Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ


അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് 4 വർഷം കഠിനതടവും പിഴയും; പൂജപ്പുര ജയിലിലേക്ക്...


കനത്ത ചൂടിനാശ്വാസമായി കൂടുതൽ ജില്ലകളിൽ മഴ...ഇന്ന് മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്.. കേരളത്തിൽ പലയിടങ്ങളിലും ചൂട് വർദ്ധിക്കുമെന്ന മുന്നറിയിപ്പും..

കല്ല് തിന്നുന്ന കെനിയയിലെ ഗര്‍ഭിണികള്‍

09 JULY 2015 12:33 PM IST
മലയാളി വാര്‍ത്ത.

ഗര്‍ഭിണികളായിരിക്കുന്ന സമയത്ത് സ്ത്രീകള്‍ക്ക് ചില ഭക്ഷണ സാധനങ്ങളോട് പ്രത്യേക താല്‍പര്യം തോന്നാറുണ്ട്. നമ്മുടെ നാട്ടില്‍ അതിന് വ്യാക്ക് എന്നാണു പറയുന്നത് എന്ന് ഏറെക്കുറെ എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. കേരളത്തില്‍ പൊതുവേ പച്ചമാങ്ങയോടും പുളിയോടുമൊക്കെയായിരിക്കും താല്‍പര്യം.

പക്ഷേ ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ ഗര്‍ഭിണികള്‍ക്ക് മാങ്ങയും ചക്കയുമൊന്നുമല്ല വേണ്ടത്; അവര്‍ക്ക് തിന്നാന്‍ വേണ്ടത് ഒഡോവ എന്ന് വിളിക്കുന്ന കല്ലുകളാണ്. നല്ല സ്റ്റൈലന്‍ പേരുള്ളതുകൊണ്ട് പ്രത്യേക സ്വാദെന്തെങ്കിലുമുള്ള കല്ലുകളാണിതെന്ന് ആരും തെറ്റിദ്ധരിക്കരുത്! സാധാരണ ക്വാറികളില്‍ നിന്നു ശേഖരിക്കുന്ന കല്ലുകള്‍ തന്നെയാണിവ.

ഗര്‍ഭിണികളുടെ ആശ തീര്‍ക്കാനായി നിരത്തുകളിലുള്ള കൊച്ചു സ്റ്റാളുകളിലും പ്രധാന ചന്തകളിലുമെല്ലാം ഒഡോവ എന്ന് വിളിക്കുന്ന കല്ലുകള്‍ വില്‍പനക്കായി വച്ചിട്ടുണ്ട്. ഡോക്ടര്‍മാരും ഈ കല്ല് തീറ്റയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം.

ഗര്‍ഭിണി ആയിരിക്കുമ്പോള്‍ കല്ലുകള്‍ കഴിക്കാന്‍ പ്രത്യേക താല്‍പര്യം തോന്നുമെന്ന് രണ്ടുമക്കളുടെ അമ്മയായ 29കാരി ജോയ്‌സ് നാവതു പറയുന്നു. പുതുമണ്ണിന്റെ ഗന്ധം പോലെ കല്ലുകളുടെ മണം അവയെ ഭക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് കെനിയയിലെ ഗര്‍ഭിണികളുടെ സാക്ഷ്യം. ഒരു തവണ കഴിച്ചാല്‍ വീണ്ടും വീണ്ടും കഴിച്ചു കൊണ്ടിരിക്കാന്‍ തോന്നും.

കല്ല് മാത്രമല്ല, കളിമണ്ണ്, മണല്‍, ചേറ് എന്നിവയും കെനിയന്‍ ഗര്‍ഭിണികളുടെ ഇഷ്ട ഭക്ഷണങ്ങളാണ്. ഈ ഭക്ഷണ കല്ലുകള്‍ക്ക് വലിയ ഡിമാന്‍ഡ് ആണെന്ന് പ്രധാന മാര്‍ക്കറ്റുകളില്‍ കല്ലുകള്‍ വിതരണം ചെയ്യുന്ന ബ്രോക്കര്‍ ലിയാ അദിഹാമ്പോ പറഞ്ഞു. മാത്രമല്ല കല്ലിനെപ്പോലെ ഇത്ര ലാഭകരമായ വസ്തുവും വേറെയില്ലെന്നാണ് അദിഹാമ്പോ പറയുന്നത്.

ഗര്‍ഭാവസ്ഥയില്‍ ഉണ്ടാകുന്ന കാല്‍സ്യത്തിന്റെയും ധാതുക്കളുടേയും കുറവ് നികത്താന്‍ ഇത്തരം കല്ലുകള്‍ നല്ലതാണെന്ന് നെയ്‌റോബി ആല്‍ഫാ ക്ലിനികിലെ ഡോ. ജേന്‍ മവാംഗി പറഞ്ഞു. കല്ലുകള്‍ കഴിക്കുന്നവര്‍ക്ക് മറ്റ് തരത്തിലുള്ള മരുന്നുകള്‍ നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ ഈ കല്ലുകള്‍ ചിലപ്പോള്‍ അണുബാധക്ക് കാരണമാകാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നുണ്ട്. ഗര്‍ഭിണികള്‍ കല്ലുകള്‍ ഭക്ഷിക്കുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ആഫ്രിക്കന്‍ കൌണ്‍സില്‍ ഫോര്‍ ദ ഗിഫ്റ്റഡ് ആന്‍ഡ് ടാലന്റഡ്(നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആന്തരിക നവീകരണത്തിന്റെ മറവിൽ  അഴിമതി പെർമിറ്റിൽ തകരപ്പറമ്പിൽ 4 നില കെട്ടിടത്തിൽ സന്ധ്യ ബാർ : സൗത്ത് പാർക്ക് മോഹൻദാസും നഗരസഭ ഉദ്യോഗസ്ഥരുമടക്കം 5 പേർക്ക് 2 വർഷം വീതം കഠിന തടവും  ഒരു ലക്ഷം വീതം പിഴയും ശി  (3 minutes ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ  (19 minutes ago)

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പ  (48 minutes ago)

ഇതരസംസ്ഥാന തൊഴിലാളികളെ വീട്ടില്‍ കയറി ആക്രമിച്ച് അഞ്ചംഗ സംഘം സ്ത്രീകളെ അപമാനിച്ചു  (9 hours ago)

വീട്ടിലെ മദ്യശേഖരത്തില്‍ 12.75 ലിറ്റര്‍ വ്യാജമദ്യം കണ്ടെത്തിയതോടെ കേസിന്റെ ഗൗരവമേറിയെന്ന് എക്സൈസ്  (9 hours ago)

തംബുരുവിനെ കൊന്നത് ആൺസുഹൃത്ത്.. ഡിപ്രഷന് തംബുരു മരുന്ന് കഴിച്ചിരുന്നു എല്ലാം പറഞ്ഞ് കുടുംബം  (9 hours ago)

റിപ്പോർട്ടറെ തൊട്ടതും പിണറായിക്ക് നിലവിളി; വീണമോൾക്ക് ചാനലിൽ ഷെയറോ? നാട്ടുകാർ ചോദിക്കുന്നു  (9 hours ago)

ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ബാലാവകാശ കമ്മിഷന്‍  (9 hours ago)

തച്ചങ്കരിയും ആന്റോയും ഒരേ ദിവസം കുടുങ്ങി; ചെന്നിത്തലയുടെ വാരിക്കുഴി, തൊലിയുരിച്ചു വിട്ട് കോടതി  (9 hours ago)

വിവാഹ ചടങ്ങിന് ആഹാരം എത്തിച്ചില്ല; കോട്ടയത്തെ കേറ്ററിങ് നടത്തിപ്പുകാരന്‍ കസ്റ്റഡിയില്‍  (9 hours ago)

ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന വധശ്രമ കേസ് പ്രതി പിടിയില്‍  (10 hours ago)

കൊക്കെയ്ന്‍ കേസില്‍ മലയാളി ഡിജെയും വിദേശികളും പിടിയില്‍  (10 hours ago)

അഡ്വ. കെ.എസ്. അരുണ്‍കുമാറിനെതിരെ കേസെടുത്ത നടപടിയില്‍ രൂക്ഷവിമര്‍ശനവുമായി പിണറായി വിജയന്‍  (10 hours ago)

സര്‍ക്കാര്‍ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (10 hours ago)

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു  (12 hours ago)

Malayali Vartha Recommends