കെഎഫ്‌സിയില്‍ ചിക്കന്‍ പീസിനു പകരം നല്‍കിയത് പൊരിച്ച എലിയെ

നെസ്റ്റ്‌ലെ മാഗിയുടെ നിരോധനത്തിനു പിന്നാലെ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. ചിക്കനു പകരം കെഎഫ്‌സി നല്‍കിയത് പൊരിച്ച എലിയെ. അമേരിക്കകാരനായ ഡെവോറിസ് ഡിക്‌സണ്‍ ആണ് ചിക്കന്‍വിങ്‌സിന് ഓഡര്‍ ചെയ്തത്. എന്നാല്‍ പൊരിച്ച എലിയെയാണ് ലഭിച്ചത്. ഉടന്‍ തന്നെ മാനെജരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അത് എലിയാണെന്നും അബദ്ധം പറ്റിയതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ദേഷ്യം വന്ന ഡിക്‌സണ്‍ തനിക്ക് വിളമ്പിയ പൊരിച്ച എലിയുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതിനുമുന്‍പ് ചിക്കനില്‍ ചത്ത പുഴുക്കളെ കണ്ടെത്തിയതായും വാര്‍ത്തയുണ്ടായിരുന്നു. ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും വീഡിയോകളും വൈറലായി കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























