അബ്ദുന്നാസർ മഅ്ദനി കുറ്റവാളിയോ ? അതോ നിരപരാധിയോ ?

കോയമ്പത്തൂർ ബോംബ് സ്‌ഫോടന കേസിലൂടെ നീതിനിഷേധത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി മാറിയ മഅ്ദനി, ബംഗളൂര് സ്‌ഫോടനക്കേസിൽ പ്രതിച്ചേർക്കപ്പെട്ട് 2014 മുതൽ സുപ്രീം കോടതി നിർദേശിച്ച കടുത്ത നിബന്ധനകൾക്ക് വിധേയമായി ബംഗളൂരുവിൽ ജാമ്യത്തിൽ കഴിയുകയാണ്. കേസിന്റെ വിചാരണാ നടപടികൾ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതുൾപ്പെടെ മഅ്ദനിക്കുനേരെയുണ്ടായ കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങൾ ആണ് നടക്കുന്നത്
കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി പഞ്ചായത്തില്‍ തോട്ടുവാല്‍ മന്‍സിലില്‍ അബ്ദുസമദ് മാസ്റ്ററുടെയും അസ്മാബീവിയുടെയും മകനായി 1966 ജനുവരി 18 നാണ് അബ്ദുന്നാസറിന്റെ ജനനം. വേങ്ങ വി.എം.എല്‍.സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം.അന്ന് മുതൽക്ക് തന്നെ തന്നെ പ്രസംഗ കലയില്‍ വളരെ വലിയ മികവ് കാണിച്ചിരുന്നു . ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് താലൂക്കാടിസ്ഥാനത്തില്‍ നടന്ന ഒരു മത്സരത്തില്‍ വിജയിച്ച് ജില്ലാ കളക്ടറുടെ കൈയില്‍ നിന്ന് സമ്മാനം വാങ്ങുന്നത്.
സ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കൊല്ലൂര്‍വിള മഅ്ദനുല്‍ ഉലൂം അറബി കോളജില്‍ നിന്നും ‘മഅ്ദനി’ ബിരുദം നേടി. പതിനേഴാം വയസ്സില്‍ തന്നെ അറിയപ്പെടുന്ന ഒരു മതപ്രഭാഷകനായി അബ്ദുന്നാസര്‍ മഅ്ദനി മാറി. പില്‍ക്കാലത്ത് മൈനാഗപ്പള്ളിയിലെ അന്‍വാര്‍ശേരി യത്തീംഖാനയുടെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു.
‘മുസ്‌ലിം സമുദായത്തിന് സ്വയം പ്രതിരോധ’മെന്ന മുദ്രാവാക്യമുയര്‍ത്തി 1990ല്‍ ഇസ്‌ലാമിക് സേവക് സംഘ് ഐ.എസ്.എസ്. രൂപവത്കരിച്ചു. കേരളമെങ്ങും ചുറ്റി സഞ്ചരിച്ച് പ്രഭാഷണം നടത്തിയ മഅ്ദനിക്കും ഐ.എസ്.എസിനും പിന്തുണയേറി.
1992 ഓഗസ്റ്റ് 6-ന് അദ്ദേഹത്തിനെതിരെ വധശ്രമം നടക്കുകയും വലതുകാല്‍ നഷ്ടമാവുകയും ചെയ്തു. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഐ.എസ്.എസ്. നിരോധിച്ചു . 1992-ൽ മുതലക്കുളം മൈതാനത്ത് നടത്തിയ സാമുദായിക സ്പർധ വളർത്തുന്ന പ്രസംഗത്തിന്റെ പേരിൽ 1998 മാർച്ച് 31-ന് എറണാകുളത്ത് കലൂരിലെ വസതിയിൽനിന്ന് മഅദനിയെ പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് പോലീസ് ക
മ്മീഷണർ ഓഫീസിൽ ചോദ്യം ചെയ്യലിനു ശേഷം കണ്ണൂർ ജയിലിൽ അടച്ചു
ഐ.എസ്.എസ്. നിരോധിച്ചതിനു പിന്നാലെ സജീവ രാഷ്ട്രീയപ്രവർത്തനത്തിലേക്ക് തിരിഞ്ഞ മഅദനി 1993 ഏപ്രിൽ 14-ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പി.ഡി.പി. എന്ന രാഷ്ട്രീയകക്ഷിക്ക് രൂപംനൽകി. അധികാരം അവർണ്ണന് എന്നായിരുന്നു പി.ഡി.പി. യുടെ മുദ്രാവാക്യം.ഫാസിസം നാട് ഭരിച്ചാല്‍ ഭവിഷ്യത്ത് അനുഭവിക്കാന്‍ പോകുന്നത് ദളിതനും ന്യൂനപക്ഷങ്ങളും ആണെന്ന് മഅ്ദനി പ്രസംഗിച്ചു
കേരള രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും മഅ്ദനി നിര്‍ണായക സാന്നിധ്യമാകുന്ന കാലഘട്ടത്തിലാണ് 1998 ല്‍ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. 1992ല്‍ കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ സാമുദായിക സ്പര്‍ധ വളര്‍ത്തിയെന്നാരോപിക്കപ്പെട്ട് 1998 മാര്‍ച്ച് 31-ന് എറണാകുളത്ത് കലൂരിലെ വസതിയില്‍നിന്ന് മഅ്ദനിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കോഴിക്കോട് പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ ചോദ്യം ചെയ്യലിനു ശേഷം കണ്ണൂര്‍ ജയിലിലടച്ച മഅ്ദനിയെ ഏപ്രില്‍ നാലിന് കോയമ്പത്തൂര്‍ പൊലീസിന് കൈമാറി. മഅ്ദനിയെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചശേഷം ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. ജാമ്യം കിട്ടാത്ത ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലായിരുന്നു ഇത്.
കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ 58 പേര്‍ മരിക്കുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവം നടന്നത് ബി.ജെ.പി നേതാവായ എല്‍.കെ. അദ്വാനി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഒരു യോഗത്തില്‍ പ്രസംഗിക്കാന്‍ വരുന്നതിനു മുമ്പായിരുന്നു.
കേസില്‍ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ദേശീയ സുരക്ഷാ നിയമ പ്രകാരമുള്ള കുറ്റത്തില്‍നിന്ന് മോചിതനാക്കിയെങ്കിലും കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി ബന്ധമുണ്ടെന്നാരോപിച്ച് സെഷന്‍സ് കോടതിയില്‍ കുറ്റപത്രം ഫയല്‍ ചെയ്തു. ഇതോടെ കോയമ്പത്തൂരില്‍ നിന്നും മഅ്ദനിയെ സേലം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
ജാമ്യത്തിനായി നിരവധി തവണ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കേസ് കേരളത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയും തള്ളി. വിചാരണ നടത്തി കേസ് തീര്‍പ്പാക്കാനാണ് സുപ്രീം കോടതി സെഷന്‍സ് കോടതിക്ക് നല്‍കിയ നിര്‍ദ്ദേശം. 16683 പേജുള്ള തമിഴിലുള്ള കുറ്റപത്രം മലയാളത്തിലാക്കി നല്‍കണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു.
2500 സാക്ഷികളുള്ള കേസിന്റെ വിചാരണ മന്ദഗതിയിലാണ് നീങ്ങിയത്. 9 വര്‍ഷത്തെ വിചാരണ നടപടികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് 2007 ആഗസ്റ്റ് 1-ന് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി മഅ്ദനിയെ വിട്ടയച്ചു.
ഗുരുവായൂര്‍, തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പുകളില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ കഴിഞ്ഞതോടെ പി.ഡി.പി കേരള രാഷ്ട്രീയത്തില്‍ അവഗണിക്കാനാവാത്ത ശക്തിയായി. 2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി അബ്ദുന്നാസര്‍ മഅ്ദനി കേരളയാത്ര നടത്തി.
മൂന്ന് വര്‍ഷത്തെ സ്വാതന്ത്ര്യത്തിന് ശേഷം ബംഗളുരു സ്‌ഫോടന കേസില്‍ കുറ്റവാളിയെന്നാരോപിച്ച് മഅ്ദനി വീണ്ടും ജയിലിലാക്കപ്പെട്ടു. 2008ൽ ബാംഗ്ലൂരിലെ വിവിധയിടങ്ങളിൽ നട്ന്ന സ്ഫോടനങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. 2010 ഓഗസ്റ്റ് 17നാണ് അൻവാറുശ്ശേരിയിൽ നിന്ന് ബാഗ്ലൂർ പൊലീസ് മഅദനിയെ അറസ്റ്റ് ചെയ്തത്.ലഷ്‌കറെ ത്വയ്യിബ ദക്ഷിണേന്ത്യൻ കമാന്ററെന്ന് പൊലീസ് വിശേഷിപ്പിക്കുന്ന തടിയന്റവിട നസീറുമായി ബന്ധമുണ്ടെന്നായിരുന്നു ആ സമയത്ത് മഅദനിക്കെതിരെ ഉയർന്നിരുന്ന പ്രധാന ആരോപണം.
തടിയന്റവിട നസീറുമായി എറണാകുളത്തും കുടകിലുമെല്ലാമായി മഅദനി ഗൂണ്ഡാലോചന നടത്തിയെന്നും പൊലീസ് ആരോപിച്ചു. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന അറസ്റ്റിൽ മഅദനിയിപ്പോഴും വിചാരണ തടവുകാരനായി ബാഗ്ലൂരിൽ തുടരുകയാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ രണ്ടാം വേട്ടയാടലിന്റെ ഒന്നാം പതിറ്റാണ്ട് പൂർത്തിയായിട്ടും സാങ്കേതിക കാരണങ്ങൾ പറഞ്ഞ വിചാരണ അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകുകയാണ് . സാധാരണ ഗതിയിൽ ഒരോ പ്രതികളും ഒരേ സാക്ഷികളുമുള്ള ഒരേ കുറ്റ കൃത്യങ്ങൾ ഒരു കേസായി പരിഗണിക്കുമ്പോൾ ബാംഗ്ലൂർ സ്ഫോടനക്കേസ് 9 കേസുകളായാണ് എൻഐഎ പരിഗണിക്കുന്നത്. എല്ലാ കേസുകളിലും സാക്ഷി വിസ്താരവും കുറ്റപത്രം സമർപ്പിക്കലുമെല്ലാം പൂർത്തിയായി. രണ്ട് കേസുകളിലൊഴികെ എല്ലാ കേസുകളിലും മൊഴി രേഖപ്പെടുത്തലും പൂർത്തിയായെങ്കിലും ഇതുവരെയും മഅദ്നക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. ചില സാക്ഷികളുടെ പുനർവിചാരണയും കോടതി പരിഗണനയിലുണ്ട്.
പ്രതിഭാഗം സാക്ഷിവിസ്താരവും അവസാനഘട്ട വാദപ്രതിവാദങ്ങളും പൂർത്തിയാകുമ്പോഴേക്കും ഇനിയും വർഷങ്ങളെടുക്കും. അത്രയും കാലം അനാരോഗ്യവാനായ മഅദനി വേട്ടയാടലുകൾക്ക് വിധേയമായിക്കൊണ്ടേയിരിക്കും. ഈ രീതിയിൽ ബാംഗ്ലൂർ എൻഐഎ കോടതിയിൽ അനന്തമായി നീളുന്ന വിചാരണക്കെതിരെ ഒരു ഘട്ടത്തിൽ സുപ്രിംകോടതി തന്നെ നിലപാടെടുത്തിരുന്നു. ഇതിന്റെ ഭാഗമായി നാല് മാസത്തിനകം വിചാരണ നടപടികൾ പൂർത്തിയാക്കുമെന്നായിരുന്നു 2014ൽ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം. നിലവിൽ ബാംഗ്ലൂർ സ്ഫോടനക്കേസ് അതിന്റെ മൂന്നാം ഘട്ടത്തിലാണ്. ഈ ഘട്ടത്തിലും അനരോഗ്യത്തിന്റെ തടവറയിലാണ് മ്അദനയുള്ളത്. സുപ്രികോടതി നിബന്ധനകളോടെ അനുവദിച്ച ജാമ്യത്തിന്റെ പിൻബലത്തിൽ ബാംഗ്ലൂരിൽ ഒരു അപാർട്മെന്റ് വാടകക്കെടുത്ത് ചികിത്സയും വിചാരണയുമെല്ലാം വീൽചെയറിലിരുന്ന് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിൽ അദ്ദേഹം തുടരുന്നു.
കോയമ്പത്തൂർ കേസിനേക്കാൾ വലിയ പീഡനമായിരിക്കും ബാഗ്ലൂർ കേസിൽ സംഭവിക്കുകയെന്ന് ഈ കേസിൽ അറസ്റ്റ് ചെയ്യുന്ന ഘട്ടത്തിൽ തന്നെ മഅദനി മനസ്സിലാക്കിയിരുന്നു. കോയമ്പത്തൂർ കേസൽ തന്നെ ശിക്ഷിക്കാൻ കഴിയാത്തിന്റെ എല്ലാ അമർഷവും ഭരണകൂടം തന്റെ മേലിൽ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിയാണ് അദ്ദേഹം 2010 ഓഗസ്റ്റ് 17ന് കൊല്ലം കരുനാഗപ്പള്ളയിലെ അൻവാർശ്ശേരിയിൽ നിന്ന് ബാംഗ്ലൂർ പൊലീസിനൊപ്പം പോയത്. അദ്ദേഹത്തിന്റെ ആ ഉൾക്കാഴ്ച ശരിവെക്കുന്നതായിരുന്നു പിന്നീട് ഈ കോസിന്റെ എല്ലാ ഘട്ടത്തിലും തുടക്കം മുതൽ അനുഭവിച്ചത്.
ഒറ്റകേസായി പരിഗണിച്ചാൽ പെട്ടെന്ന് വിചാരണ പൂർത്തിയാകുമെന്ന് തിരിച്ചറിവിലാണ് എൻഐഎ 9 കേസുകളായി ഈ കേസിനെ പരിഗണിച്ചത്. ഓരോന്നിന്റെയും വിചാരണ നടപടികൾ പരമാവധി പതുക്കെയാണ് പൂർത്തിയാക്കിക്കൊണ്ടിരിക്കന്നതും.
കോയമ്പത്തൂർ കേസിലെന്ന പോലെ വിചാരണക്കൊടുവിൽ അദ്ദേഹത്തെ നിരപരാധിയാണെന്ന് കണ്ട് കോടതി വിട്ടയച്ചാലും വിചാരക്കാലയളവിലെങ്കിലും അദ്ദേഹത്തെ ക്രൂരമായി പീഡിപ്പിക്കണമെന്ന ഭരണകൂട തീരുമാനമായിരുന്നു അതിനുപിന്നിൽ. അത് അക്ഷരം പ്രതി ശരിവെക്കുന്നതാണ് ഈ കേസിന്റെ നാൾവഴികൾ. സാങ്കേതിതകയുടെ പേര് പറഞ്ഞ് ഓരോ ദിവസവും വിചാരണനീട്ടികൊണ്ട് പോകുന്നതാണ് ഈ കേസിലുടനീളം കണ്ടത്. അതിപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു.
കോയമ്പത്തൂർ സ്ഫോടനക്കേസിൽ വിചാരണ തടവുകാരനായി കഴിയുമ്പോഴാണ് അദ്ദേഹത്തിന്റെ ഉമ്മൂമ്മ മരണപ്പെടുന്നത്. ഉമ്മുമ്മയെ അവസാനമായി കാണൻ അനുമതി ചോദിച്ചപ്പോൾ അന്നത്തെ സംസ്ഥാന സർ്ക്കർ മറുപടി നൽകിയത് മഅദനി കേരളത്തിലത്തിയാൽ കലാപമുണ്ടാകുമെന്നാണ്.
ഒമ്പതര വർഷം നീണ്ട തടവറ ജീവിതം അദ്ദേഹത്തെ രോഗിയാക്കിയിരുന്നു. ഒരു കാൽ പൂർണ്ണമായും നഷ്ടപ്പെട്ടു. കണ്ണിന്റെ കാഴ്ച തകരാറിലായി. നഷ്ടപരിഹാരം ആവശ്യപ്പെടണമെന്ന് പറഞ്ഞ് പലരും രംഗത്ത് വന്നപ്പോഴും അദ്ദേഹം പറഞ്ഞത് തനിക്ക് നഷ്ടപരിഹാരമല്ല വേണ്ടത് പിറന്ന മണ്ണിൽ ഭയപ്പാടില്ലാതെ ജീവിക്കാനുള്ള അവകാശമാണ് വേണ്ടത് എന്നായിരുന്നു.
2007ൽ കോയമ്പത്തൂർ സ്ഫോടനക്കേസിൽ കുറ്റവിമുക്തനായി എത്തിയ മഅദനിയെ സ്വീകരിക്കാൻ അന്നത്തെ എല്ലാ രാഷ്ട്രീയ പ്രമുഖരുമുണ്ടായിരുന്നു. സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാരും അക്കൂട്ടത്തിലുണ്ടായിരുന്നു.
എന്നാൽ 2008ലെ ബാംഗ്ലൂർ സ്ഫോടനക്കേസിൽ 2010ൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമ്പോൾ ആരും അദ്ദേഹത്തിന് വേണ്ടി ശബ്ദിച്ചില്ലെന്ന് മാത്രമല്ല കോയമ്പത്തൂർ സ്ഫോടനക്കേസിൽ നിന്ന് കുറ്റവിമുക്തനായി പുറത്ത് വന്നപ്പോൾ സ്വീകരണം നൽകിയവർ പോലും മഅ്ദനി തീവ്രവാദിയാണെന്ന് പ്രചരിപ്പിച്ചു.
മദനി ഒരു പക്ഷെ കുറ്റം ചെയ്തിട്ടുണ്ടാകാം അല്ലെങ്കില്‍ ഇല്ലായിരിക്കാം , മദനി ഭീകര വാദിയോ അല്ലയോ എന്നതല്ല പ്രശ്നം .ഇതു തെളിയിക്കാൻ എന്തിനാണ് ഈ കാലതാമസം.. . . തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം . അത് പക്ഷെ നമ്മള്‍ വിശ്വസിക്കുന്ന "ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത് " എന്ന ഒരു പ്രത്യയ ശാസ്ത്രം മറന്നു കൊണ്ടായിരിക്കരുത് എന്ന് മാത്രം .
അത് പക്ഷെ ഒരു മദനിയെ ഓര്‍ത്തു കൊണ്ട് മാത്രം അല്ല, നൂറു കോടിയില്‍ അധികം വരുന്ന ,നാനാത്വത്തില്‍ ഏകത്വം എന്ന് വിശേഷിപ്പിക്കപെടുന്ന ഒരു ജനതക്കിടയില്‍ നിയമ-നീതിയുടെ സമത്വം നില നിന്ന് പോകാന്‍ വേണ്ടി .
https://www.facebook.com/Malayalivartha