കേരള കോണ്‍ഗ്രസ് (ജേക്കബ്ബ്) ജില്ലാ ജനറല്‍ സെക്രട്ടറി സജോള്‍ പി.കെ, ഡി.സി.സി അംഗം ഷിജി റോയ്, അനില്‍ മാധവന്‍, റാണി.കെ (ജനകീയ മുന്നേറ്റം), തിരക്കഥാകൃത്തും ഗാനരചയിതാവുമായ വിനോദ് ചന്ദ്രന്‍, ഡോ. ഹറൂണ്‍ (ന്യൂറോ സര്‍ജറി ഹെഡ് - മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍) തുടങ്ങി അമ്ബതോളം പേരാണ് പുതുതായി ബി.ജെ.പിയിലെത്തിയത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര കേരളത്തില്‍ ഓരോ ജില്ലയില്‍ എത്തുമ്ബോഴും അവിടുത്തെ പ്രമുഖരെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ നേതാക്കളും അണികളും ശ്രദ്ധിക്കുന്നുണ്ട്.

യാത്ര തിരുവനന്തപുരത്ത് സമാപിക്കുന്ന സമയത്ത് പല പ്രമുഖരും ബിജെപിയില്‍ ഉണ്ടാകും എന്നാണ് കെ സുരേന്ദ്രന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. മെട്രോമാന്‍ ഇ ശ്രീധരനെയും മുന്‍ ഡിജിപി ജേക്കബ് തോമസിനെയും നേരത്തെ പാര്‍ട്ടിയില്‍ എത്തിച്ചു കഴിഞ്ഞു.

അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന വിജയയാത്ര തൃശൂരില്‍ പര്യടനം പൂര്‍ത്തിയാക്കി എറണാകുളം ജില്ലയിലേയ്ക്ക് കടന്നു. ജില്ലാ അതിര്‍ത്തിയായ മൂന്നകുന്നത്ത് നിന്നും ജില്ലാ അധ്യക്ഷന്‍ എസ് ജയകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ജാഥയെ സ്വീകരിച്ചു. യാത്രയ്ക്ക് പറവൂരില്‍ ഒരുക്കിയിട്ടുള്ള സ്വീകരണ പരിപാടിയില്‍ പങ്കെടുക്കും.

വിജയ യാത്ര ഇന്ന് എറണാകുളം ജില്ലയിലെ ഉത്തരമേഖലകളിലെ സ്വീകരണ സമ്മേളനങ്ങളില്‍ എത്തും. ആലുവ, തൃപ്പുണിത്തുറ, പെമ്പാവൂര്‍ എന്നിവിടങ്ങളിലെ സ്വീകരണ യോഗങ്ങളില്‍ എത്തും.

തൃപ്പുണിത്തുറയിലെ സമ്മേളനത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ സംസാരിക്കും. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങീ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.

അതേസമയം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മണ്ഡലത്തിൽ പോലും സിപിഐക്ക് 5,000 വോട്ട് ഇല്ലെന്നും സിപിഎമ്മിന്റെ ചെലവിലാണു സിപിഐ കഴിയുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.

വിജയ യാത്രയുടെ ഭാഗമായി കൊടുങ്ങല്ലൂരിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് ‘വിജയ യാത്ര ഓരോ ജില്ലയിലെത്തുമ്പോഴും കിട്ടാവുന്ന സീറ്റുകളുടെ എണ്ണം കൂട്ടി പറയുന്ന സുരേന്ദ്രൻ തിരുവനന്തപുരത്ത് എത്തുമ്പോൾ സീറ്റെണ്ണം 140 കടക്കാതെ നോക്കണം’ എന്നു പരിഹസിച്ച കാനത്തിനു മറുപടി പറഞ്ഞത്.

കാനത്തിന്റെ പ്രസ്താവനകളെ മുഖവിലയ്ക്കെടുക്കുന്നില്ല. ഒറ്റയ്ക്കു മത്സരിച്ചാൽ ഒരിടത്തു പോലും വിജയിക്കാത്ത ഈർക്കിൽ പാർട്ടിയാണ് സിപിഐ. സിപിഎമ്മിന്റെ ചെലവിലാണ് സിപിഐ എംഎൽഎമാർ ജയിക്കുന്നതും മന്ത്രിമാർ ആകുന്നതും. കേരളത്തിൽ ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്ന മുന്നണി എൻഡിഎ ആയിരിക്കുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാട്ടിൽ വന്നാൽ വിവാഹം..! പിന്നാലെ മലയാളി യുവാവ് സൗദിയിൽ തൂങ്ങി മരിച്ചു..! പ്രവാസികൾ അറിഞ്ഞോ  (3 minutes ago)

THREE WARSHIPS ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റി മൂന്ന് യുദ്ധക്കപ്പലുകൾ  (7 minutes ago)

ഓസ്‌ട്രേലിയയിലേക്ക് കുടിയേറണോ? വിസ നടപടികളെ കുറിച്ച് വിശദമായി അറിയാം .. വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം  (9 minutes ago)

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (32 minutes ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (3 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (4 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (5 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (5 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (5 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (5 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (5 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (5 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (6 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (6 hours ago)

Malayali Vartha Recommends