Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

ഗ്രൂപ്പ് മത്സരങ്ങള്‍ കഴിയുമ്പോള്‍ തിരിച്ച് വണ്ടികയറുമെന്ന് ഉറപ്പിച്ച് എത്തിയവര്‍, ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായ 1983-ലെ ഓര്‍മകളിലേക്കും അറിയാക്കഥകളിലേക്കും...

28 MAY 2019 01:34 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ ക്രിക്കറ്റിനെ ജീവവായുവായി കാണുന്നവര്‍ക്ക് മറക്കാനാകാത്ത ദിനമാണ്് 1983 ജൂണ്‍ 25. ക്രിക്കറ്റില്‍ ഇരട്ടക്കിരീടം ചൂടി, വെല്ലാന്‍ ആരുമില്ലാതെ നിന്ന വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് കപിലിന്റെ ചെകുത്താന്‍മാര്‍ ലോകകിരീടം ഉയര്‍ത്തിയ ദിവസമാണത്. ഇന്ത്യന്‍ ക്രിക്കറ്റിനെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ദിനം. അന്ന് കപിലും സംഘവും തുറന്നു കൊടുത്ത വഴിയിലൂടെയാണ് പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് വളര്‍ന്നത്.

ആദ്യ ലോകകിരീടം നേടിയതിനു ശേഷം ടീം തിരിച്ച് ഇന്ത്യയിലെത്തി. ബി.സി.സി.ഐക്ക് ലോകകപ്പ് നേടിയ കളിക്കാര്‍ക്ക് പാരിതോഷികം കൊടുക്കേണ്ടിയിരുന്നു. എന്നാല്‍ ഇതിനായുള്ള ഫണ്ട് കണ്ടെത്താന്‍് അവര്‍ക്ക് സാധിക്കാതെ വന്നു എന്നു കൂടി അറിയുക. ഇന്ന് നമ്മള്‍ കാണുന്ന പണക്കൊഴുപ്പിന്റെ ബി.സി.സി.ഐ ആയിരുന്നില്ല അന്ന്. ഒടുവില്‍ ബി.സി.സി.ഐ പ്രസിഡന്റ് എന്‍്.കെ.പി സാല്‍വെ ഒരു വഴി കണ്ടെത്തി. പ്രശസ്ത ഗായിക ലതാ മങ്കേഷ്‌ക്കറെ സമീപിച്ച സാല്‍വെ ഒരു സംഗീതനിശ സംഘടിപ്പിക്കാന്‍ അനുവാദം വാങ്ങി. അങ്ങനെ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ആ സംഗീതനിശയില്‍ നിന്ന് ലഭിച്ചത് രണ്ടു ലക്ഷം രൂപയായിരുന്നു.

1983-ന്റെ ആ ചരിത്ര വിജയത്തിന്റെ അറിയാക്കഥകളിലേക്ക്, ഓര്‍മകളിലേക്ക് ഒരു തിരിച്ചുപോക്ക് നടത്താം.



1975, 1979 ലോകകപ്പുകളിലെ ആധികാരിക വിജയങ്ങള്‍ക്കു ശേഷം ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ടാണ് വിന്‍ഡീസ് ഇംഗ്ലണ്ടിലെത്തിയത്. അന്നും ഫേവറിറ്റുകളില്‍ മുന്‍പന്തിയില്‍ ക്ലൈവ് ലോയ്ഡ് നയിച്ച കരീബിയന്‍ പട തന്നെയായിരുന്നു. ദുര്‍ബലരായ ഇന്ത്യയെ ആരും കണക്കിലെടുത്തിട്ടുപോലുമില്ലായിരുന്നു.

എട്ടു ടീമുകള്‍ ഉള്‍പ്പെട്ടതായിരുന്നു ആ ലോകകപ്പ്. രണ്ട് ഗ്രൂപ്പുകളിലായി മത്സരം. ഓരോ ഗ്രൂപ്പിലും മുന്നിലെത്തുന്ന രണ്ടു ടീമുകള്‍ വീതം സെമിയിലേക്ക് മുന്നേറും. വിന്‍ഡീസ്, ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്താന്‍ എന്നിവരായിരുന്നു സെമിയിലേക്ക് മുന്നേറിയത്.

ലോകകപ്പ് നേടാന്‍ യാതൊരു സാധ്യതയും ആരും കല്‍പ്പിച്ചുകൊടുക്കാത്ത ഇന്ത്യ അന്ന് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ചാണ് തുടങ്ങിയത്. മാഞ്ചെസ്റ്ററില്‍ നടന്ന ആദ്യ മത്സരത്തില്‍ 34 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. യശ്പാല്‍ ശര്‍മ 89 റണ്‍സുമായി തിളങ്ങിയപ്പോള്‍ മൂന്നു വീതം വിക്കറ്റുകളുമായി റോജര്‍ ബിന്നിയും രവി ശാസ്ത്രിയും വിന്‍ഡീസ് ബാറ്റിങ് നിരയ്ക്ക് കടിഞ്ഞാണിട്ടു.

ഗ്രൂപ്പ് മത്സരത്തില്‍ സിംബാബ്‌വെയെ രണ്ടാമത്തെ തവണ നേരിട്ടപ്പോഴാണ് ഇന്ത്യ ആ ലോകകപ്പില്‍ ശരിക്കും ഞെട്ടിയത്. ആദ്യം നേരിട്ടപ്പോള്‍ സിംബാബ്‌വെയ്‌ക്കെതിരേ വിജയം നേടിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ അഞ്ചിന് 17 എന്ന നിലയില്‍ തകര്‍ന്നുതരിപ്പണമായി. പിന്നാലെ സ്‌കോര്‍ 77-ല്‍ എത്തിയപ്പോള്‍ റോജര്‍ ബിന്നിയും 78-ല്‍ വെച്ച് രവി ശാസ്ത്രിയും മടങ്ങി.

പിന്നീടാണ് ലോകകപ്പുകളിലെ തന്നെ മഹത്തായ ഒരു ഇന്നിംഗ്‌സിന് അവിടെ തിരശ്ശീല ഉയരുന്നത്. ഒരറ്റത്ത് വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോഴും ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് പതറിയില്ല. സയ്യിദ് കിര്‍മാനിയെ കൂട്ടുപിടിച്ച് കപില്‍ തന്റെ തട്ടുപൊളിപ്പന്‍ ്ഇന്നിങ്‌സിന്റെ കെട്ടഴിച്ചു. അങ്ങനെ ഒരു ഘട്ടത്തില്‍ അഞ്ചിന് 17 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യ 138 പന്തില്‍ നിന്ന് ആറു സിക്‌സറുകളുടെയും 16 ബൗണ്ടറികളുടെയും അകമ്പടിയോടെ 175 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കപിലിന്റെ മികവില്‍ 266 റണ്‍ സെടുത്തു. ഇന്ത്യന്‍ ് ബൗളര്‍മാര്‍്ക്ക് അത് ധാരാളമായിരുന്നു. സിംബാബ്‌വെയെ അവര്‍ 235 റണ്‍സിന് എറിഞ്ഞിട്ടു. ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഒറ്റയാള്‍ പ്രകടനം പക്ഷേ ഇന്ത്യക്കാര്‍ക്ക് ആസ്വദിക്കാനായില്ല. അന്ന് ബി.ബി.സിയുടെ ക്യാമറാമാന്മാര്‍ പണിമുടക്കിലായിരുന്നു.

ലോര്‍ഡ്‌സില്‍ നടന്ന ഫൈനലില്‍ ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ക്ലൈവ് ലോയ്ഡ് ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. എന്നാല്‍ യാതൊരു പ്രതിരോധവും കാഴ്ചവെക്കാതെ 183 റണ്‍സിന് ഇന്ത്യ കൂടാരം കയറി. അതില്‍ കൂടുതലൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നുതന്നെ പറയാം. ഓപ്പണിങ്ങിന് ഇറങ്ങിയ സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ ശരീരഭാഷയില്‍ തന്നെയുണ്ടായിരുന്നു വിന്‍ഡീസ് ഇന്ത്യയെ എത്ര ലാഘവത്തോടെയാണ് കണ്ടതെന്ന്. ഇന്ത്യന്‍ ബൗളിങ്ങിനെ റിച്ചാര്‍ഡ്‌സ് കശാപ്പു ചെയ്യുന്ന സമയത്ത് മദന്‍ലാല്‍ കപിലിനടുത്തെത്തി. നിങ്ങളെനിക്ക് പന്തു തരൂ. ഞാന്‍ മുമ്പ് റിച്ചാര്‍ഡ്‌സിനെ പുറത്താക്കിയിട്ടുണ്ട്, ഒരിക്കല്‍ക്കൂടി എനിക്ക് അതിന് സാധിക്കും.

മറ്റ് ബൗളര്‍മാര്‍ റിച്ചാര്ഡ്‌സിന്റെ തല്ലുവാങ്ങിക്കൂട്ടിയതിനാല്‍ കപിലിന് മറ്റു മാര്‍ഗങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. പിന്നീട് നടന്നതെല്ലാം ചരിത്രം. റിച്ചാര്‍ഡ്‌സിനെ പുറത്താക്കി മദന്‍ലാല്‍ വിന്‍ഡീസിനെ സമ്മര്‍ദത്തിലാക്കി. തുറന്നുകിട്ടിയ വഴിയിലൂടെ മുന്നേറിയ അമര്‍നാഥും മദന്‍ലാലും വിന്‍ഡീസിനെ 140 റണ്‍സിന് എറിഞ്ഞിട്ടു.

ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ തന്നെ തങ്ങള്‍ ഗ്രൂപ്പ് മത്സരങ്ങള്‍ക്കു ശേഷം തിരിച്ച് വണ്ടികയറുമെന്ന് ഉറപ്പിച്ച് എത്തിയവരായിരുന്നു. അതുകൊണ്ടുതന്നെ ടീം അംഗങ്ങള്‍ ഒട്ടുമിക്ക പേരും വെക്കേഷന് ആദ്യമേ പ്ലാന്‍ ചെയ്താണ് എത്തിയത്. ലോകകപ്പിനു തൊട്ടുമുമ്പ്് വിവാഹിതനായ കൃഷ്ണമചാരി ശ്രീകാന്ത് തന്റെ ഹണിമൂണ്‍ ട്രിപ്പ്് വരെ പ്ലാന്‍ ചെയ്താണ് എത്തിയത്. എന്നാല്‍ എല്ലാവരുടെയും എല്ലാ പ്ലാനുകളും തെറ്റി. ഗ്രൂപ്പ് ഘട്ടവും കടന്ന് ഇന്ത്യ മുന്നേറിയതോടെ കളിക്കാരെല്ലാവരും തങ്ങളുടെ വെക്കേഷന്‍ പ്ലാനെല്ലാം കാന്‍സല്‍ ചെയ്തു. ശ്രീകാന്തിന് തന്റെ ഹണിമൂണ്‍ വരെ മാറ്റിവെക്കേണ്ടി വന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിഷേധത്തിനിടെ മലയാളി വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദ്ദിച്ചതില്‍ കേരളത്തില്‍ കേസെടുത്ത് പൊലീസ്  (53 minutes ago)

ജര്‍മ്മനിയില്‍ മരിച്ച മലയാളി യുവതി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി  (1 hour ago)

മാനസികനില തെറ്റിയ തരത്തിലാണ് ശ്രിലേഖയുടെ പ്രവര്‍ത്തനങ്ങള്‍; അധിക്ഷേപ പരാമര്‍ശം നടത്തിയ ശ്രീലേഖയ്‌ക്കെതിരേ കേസെടുക്കണമെന്ന് ജെബി മേത്തര്‍  (1 hour ago)

ജര്‍മ്മനിയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തം ; 3 മലയാളി വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ 41കാരന്‍ അറസ്റ്റില്‍  (1 hour ago)

അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊല  (2 hours ago)

'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...  (2 hours ago)

കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്  (2 hours ago)

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിന്റെ വധശിക്ഷ റദ്ദാക്കി  (2 hours ago)

'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...  (2 hours ago)

ഒറ്റമുറി കടയിൽ നിന്ന് ആഡംബര ഫ്ലാറ്റുകളിലേക്ക്; നെടുമ്പാശ്ശേരി അപകടത്തിന് പിന്നാലെ ചർച്ചയായി 'ഇഹാ ഡിസൈൻസ്'  (2 hours ago)

പെഷാവറില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു അദ്ധ്യാപികയുള്‍പ്പടെ 29 മരണം  (2 hours ago)

നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...  (3 hours ago)

അമേരിക്കയില്‍ ക്ഷേത്രത്തില്‍ വെടിവെപ്പിന് പദ്ധതിയിട്ട 19 വയസ്സുകാരന്‍ അറസ്റ്റില്‍  (3 hours ago)

ഓപ്പറേഷന്‍ തൂഫാനെതിരെ ആര്‍. ശ്രീലേഖയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആഭ്യന്തരമന്ത്രി  (3 hours ago)

അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ജയിൽ മോചനത്തിന് വഴിതുറന്നു...  (3 hours ago)

Malayali Vartha Recommends