Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐപിഎല്‍ മല്‍സരത്തിനിടെ കണ്ണീരണിഞ്ഞ് കുല്‍ദീപ്

20 APRIL 2019 01:10 PM IST
മലയാളി വാര്‍ത്ത

ബാറ്റ്‌സ്മാന്‍മാരുടെ മാത്രം കളിയല്ലല്ലോ ട്വന്റി20 ക്രിക്കറ്റ്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്നലെ വീണ കുല്‍ദീപ് യാദവിന്റെ കണ്ണീരിനു കാരണവും അതാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മല്‍സരത്തിനിടെയാണ് ബാറ്റ്‌സ്മാന്റെ തല്ലുകൊണ്ടു വശംകെട്ട കുല്‍ദീപ് കണ്ണീര്‍ വാര്‍ത്തത്. കുല്‍ദീപിനെപ്പോലെ സ്പിന്‍ ബോളറായ ഇംഗ്ലിഷ് താരം മോയിന്‍ അലിയാണ് ഈഡനില്‍ കുല്‍ദീപിന്റെ കണ്ണീര്‍ വീഴ്ത്തിയത്.

ബാംഗ്ലൂര്‍ ഇന്നിങ്‌സിലെ 16-ാം ഓവര്‍ എറിയാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെയാണ് കൊല്‍ക്കത്ത നായകന്‍ ദിനേഷ് കാര്‍ത്തിക് ഏല്‍പ്പിച്ചത്. ക്രീസില്‍ 22 പന്തില്‍ 40 റണ്‍സുമായി മോയിന്‍ അലിയും നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ 42 പന്തില്‍ 55 റണ്‍സുമായി വിരാട് കോഹ്‌ലിയും.

മൂന്ന് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്തശേഷമാണ് നാലാം ഓവര്‍ എറിയാന്‍ കുല്‍ദീപിന്റെ വരവ്. ഒരു ബോളര്‍ കൂടിയായിട്ടും മോയിന്‍ അലി കുല്‍ദീപിനോട് യാതൊരു ദാക്ഷിണ്യവും കാട്ടിയില്ല. നേരിട്ട ആദ്യ പന്തു തന്നെ കവറിലൂടെ ബൗണ്ടറി കടന്നു. ഓടിയെത്തിയ ആന്ദ്രെ റസ്സലിനും പന്തു തടയാനായില്ല.

രണ്ടാം പന്ത് സ്ലോഗ് സ്വീപ്പിലൂടെ ഗാലറിയിലെത്തിച്ച മോയിന്‍ അലി അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. ഇവിടം കൊണ്ടും നിര്‍ത്തിയില്ല അലി. കുല്‍ദീപിന്റെ മൂന്നാം പന്ത് ലോങ് ഓണിലൂടെ ബുള്ളറ്റ് വേഗത്തില്‍ ബൗണ്ടറി കടന്നു. നാലാം പന്ത് ലോങ് ഓണില്‍ ക്യാച്ചാണെന്ന തോന്നലുയര്‍ത്തിയെങ്കിലും പ്രസീദ് കൃഷ്ണ കുറച്ചധികം കയറിനിന്നതു വിനയായി. താരത്തിന്റെ തലയ്ക്കു തൊട്ടുമുന്നിലൂടെ ബൗണ്ടറി കടന്നു.

ഇതോടെ വിരണ്ടുപോയ കുല്‍ദീപ് വക വൈഡ് ബോള്‍. റീ ബോളില്‍ അലി വക അടുത്ത സിക്‌സര്‍. ഇക്കുറി ലോങ് ഓഫിലൂടെയാണ് പന്ത് ഗാലറിയിലെത്തിയത്. അടുത്ത പന്തും ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ അലിയെ ബൗണ്ടറി ലൈനിനു സമീപം പ്രസീദ് കൃഷ്ണ പിടികൂടിയെങ്കിലും അപ്പോഴേയ്ക്കും ആറു പന്തില്‍ കുല്‍ദീപ് വഴങ്ങിയത് 27 റണ്‍സ്. നാല് ഓവറില്‍ വിട്ടുകൊടുത്തത് 59 റണ്‍സ്. നേടിയത് ഒരു വിക്കറ്റും.ഇതിനു പിന്നാലെയാണ് കുല്‍ദീപ് കണ്ണീരണിഞ്ഞത്.

ഓവര്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെ അംപയറിന്റെ പക്കല്‍നിന്നും തൊപ്പി വാങ്ങിയ കുല്‍ദീപ് നടന്നു നീങ്ങുന്നതിനിടെ സങ്കടം നിമിത്തം ഇതു വലിച്ചെറിഞ്ഞു. പിന്നീട് തിരികെയെടുത്ത് നടന്നു. സങ്കടത്തോടെ നീങ്ങിയ കുല്‍ദീപിനെ ആദ്യം ക്രിസ് ലിന്നും പിന്നീട് പ്രസീദ് കൃഷ്ണയും വന്ന് തോളില്‍ത്തട്ടി ആശ്വസിപ്പിച്ചു.

ഈ ഓവറിനു തൊട്ടുപിന്നാലെ സ്ട്രാറ്റജിക് ടൈം ഔട്ട് വിളിച്ചതോടെ കൊല്‍ക്കത്ത താരങ്ങള്‍ ഗ്രൗണ്ടില്‍ ഒത്തുകൂടിയെങ്കിലും കുല്‍ദീപ് ഇരുന്നിടത്തുനിന്ന് അനങ്ങിയില്ല. ആന്ദ്രെ റസ്സലെത്തി കുല്‍ദീപിനെ വിളിച്ചെങ്കിലും താരം പോയില്ല. തുടര്‍ന്ന് സപ്പോര്‍ട്ട് സ്റ്റാഫംഗങ്ങള്‍ വന്നാണ് താരത്തെ കൂട്ടിക്കൊണ്ടു പോയത്. ഇതിനിടെ സഹതാരം നിതീഷ് റാണയും കുല്‍ദീപിനെ ആശ്വസിപ്പിക്കുന്നത് കാണാമായിരുന്നു.

അതേസമയം, സീസണില്‍ ഇതുവരെ ഫോമിലേക്ക് ഉയരാന്‍ സാധിക്കാത്തതും കുല്‍ദീപിന്റെ നിരാശയ്ക്കു കാരണമായെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യന്‍ ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ യുസ്വേന്ദ്ര ചാഹലിനൊപ്പം മുഖ്യ സ്പിന്നറായി കുല്‍ദീപിനെയും ഉള്‍പ്പെടുത്തിയിരുന്നു. ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ ഇതുവരെ ഒന്‍പതു കളികളില്‍നിന്ന് നാലു വിക്കറ്റ് മാത്രമാണ് കുല്‍ദീപിന്റെ സമ്പാദ്യം. ശരാശരി 71.50.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (15 minutes ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (28 minutes ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (42 minutes ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (50 minutes ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (1 hour ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (13 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (13 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (14 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (14 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (15 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (15 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (15 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (15 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (15 hours ago)

Malayali Vartha Recommends