വിധി ഉടൻ! ദത്ത് വിവാദ കേസില്‍ അന്തിമ വിധി കേള്‍ക്കുന്നതിനായി അനുപയും അജിത്തും തിരുവനന്തപുരം വഞ്ചിയൂര്‍ കുടുംബ കോടതിയിൽ; കുഞ്ഞിനെ അനുപമയ്‌ക്ക് ഇന്ന് തന്നെ കൈമാറാൻ സാധ്യത!

അമ്മയറിയാതെ കുഞ്ഞിനെ ദത്തുനൽകിയ കേസിൽ ഡി.എൻ.എ. പരിശോധനയിൽ കുഞ്ഞ് അനുപമയുടേതെന്നു തെളിഞ്ഞതോടെ കേസില്‍ അന്തിമ വിധി കേള്‍ക്കുന്നതിനായി അനുപയും അജിത്തും തിരുവനന്തപുരം വഞ്ചിയൂര്‍ കുടുംബ കോടതിയിലെത്തി.
ദത്ത് വിവാദത്തില്‍ ശിശുവികസന വകുപ്പ് ഡയറക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് മന്ത്രി വീണ ജോര്‍ജിന് കൈമാറിയിട്ടുണ്ട്. ഈ വിവരങ്ങളും കോടതിയ്ക്ക് കൈമാറും.
കോടതി നിര്‍ദേശ പ്രകാരം കുഞ്ഞിനെയും കോടതിയിലെത്തിച്ചു. കോടതി ഉത്തരവ് ഉടന്‍ ഉണ്ടായേക്കും. ശിശുക്ഷേമ സമിതിയുടെ വാഹനത്തില്‍ പോലീസ് അകമ്പടിയോടെയാണ് കുഞ്ഞിനെ കോടതിയിലെത്തിച്ചത്. ഡിഎന്‍എ പരിശോധനാഫലം അനുപമയ്ക്ക് അനുകൂലമായ സാഹചര്യത്തില്‍ എത്രയും വേഗം കുട്ടിയെ കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് നല്‍കിയ നിര്‍ദേശം.
https://www.facebook.com/Malayalivartha