കുഞ്ഞിന്റെ ബഹളം കൂടിയതിന് അയല്‍ക്കാരന്‍ അമ്മയെ കുത്തിക്കൊന്നു

ലണ്ടനില്‍ കുട്ടികള്‍ ബഹളമുണ്ടാക്കിയതിന് കുട്ടിയുടെ അമ്മയെ അയല്‍ക്കാരന്‍ കുത്തികൊന്നു. സംഭവത്തില്‍ അയല്‍ക്കാരനായ 48കാരനെ കോടതി വിചാരണ ചെയ്യുകയാണ്. 45കാരിയ ആലിസണ്‍ മോറിസനെയാണ് അടുത്ത വീട്ടിലെ ട്രെവര്‍ ഗിബന്‍ കത്തിയുപയോഗിച്ച് കുത്തിക്കൊന്നത്. 33 കുത്തുകള്‍ അവരുടെ ദേഹത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. തന്റെ താമസസ്ഥലത്ത് നിന്നും ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ആലിസണ്‍ കൊല്ലപ്പെട്ടത്.ആലിസണ്‍ മോറിസനും ഭര്‍ത്താവായ സെഡ്രിക്കും മകനും ഗിബന്റെ അയല്‍പക്കക്കാരായി 2011ലാണ് താമസത്തിനെത്തിയത്. അപ്പോള്‍ മുതല്‍ ഇയാള്‍ ഈ കുടുംബത്തെ ദ്രോഹിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ഹാരോവില്‍ വിന്‍ഡ്‌സര്‍ ക്രെസന്റിലായിരുന്നു ഗിബനും പാര്‍ട്ട്ണറും കഴിഞ്ഞിരുന്നത്. ആലിസന്റെ മകന്റെ സ്‌കേറ്റ് ബോര്‍ഡില്‍ നിന്നുള്ള സ്വരം ഗിബ്‌സനെ അലോസരപ്പെടുത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കത്തിക്കുത്തേറ്റ് തന്റെ വീടിനടുത്തുള്ള തെരുവില്‍ ആലിസന്‍ വീണപ്പോള്‍ ഗിബനാണിത് ചെയ്തതെന്ന് അവര്‍ തുടര്‍ച്ചയായി വിളിച്ച് പറയുന്നുണ്ടായിരുന്നുവത്രെ. സമീപത്തുള്ളവരോട് അവര്‍ സഹായം അഭ്യര്‍ത്ഥിക്കുന്നുമുണ്ടായിരുന്നു.എന്നാല്‍കൊലയാളിയായ ഗിബന്‍ അപ്പോഴേക്കും തന്റെ മെഴ്‌സിഡസില്‍ കയറി കടന്ന് കളഞ്ഞിരുന്നു. എന്നാല്‍ അധികം കഴിയുന്നതിന് മുമ്പെ അയാളെ 100 മൈലുകള്‍ക്കപ്പുറത്തുള്ള ലിന്‍കോളിന്‍ഷെയറില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തു.സംഭവദിവസം രാവിലെ ഗിബ്‌സന്‍ വളരെ കോപാകുലനായിരുന്നുവെന്നാണ് പ്രോസിക്യൂട്ടറായ ബ്രിയാന്‍ ഓ നെയില്‍ ക്യൂസി പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























