പ്രവാസികള്‍ സൂക്ഷിക്കുക, വാട്‌സ്ആപ്പിലൂടെ അശ്ലീല, അപമാന സന്ദേശങ്ങള്‍ അയച്ചാല്‍ 45 ലക്ഷം രൂപ പിഴയീടാക്കണം

സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവരെ അധിഷേപിക്കുന്ന തരത്തില്‍ അഭിപ്രായം പറയുകയോ അഭിപ്രായങ്ങള്‍ മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യുകയോ ചെയ്താല്‍ നടപടിയെടുക്കുന്ന തരത്തിലേക്ക് ലോക രാജ്യങ്ങള്‍ നിയമങ്ങള്‍ ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ യുഎഇയില്‍ വാട്‌സ് ആപ്പിലൂടെ അസഭ്യം പറയുകയോ അധിക്ഷേപിക്കുകയോ ചെയ്താല്‍, 45 ലക്ഷം രൂപ പിഴയീടാക്കാനുള്ള പുതിയ നിയമം നിലനില്‍ വന്നു.
ദുബായില്‍നിന്ന് വാട്‌സാപ്പിലൂടെ ആരെയെങ്കിലുംവാട്‌സാപ്പ് ദുരുപയോഗം ചെയ്യുന്ന വിദേശികളെ നാടുകടത്താനും അവിടെയുള്ളവരാണെങ്കില്‍ ജയിലിലടയ്ക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. വാട്‌സാപ്പിലൂടെ സഹപ്രവര്‍ത്തകനെ അധിക്ഷേപിച്ചയാള്‍ക്കെതിരെയുള്ള കേസ് പരിഗണിക്കവെ യു.എ.ഇയിലെ ഫെഡറല്‍ സുപ്രീം കോടതിയാണ് ഈ നിയമം കൊണ്ടുവന്നത്. തെറിവിളിച്ചയാള്‍ക്ക് 52300 പൗണ്ട് ശിക്ഷ വിധിച്ച നടപടി പുനര്‍ വിചാരണ നടത്താനും കോടതി ഉത്തരവിട്ടു.
പിഴ കുറഞ്ഞുപോയെന്നും 45 ലതക്ഷം രൂപയെങ്കിലും പിഴയീടാക്കണണെന്നും ജയില്‍ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. എന്ത് സന്ദേശമാണ് അയച്ചതെന്ന് വ്യക്തമല്ലെങ്കിലും, അധിക്ഷേപ സ്വഭാവമുള്ളതാണെന്ന് കോടതി വ്യക്തമാക്കി. ദുബായ് നിയമമനുസരിച്ച് ഓണ്‍ലൈനിലൂടെയുള്ള അധിക്ഷേപം ക്രിമിനല്‍ കുറ്റമാണ്.
നടുവിരല്‍ ഉയര്‍ത്തിക്കാട്ടിയുള്ള ആംഗ്യവിക്ഷേപവും യു.എ.ഇയില്‍ ക്രിമിനല്‍ കുറ്റമാണ്. മൂന്നുവര്‍ഷം തടവുശിക്ഷയും 87 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണത്. വാട്‌സാപ്പിലൂടെയോ മറ്റോ അത്തരം ചിഹ്നങ്ങളയക്കുന്നതും ശിക്ഷാര്‍ഹമാണ്. അത്തരമൊരു ചിത്രമടങ്ങിയ ഇ മെയില്‍ അയക്കുന്നതുപോലും കുറ്റകരമാണെന്ന് ക്രിമിനല്‍ അഭിഭാഷകനായ അബ്ദുള്ള യുസഫ് അല്‍ നാസര്‍ പറഞ്ഞു.
വാട്‌സാപ്പുപോലെയുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് മറ്റുള്ളവരെ അധിക്ഷേപിക്കുന്നതിനെ ഗൗരവത്തോടെയാണ് യു.എ.ഇ സര്‍ക്കാര്‍ കാണുന്നത്. യു.എ.ഇയില്‍ ഏറ്റവും കൂടുതല്‍ സ്വാത്രന്ത്യമുള്ള ദുബായില്‍പ്പോലും മറ്റുള്ളവര്‍ക്ക് നേരെയുള്ള അധിക്ഷേപത്തെ തികഞ്ഞ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























