Widgets Magazine
14
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവേക് കിരണിന് ഇഡി അയച്ച സമൻസിൽ സിപിഎം പ്രതിരോധത്തിലേക്ക്; സമന്‍സ് അയച്ചത് ലാവലിന്‍ കേസില്‍: സമന്‍സിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ നിലപാട് തിരുത്തി എം.എ.ബേബി...


രണ്ട് വർഷത്തിന് ശേഷം ജീവനോടെയുള്ള മുഴുവൻ ബന്ദികളെയും കൈമാറി ഹമാസ്; ഇനി നടക്കുന്നത് മറ്റൊന്ന്...


തലക്കിട്ട് അടിച്ചപ്പോൾ എങ്ങനെ മൂക്കിൽ നിന്ന് രക്തം..? വാദങ്ങള്‍ ഓരോന്നായി പൊളിയുമ്പോഴും പുതിയ തത്വങ്ങളുമായി സഖാക്കൾ...


തുറന്ന് പറഞ്ഞ് കോഴിക്കോട് റൂറൽ എസ്പി... ഷാഫി പറമ്പിലിനെതിരെയുണ്ടായ ആക്രമണം: പൊലീസിൽ ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കോഴിക്കോട് റൂറൽ എസ്പി


ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി... സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത... ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ബ്രിട്ടനും തകരുന്നു....! പാകിസ്താനും ശ്രീലങ്കയും തകർന്നടിഞ്ഞു, ബ്രിട്ടന് കനത്ത തിരിച്ചടി നൽകി കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായിമാറിയ ഇന്ത്യയെ ഉറ്റുനോക്കി ലോകം...

07 FEBRUARY 2023 04:22 PM IST
മലയാളി വാര്‍ത്ത

ബ്രിട്ടന്റെ സാമ്പത്തിക മേഖല തകരുന്നുവെന്ന മുന്നറിയിപ്പ് നൽകി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. നൂറു വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക തകർച്ചയിലേക്കാണ് രാജ്യം പോകുന്നതെന്ന് ബാങ്ക് വ്യക്തമാക്കുന്നു. ബ്രിട്ടനിൽ ഋഷി സുനക് സർക്കാർ അധികാരത്തിൽ ഏറിയതിന് പിന്നാലെ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളിലേക്ക് കടന്നിരുന്നു. ഇതും രാജ്യത്തെ രക്ഷിക്കില്ലെന്ന സൂചനയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നൽകുന്നത്.

ബ്രിട്ടന് കനത്ത തിരിച്ചടി നൽകി കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യ എത്തിയിരുന്നു . ബ്രിട്ടനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയത്. ഇന്ത്യൻ സാമ്പത്തികാവസ്ഥ  മുന്നേറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. 2023 സാമ്പത്തിക വർഷത്തിൽ, മഹാമാരിക്ക് മുമ്പുള്ള വളർച്ചാ പാതയിലേക്ക് ഉയരുന്നതിനായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വിവിധ മേഖലകളിലുടനീളം മികച്ച തിരിച്ചുവരവ് നടത്തുന്നു.

2022 നവംബറിൽ റീട്ടെയിൽ പണപ്പെരുപ്പം ആർബിഐയുടെ ലക്ഷ്യ പരിധിക്കുള്ളിൽ തിരിച്ചെത്തി. 2022 ഏപ്രിൽ-നവംബർ കാലയളവിലെ പ്രത്യക്ഷ നികുതി പിരിവ് മികച്ച രീതിയിൽ  ആയിരുന്നു . തൊഴിൽ വർദ്ധന, നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതിനും തൊഴിലാളി പ്രൊവിഡന്റ് ഫണ്ടിലേക്ക് വേഗത്തിലുള്ള രജിസ്ട്രേഷനും വഴിവച്ചു.

അവസരങ്ങൾ, കാര്യക്ഷമത, ജീവിത സൗകര്യങ്ങൾ എന്നിവ വർദ്ധിപ്പിക്കുന്നതിന് പൊതുവസ്‌തുക്കൾ സൃഷ്‌ടിക്കുക, വിശ്വാസാധിഷ്‌ഠിത ഭരണം, കാർഷിക ഉൽപ്പാദനക്ഷമത വർധിപ്പിക്കുക, വികസനത്തിൽ സഹപങ്കാളിയായി സ്വകാര്യമേഖലയെ പങ്കെടുപ്പിക്കുക എന്നതടക്കമുള്ള  ഗവൺമെന്റ് പരിഷ്കരണങ്ങളുടെ ഫലമായി ഇന്ത്യ മാറ്റ് രാജ്യങ്ങളെ പിന്തള്ളി മുന്നേറുകയാണ്

അതെ സമയം ബ്രിട്ടനിൽ ഇൻകം ടാക്‌സും നാഷനൽ ഇൻഷുറൻസും വാറ്റും എല്ലാം വർധിപ്പിച്ച് 50 ബില്യൺ പൗണ്ടിന്റെ ധനക്കമ്മി മറികടക്കാനുള്ള ആലോചനയിലാണ് ഋഷി  സർക്കാരെന്നാണ്  റിപ്പോർട്ടുകൾ . എല്ലാവരിലേക്കും കൂടുതൽ നികുതിഭാരം അടിച്ചേൽപ്പിച്ച് രാജ്യത്തെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഋഷി ചെയ്യുന്നത്.  

വായ്പാനിരക്ക് മൂന്ന് ശതമാനമായാണ് ഉയർത്തിയത്. 1989 ന് ശേഷം ഇതാദ്യമായാണ് ഇത്രയും ഉയർന്ന തോതിൽ വായ്പാനിരക്ക് ഉയർത്തുന്നത്. 1989ൽ അരശതമാനത്തിന് മുകളിലാണ് പലിശനിരക്ക് ഉയർത്തിയത്. ഇതിന് പിന്നാലെയാണ് രാജ്യം ദൈർഘ്യമേറിയ മാന്ദ്യത്തിലേക്ക് നീങ്ങാനുള്ള സാധ്യത ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പായി നൽകിയത്. വേനൽക്കാലത്ത് ആരംഭിച്ച മാന്ദ്യം 2024 പകുതി വരെ

ബ്രിട്ടനിൽ പണപ്പെരുപ്പം 40 വർഷത്തെ ഏറ്റവും വലിയ നിരക്കിലാണ്. ഇതിനെ ചെറുക്കാനുള്ള പദ്ധതികളുടെ ഭാഗമാണു പലിശനിരക്കിലെ ഈ വർധന. എന്നാൽ ഇതു സാമ്പത്തിക അനിശ്ചിതാവസ്ഥയ്ക്ക് ആക്കം കൂട്ടുമെന്നാണു പ്രതിപക്ഷത്തിന്റെ വിമർശനം.

ഇന്ത്യ 2021ലെ അവസാന മൂന്ന് മാസങ്ങളിലാണ് യുകെയെ മറികടന്ന് അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയത്. അന്താരാഷ്ട്ര നാണയ നിധിയുടെ ജിഡിപി കണക്കുകൾ പ്രകാരം ആദ്യ പാദത്തിൽ ഇന്ത്യ ലീഡ് ഉയർത്തി. യുഎസ് ഡോളറിനെ അടിസ്ഥാനമാക്കിയാണ് കണക്കുകൂട്ടൽ.

ശ്രീലങ്കക്ക് പിന്നാലെ അയൽരാജ്യമായ പാകിസ്ഥാനെയും സാമ്പത്തിക പ്രതിസന്ധി തുറിച്ചുനോക്കുന്നു. കടുത്ത വിലക്കയറ്റവും വിദേശനാണ്യശേഖരത്തിലെ കുറവും  വിദേശകടബാധ്യതയുമാണ് പാകിസ്ഥാന് തിരിച്ചടിയായത്. അതിന് പുറമെ കഴിഞ്ഞ വർഷം രാജ്യത്തെ പിടിച്ചുകുലുക്കിയ പ്രളയം കാർഷികമേഖലയെ തകർത്തതും തിരിച്ചടിയായി.

വിലക്കയറ്റത്തോടൊപ്പം രൂക്ഷമായ ഊർജ്ജ പ്രതിസന്ധിയും പാകിസ്ഥാനെ വലയ്ക്കുന്നു. ഇന്ധനവില കുതിച്ചുയർന്നതോടെ ഊർജമേഖലയും പ്രതിസന്ധി നേരിടുകയാണ്. ഊർജ്ജരംഗത്തെ പ്രതിസന്ധികൾ പരിഹരിക്കാനായി ഷോപ്പിങ് മാളുകളും മാർക്കറ്റുകളും ഓഡിറ്റോറിയങ്ങളും നേരത്തേ അടച്ചിടാൻ നിർദേശം നൽകി. രാത്രിയിലെ ഊർജ ഉപഭോഗം കുറയ്ക്കുകയാണ് നടപടിയുടെ ലക്ഷ്യം.. ഐ എം എഫ് കൂടി കൈവിട്ടതോടെ പാകിസ്ഥാൻ മുന്നോട് പോകാൻ കഴിയാതെ വലയുകയാണ് .

വായ്പകൾ എത്രയും വേഗം എഴുതിത്തള്ളാൻ ചൈനയും ഇന്ത്യയും സഹായിക്കണമെന്നാണ്   ശ്രീലങ്ക സെൻട്രൽ ബാങ്ക് ആവശ്യപ്പെടുന്നത് .
നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഒരു വായ്പാ പാക്കേജിനായി അന്താരാഷ്ട്ര നാണയനിധിയിൽ (IMF) നിന്ന് അനുമതി തേടിയിരിക്കുകയാണ് ശ്രീലങ്ക. എന്നാൽ, ശ്രീലങ്കയുടെ കോടിക്കണക്കിന് ഡോളർ വായ്പ എഴുതിത്തള്ളാൻ ചൈനയും ഇന്ത്യയും സമ്മതിക്കുന്നതുവരെ അന്താരാഷ്ട്ര നാണയ നിധി (IMF) പണം നൽകില്ല. ഇതോടെയാണ് ഇത്തരമൊരു ആവശ്യവുമായി ശ്രീലങ്ക എത്തിയത്.

1948ലെ സ്വാന്ത്ര്യലബ്ദിക്ക് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. 50 ശതമാനം പണപ്പെരുപ്പവും, അവശ്യ വസ്തുക്കൾ പോലും ലഭ്യമല്ലാത്തതും, സാധാരണക്കാരന്റെ കഷ്ടപ്പാടുകളും മാത്രമാണ് മാസങ്ങളായി ശ്രീലങ്കയിൽ നിന്നുള്ള വാർത്തകൾ.
12 മണിക്കൂർ വരെ നീളുന്ന പവർ കട്ട്, ആശുപത്രികളിൽ അവശ്യസാധനങ്ങളുടെ ക്ഷാമം, സ്‌കൂൾ പരീക്ഷകൾ നടത്താനുള്ള പേപ്പറിന്റെ അഭാവം, പെട്രോൾ പമ്പുകളിൽ ഇന്ധനം ഇല്ലായ്മ തുടങ്ങിയ പ്രതിസന്ധികളാണ് ശ്രീലങ്കയിൽ നിലവിലുള്ളത്.

അതെ സമയം  നടപ്പു സാമ്പത്തിക വർഷം ഏഴു ശതമാനം ജിഡിപി വളർച്ച എന്ന നേട്ടം ഇന്ത്യയെ അതിവേഗം വളരുന്ന ലോകത്തെ വലിയ സാമ്പത്തിക ശക്തികളിലൊന്നാക്കി മാറ്റി . ടൂറിസം ഖേല, ഇ- കൊമേഴ്‌സ് വിപണി,കാർഷിക മേഖല,ചെറുകിട ബിസിനസുകൾ , ഉൽപ്പാദന മേഖല എന്നിവയിലെല്ലാം ഉയർച്ച കാണുന്നുണ്ട് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴില്‍ വാഗ്ദാനം ചെയ്തുള്ള ഓണ്‍ലൈന്‍ കെണികളില്‍ വീഴാതിരിക്കാന്‍ ജാഗ്രത മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്  (7 hours ago)

പേരാമ്പ്ര സംഘര്‍ഷത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തു എറിഞ്ഞെന്ന് പൊലീസ്  (7 hours ago)

അമേരിക്കയില്‍ ചെറുവിമാനം തകര്‍ന്നുവീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

രണ്ട് ദിവസം മുമ്പ് കാണാതായ 12ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

നാലുമാസം പ്രായമുള്ള കുഞ്ഞ് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു  (8 hours ago)

എസ്എഫ്‌ഐഒ അന്വേഷണത്തില്‍ അപ്പീല്‍ നല്‍കി വീണ വിജയന്‍  (8 hours ago)

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീം കോടതി  (8 hours ago)

മകന് ഇ.ഡിയുടെ നോട്ടിസ് കിട്ടിയിട്ടില്ല; ദുഷ്‌പേര് ഉണ്ടാക്കുന്ന തരത്തില്‍ മക്കള്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും അവരില്‍ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി  (9 hours ago)

ലാത്തിച്ചാര്‍ജിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പില്‍ ആശുപത്രി വിട്ടു  (9 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ഡിവൈഎഫ്‌ഐ, ബിജെപി പ്രവര്‍ത്തകര്‍  (9 hours ago)

സമനിലതെറ്റിയ നിലയിൽ 20 ബന്ദികൾ..!ആരെയും തിരിച്ചറിയുന്നില്ല..? ഹമാസിന്റെ ചെയ്ത്..!ഞെട്ടി ലോകം കട്ടകലിപ്പിൽ നെതന്യാഹു..!  (10 hours ago)

കൊല്ലത്ത് കിണറ്റില്‍ വീണ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (11 hours ago)

മലപ്പുറത്ത് ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍  (11 hours ago)

യുവതിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (11 hours ago)

പേരാമ്പ്ര സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പില്‍  (11 hours ago)

Malayali Vartha Recommends