സ്ത്രീവിരുദ്ധ പരാമര്‍ശം ടെലിവിഷന്‍ ഷോയ്ക്കിടെ നടത്തിയതിന്റെ പേരില്‍ ഇന്ത്യന്‍ താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയ്ക്കും കെ.എല്‍.രാഹുലിനും ബിസിസിഐ പിഴശിക്ഷ വിധിച്ചു
സ്ത്രീവിരുദ്ധ പരാമര്‍ശം ടെലിവിഷന്‍ ഷോയ്ക്കിടെ നടത്തിയതിന്റെ പേരില്‍ ഇന്ത്യന്‍ താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയ്ക്കും കെ.എല്‍.രാഹുലിനും ബിസിസിഐ പിഴശിക്ഷ വിധിച്ചു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഇരുവരും 20 ലക്ഷം രൂപ വീതം നല്‍കണമെന്ന് ബിസിസിഐ ഓംബുഡ്സ്മാന് ജസ്റ്റീസ് ഡി.കെ.ജെയിന് ഉത്തരവിട്ടു
പരാമര്‍ശത്തിന്റെ പേരില്‍ ഇരു താരങ്ങളെയും അഞ്ച് ഏകദിനങ്ങളില്‍ നിന്നും ബിസിസിഐ വിലക്കിയിരുന്നു. മേയ് 30ന് ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇരുവരും ഉള്‍പ്പെട്ടിട്ടുണ്ട്.
ജനുവരി ആദ്യ ആഴ്ചയിലാണ് ശിക്ഷയ്ക്ക് കാരണമായ സംഭവമുണ്ടായത്. കോഫി വിത്ത് കരണ്‍ എന്ന ടിവി ഷോയ്ക്കിടെയാണ് ഇരുവരും സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്. ഇന്റര്‍വ്യൂ പുറത്തുവന്നതോടെ രൂക്ഷ വിമര്‍ശനം ഇരുവര്‍ക്കും എതിരേ ഉയര്‍ന്നിരുന്നു. ഇതോടെ ന്യൂസിലന്‍ഡില്‍ ഏകദിന പരന്പരയ്ക്കെത്തിയ ടീമിനൊപ്പമുണ്ടായിരുന്ന ഇരുവരെയും ബിസിസിഐ തിരിച്ചുവിളിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha