ബിബിസിയെ ഞെട്ടിച്ച് മോദിയുടെ പടപുറപ്പാട്. ഡിഫിയ്ക്കും ,യൂത്തന്മാര്‍ക്കും വി.മുരളീധരന്റെ കൂച്ചുവിലങ്ങ്.

ബിബിസി തയ്യറാക്കിയ ഇന്ത്യ : ദി മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്റിയുടെ ഒന്നാം ഭാഗം ഉയര്‍ത്തിയ അലയൊലികള്‍ ശ്ക്തമായി തുടരുന്നതിനിടെ ബിബിസി രണ്ടാം ഭാഗവും പുറത്തിറക്കുന്നു. ബിബിസിയുടെ ഡോക്യുമെന്ററി നിരോധിക്കണമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രണ്ടാം ഭാഗം ഇറക്കുമെന്ന് ബിബസി പ്രഖ്യാപിച്ചത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബി.ബി.സി. തയ്യാറാക്കിയ 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററിയെ ചൊല്ലി കേരളത്തിലും രാഷ്ട്രീയ വിവാദത്തിന് കുറവില്ല. കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കരുതെന്ന് പറഞ്ഞ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനാണ് കേരളത്തിലെ ഇടത് , വലത് യുവജന സംഘടനകള്‍ രംഗത്തുവന്നിരിക്കുന്നത്. ഡിവൈഎഫ്ഐ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസും വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് വ്യക്തമാക്കി രംഗതതുവന്നു. അതേസമയം വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നും പ്രദര്‍ശനം യാതൊരു കാരണവശാലും അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരനു രംഗത്തുവന്നു. ഇതോടെ വിവാദ ഡോക്യുമെന്ററി കേരളത്തിലും വിവാദമാകുകയാണ്.
'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐയാണ് ആദ്യം വ്യക്തമാക്കിയത്. ഡോക്യമെന്ററിക്ക് കേന്ദ്ര സര്‍ക്കാര്‍ അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയിരുന്നു. മോദി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കോഴിക്കോട്, കണ്ണൂര്‍, തിരുവന്തപുരം എന്നിവിടങ്ങളില്‍ ഇന്നു തന്നെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനാണ് കീഴ്ഘടകങ്ങളുടെ തീരുമാനം. ജനുവരി 27ന് കണ്ണൂര്‍ ജില്ലയിലെ എല്ലാ കോളജുകളിലും പ്രദര്‍ശനമുണ്ടാകുമെന്നും അറിയിച്ചു.
അതേസമയം ഡിവൈഎഫ്ഐക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസും വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് വ്യക്തമാക്കി രംഗത്തുവന്നു. ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ സംഘ്പരിവാറിനും മോദിക്കുമൊക്കെ എന്നും ശത്രുപക്ഷത്താണ്. ഒറ്റു കൊടുത്തതിന്റെയും മാപ്പ് എഴുതിയതിന്റെയും വംശഹത്യ നടത്തിയതിന്റെയുമൊക്കെ ഓര്‍മ്മപ്പെടുത്തലുകള്‍ അധികാരം ഉപയോഗിച്ച് മറച്ച് പിടിക്കാവുന്നതല്ല. ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി
അതേസമയം 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്റി കേരളത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കരുതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്റി കേരളത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കരുത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഇടപെടണം. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ് പ്രദര്‍ശനം അനുവദിക്കുന്നത്. രാജ്യത്തിന്റെ പരമോന്നത നീതിപീഠം തള്ളിക്കളഞ്ഞ ആരോപണങ്ങള്‍ വീണ്ടും അവതരിപ്പിക്കുന്നത് സുപ്രീംകോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യലാണ്.
സുപ്രീംകോടതിയെ അപമാനിക്കാന്‍ കേരളത്തിന്റെ മണ്ണ് ഉപയോഗിക്കണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം. രണ്ടു ദശകം മുമ്പ് നടന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ വീണ്ടും ഓര്‍മിപ്പിക്കുന്നത് മതസ്പര്‍ധ വളര്‍ത്തുമെന്നുറപ്പ്. ഗുജറാത്ത് ജനത മറക്കാനാഗ്രഹിക്കുന്ന ഇരുണ്ട ദിനങ്ങളെ വീണ്ടും ഓര്‍മിപ്പിക്കുന്നതിലൂടെ നാം എന്താണ് നേടുന്നത്? ആ സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുദശകമായി കലാപങ്ങളില്ല, മറിച്ച് വികസനക്കുതിപ്പ് മാത്രം. ആ വികസനക്കുതിപ്പിലും ബിജെപിയുടെ വന്‍വിജയത്തിലും അസ്വസ്ഥയുള്ളവരാണ് ഡോക്യുമെന്ററിക്ക് പിന്നില്‍. നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിനുമേല്‍ കടന്നുകയറി വിദേശമാധ്യമം നടത്തുന്ന പ്രചാരവേലയ്ക്ക് കൂട്ടുനില്‍ക്കുന്നത് രാജ്യദ്രോഹമാണ്.
നേരത്തെ ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ചൊവ്വാഴ്ച ജെഎന്‍യു ക്യാംപസില്‍ പ്രദര്‍ശിപ്പിക്കാനുള്ള യൂണിയന്‍ തീരുമാനത്തിനെതിരെ സര്‍വകലാശാല രംഗത്തുവന്നിരുന്നു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കരുതെന്നും സര്‍വകലാശാലയിലെ സമാധാനാന്തരീക്ഷവും വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ഐക്യവും നഷ്ടപ്പെട്ടേക്കാമെന്നും രജിസ്റ്റ്രാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററി ചൊവ്വാഴ്ച രാത്രി ഒന്‍പതുമണിക്ക് വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫിസില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ അറിയിച്ചിരുന്നത്. എന്നാല്‍ പ്രദര്‍ശനം സംഘടിപ്പിക്കാന്‍ സര്‍വകലാശാലയില്‍നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ച ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. സ്റ്റുഡന്റ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍, മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷന്‍ എന്നീ വിദ്യാര്‍ത്ഥി സംഘടനകളാണ് ക്യാംപസിനുള്ളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. ഈ സംഘടനകളില്‍നിന്നുള്ള അന്‍പതോളം വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശനം കാണാനെത്തിയെന്നാണ് വിവരം. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എബിവിപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചെന്ന് വിവരം ലഭിച്ചെങ്കിലും ആരും പരാതി എഴുതി നല്‍കാത്തതിനാല്‍ നടപടി എടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിനോടും യുട്യൂബിനോടും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ട്വീറ്റുകളും യുട്യൂബ് വിഡിയോകളും മൈക്രോ ബ്ലോഗിങ്ങുമെല്ലാം നീക്കം ചെയ്യാനാണു സര്‍ക്കാര്‍ ആവശ്യപ്പെട്ടത് ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടായിരുന്നുവെന്നും വംശഹത്യയില്‍ കുറ്റവാളിയാണെന്നും ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തില്‍ രേഖകളുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തുന്ന ബിബിസി ഡോക്യുമെന്ററിയെ ഇന്ത്യ ശക്തമായ ഭാഷയിലാണ് എതിര്‍ത്തു കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ എല്ലാ ഭാഷകളിലും ബിബിസി യ്‌ക്കെതിരെ കടുത്ത ഭാഷിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.
ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്കു സംബന്ധിച്ച് ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷനു തെളിവു ലഭിച്ചിരുന്നുവെന്ന് ഡോക്യുമെന്ററിയില്‍ ബ്രിട്ടന്റെ മുന്‍ വിദേശകാര്യമന്ത്രി ജാക് സ്‌ട്രോ പറയുന്നുണ്ട്.്. എങ്ങനെ അവര്‍ക്കു തെളിവു ലഭിച്ചുവെന്നും ആ സമയത്തു ബ്രിട്ടന്‍ ഇന്ത്യ ഭരിച്ചിരുന്നുവോയെന്നുമുള്ള സംശയങ്ങളാണ് ഇന്ത്യ ഉന്നയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗുജറാത്ത് കലാപത്തെയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയെ ഇന്ത്യ 'അപകീര്‍ത്തികരമായ ആഖ്യാനങ്ങള്‍ക്കായി തയാറാക്കിയ പ്രചാരണ സാമഗ്രി' എന്നായിരുന്നു പ്രതികരിച്ചത്.
ആയിരത്തോളം പേര്‍ക്കു ജീവന്‍ നഷ്ടമായ 2022ലെ ഗുജറാത്ത് കലാപത്തില്‍ മോദിക്കുണ്ടെന്നു പറയപ്പെടുന്ന പങ്കും പ്രധാനമന്ത്രിയും ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷവും തമ്മിലുള്ള അന്തഃസംഘര്‍ഷങ്ങളുമാണ്'' പരമ്പരയുടെ വിവരണത്തില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഡോക്യുമെന്റി ശ്രദ്ധയില്‍പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുറ്റക്കാരനായി ചിത്രീകരിക്കുന്ന ഡോക്യുമെന്ററി ഉടന്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. വിവാദങ്ങള്‍ എല്ലാ തലത്തിലും ഉയര്‍ന്നു. ഡോക്യുമെന്ററിക്കെതിരെ ബിജെപിയും സംഘപരിവാര്‍ സംഘടനകളും നിലപാട് ശക്തമാക്കി നിരോധനത്തിലേയ്ക്ക നീങ്ങി. ബിബിസിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ കഴിയാത്തതുകൊണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എന്നാല്‍ ഡോക്യുമെന്ററി ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കണമെന്നും സോഷ്യല്‍ മീഡിയ വിലക്ക് പിന്‍വലിക്കണമെന്നുമുള്ള നിലപാടിലാണ് പ്രതിപക്ഷ കക്ഷികല്‍.
വിവാദങ്ങള്‍ കൊഴുത്തതോടെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയില്‍ വിശദീകരണവുമായി ഒടുവില്‍ ബിബിസി രംഗത്തിറങ്ങി. വിവാദ വിഷയങ്ങളില്‍ വിശദീകരണത്തിന് ഇന്ത്യന്‍ സര്‍ക്കാരിനു അവസരം നല്‍കിയിരുന്നുവെന്നും എന്നാല്‍ സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നും ബിബിസി വ്യക്തമാക്കി. വിശദമായ ഗവേഷണം നടത്തിയാണു ഡോക്യുമെന്ററി തയാറാക്കിയത്. ബിജെപി നേതാക്കളുടെ അടക്കം അഭിപ്രായം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ബിബിസി അറിയിച്ചു.ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടായിരുന്നുവെന്നും വംശഹത്യയില്‍ കുറ്റവാളിയാണെന്നും ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തില്‍ രേഖകളുണ്ടെന്നും ബിബസി വീണ്ടും വെളിപ്പെടുത്തല്‍ നടത്തി.
ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദി ഉള്‍പ്പടെയുള്ളവരെ സുപ്രീം കോടതി കുറ്റക്കാരല്ലെന്ന് കണ്ട് കേസില്‍ നിന്നും ഒഴിവാക്കിയിരുന്നു. ആ സാഹചര്യത്തില്‍ അദ്ദേഹം ഗുജറാത്തില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിലേയ്ക്ക് ഉയര്‍ന്നു വരികയായിരുന്നു. എന്നാലിപ്പോള്‍ ഗുജറാത്ത് കലാപത്തിന്റെ രേഖകളുണ്ടെന്ന് കാണിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററിയ്ക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതാണിപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ ഡോക്യുമെന്ററി പ്രദര്‍ശനം നടത്താന്‍ യുവജന പ്രസ്ഥാനങ്ങള്‍ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത് സംഘര്‍ഷത്തിനിടയാക്കുമോയെന്ന ഭയം ഉയര്‍ത്തുന്നുണ്ട്.
https://www.facebook.com/Malayalivartha