മെത്രാന്‍മാരെ മെരുക്കാന്‍ ഐസക്

മെത്രാന്‍മാരെ മെരുക്കാന്‍ സി.പി.എം ഡോ.തോമസ് ഐസക് എം.എല്‍.എയെ രംഗത്തിറക്കുന്നു. പിണറായി വിജയന്റെ താമരശേരി സന്ദര്‍ശനത്തെ തുടര്‍ന്നാണ് മെത്രാന്‍മാരുമായി സംസാരിക്കാന്‍ ഐസക്കിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ബിഷപ്പ് ഹൗസുകള്‍ സന്ദര്‍ശിക്കാന്‍ ഐസക്കിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ബുധനാഴ്‌ച കോട്ടയം പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ക്രൈസ്‌തവ സഭയുമായി കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ള അകലം കുറക്കണമെന്ന് ഐസക് ആവശ്യപ്പെട്ടത്.
റബര്‍ ഇറക്കുമതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സമാന മനസ്‌കരുമായി ചേര്‍ന്ന് സമരം നയിക്കണമെന്നും ഐസക് കോട്ടയത്ത് പറഞ്ഞു. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ ക്രൈസ്‌തവ മത മേലധ്യക്ഷന്‍മാര്‍ പ്രഖ്യാപിച്ചിട്ടുള്ള സമരത്തില്‍ ഒപ്പം നില്‍ക്കുമെന്നും ഐസക് പറഞ്ഞു.
ഐസക് പിണറായി വിജയന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കും. സമാനമനസ്‌കരുമായി യോജിക്കാനും അല്ലാത്തവരെ തങ്ങളിലേക്ക് ആകര്‍ഷിക്കാനുമാണ് സി.പി.എം പദ്ധതി. പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സി.പി.എം നീങ്ങുന്നത്. ക്രൈസ്‌തവ സമൂഹത്തെ കൈയ്യിലെടുക്കുന്നതിലൂടെ കഴിയുമെങ്കില്‍ കെ.എം മാണിയെ ഒപ്പം കൂട്ടണമെന്നും സി.പി.എമ്മിന് പദ്ധതിയുണ്ട്. സി.പി.എമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ മതമേലധ്യക്ഷന്‍മാരെ കൊണ്ട് കെ.എം മാണിയോട് ആവശ്യപ്പെടുകയാണ് ലക്ഷ്യം.
https://www.facebook.com/Malayalivartha