തൻറെ കണ്ണ് നിറയുകയോ സങ്കടപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ അവന്റെ വിളി വരും. എന്താണ് കാര്യമെന്ന് അപ്പോൾ തന്നെ തിരക്കും.. കയ്യിൽ ഒരു രൂപ പോലുമില്ല! അന്ന് പണവുമായി ദിലീപ് അയാളെ വീട്ടിലേയ്ക്ക് വിട്ടു... കൈകൂപ്പി പൊട്ടിക്കരഞ്ഞ് കെപിഎസി ലളിത! ചങ്കുപൊട്ടിയ ആ നിമിഷം

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളത്തിലെ മുതിർന്ന നടിയും സംഗീത നാടക അക്കാഡമി പ്രസിഡന്റുമായ കെ.പി.എ.സി ലളിതയെ എങ്കക്കാട്ടെ വീട്ടിൽ എത്തിച്ചത് ദിവസങ്ങൾക്ക് മുൻപായിരുന്നു. അടുത്തിടെ നടി വാര്‍ത്തകളില്‍ നിറഞ്ഞത് കരള്‍ രോഗ ചികിത്സയുടെ പേരില്‍ ആയിരുന്നു. സര്‍ക്കാര്‍ നടിയുടെ ചികിത്സാ ചെലവ് വഹിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടപ്പോള്‍ മറ്റ് ചിലര്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സമ്പന്നയായ അഭിനേത്രിയുടെ ചെലവ് എന്തിന് സര്‍ക്കാര്‍ വഹിക്കണം എന്ന് വിമര്‍ശനവുമായി എത്തിയിരുന്നു. നടൻ ദിലീപ് പല സാഹചര്യങ്ങളിലും സാമ്പത്തികമായി തന്നെ സഹായിച്ചിട്ടുണ്ടെന്ന് കെ പി എ സി ലളിത നേരത്തെ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ നടിയുടെ ആ വാക്കുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ആ വാക്കുകൾ ഇങ്ങനെ...
ദിലീപ് എനിയ്ക്ക് മകനെ പോലെയാണ്. അല്ല മകൻ തന്നെയാണ്. എന്റെ ജീവിതത്തിൽ സാമ്പത്തികമായി ഒരുപാട് വിഷമഘട്ടത്തിൽ സഹായമായത് നടൻ ദിലീപാണ് . മകളുടെ വിവാഹ നിശ്ചയസമയത്ത് ഒരു രൂപ പോലും എടുക്കാനില്ലാതെ വിഷമിച്ച സമയത്ത് എന്റെ കുഞ്ഞ് വളരെ വലിയ സഹായമാണ് ചെയ്തത്. തന്റെ മനസ്സ് ഒന്ന് വിഷമിച്ചാൽ ഓടിയെത്തുന്നവരിൽ മുന്നിലാണ് ദിലീപ്.
തൻറെ കണ്ണ് നിറയുകയോ സങ്കടപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ അവന്റെ വിളി വരും. എന്താണ് കാര്യമെന്ന് അപ്പോൾ തന്നെ തിരക്കും. എന്റെ ആവിശ്യം താൻ പറയാതെ തന്നെ അറിഞ്ഞ് സഹായിച്ചിട്ടുണ്ട്. അതുപോലെ തന്നെ എന്റെ മകളുടെ നിശ്ചയത്തിന് ശേഷവും വിവാഹ സമയത്തും ദിലീപിന്റെ സഹായം എത്തിയിരുന്നു. ആ സമയത്ത് കയ്യിൽ ഒരു രൂപ പോലും ഇല്ലാതിരുന്ന സമയത്ത് ദിലീപായിരുന്നു അറിഞ്ഞ് സഹായിച്ചത്.
വിവാഹ സമയത്ത് ഞാൻ സാമ്പത്തികമായി ബിദ്ധിമുട്ടുന്നു എന്നറിഞ്ഞപ്പോൾ പണം എന്റെ അരികിൽ എത്തി. അവൻ പറഞ്ഞ് വിടുകയായിരുന്നു. ഇങ്ങനെ സഹായിച്ച അവൻ ഒരിക്കലും ആ പണം തിരികെ ചോദിച്ചിട്ടില്ല. ഒരുപാട് കഷ്ട്പാടുണ്ട്. ഇത് എങ്ങനെ വീട്ടുക എന്നറിയില്ല. മകൻ സിധാറിന് അപകടം പറ്റിയപ്പോഴും ദിലീപ് അടക്കം ഒരുപാട് പേർ സഹായിച്ചിട്ടുണ്ടെന്നും ലളിത തുറന്ന് പറഞ്ഞു. ഏറെ വികാരഭരിതയായിട്ടാണ് ലളിത തുറന്ന് പറഞ്ഞത്.
അതേസമയം കെ.പി.എ.സി ലളിതയുടെ കരള്‍ മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ആരോഗ്യനില തൃപ്തികരമല്ലാത്തതിനാല്‍ ഇപ്പോള്‍ ശസ്ത്രക്രിയ ചെയ്യാനാകില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
ലളിതയുടെ ചികിത്സാ ചെലവുകള്‍ പൂര്‍ണമായും ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് സാങ്കേതികവും നിയമപരവുമായ തടസങ്ങളുണ്ടെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.
വന്‍കിട സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്താല്‍ വിമര്‍ശനമുയരാന്‍ സാധ്യതയുണ്ടെന്നതും കാരണമാണ്. സര്‍ക്കാര്‍ ആശുപത്രികളിലോ മെഡിക്കല്‍ കോളജുകളിലോ ചികിത്സാ സൗകര്യമൊരുക്കാമെന്ന നിര്‍ദേശമാണ് ഇപ്പോള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നത്.
തുടര്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ തുടരണമെന്ന് നിര്‍ദേശിച്ചുവെങ്കിലും വടക്കാഞ്ചേരി എങ്കക്കാടുള്ള വീട്ടിലേക്ക് മടങ്ങണമെന്ന് ലളിത നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. തുടര്‍ചികിത്സകള്‍ ആവശ്യമാണ്. ഇപ്പോഴത്തെ നിലയ്ക്ക് തുടര്‍ ചികിത്സയുടെ കാര്യം സര്‍ക്കാര്‍ തീരുമാനത്തെ ആശ്രയിച്ചാകും കൈക്കൊള്ളുക.
https://www.facebook.com/Malayalivartha