Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

കാത്തിരിപ്പ് കഴിഞ്ഞു; ഇന്ത്യ ഇന്ന് കളത്തില്‍ ഇറങ്ങുന്നു

05 JUNE 2019 11:01 AM IST
മലയാളി വാര്‍ത്ത

1983 ജൂണ്‍ 25-ന്റെ ആവര്‍ത്തനത്തിനായി ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്നു. ലോഡ്‌സിന്റെ മട്ടുപ്പാവില്‍ വരുന്ന ജൂലൈ 14-ന് കപ്പുയര്‍ത്തി നില്‍ക്കുക ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും സംഘവുമാകുമോ? ഈയൊരു സ്വപ്നത്തിലേക്ക് ടീം ഇന്ത്യയുടെ കുതിപ്പ് ഇന്നു മുതല്‍ !

ഇംഗ്ലിഷുകാര്‍ പറയും: ക്രിക്കറ്റിന്റെ ഹൃദയമാണ് ഇന്ത്യ. ഫുട്‌ബോളിന് ബ്രസീലും അര്‍ജന്റീനയും പോലെ ക്രിക്കറ്റിന്റെ സ്വന്തം രാജ്യം. ഇന്ത്യയില്ലെങ്കില്‍ ഈ ഗെയിം തന്നെയില്ല. പന്ത്രണ്ടാം ലോകകപ്പിന് കൊടിയുയര്‍ന്നിട്ടു ദിവസങ്ങള്‍ പിന്നിട്ടിട്ടും അരങ്ങും ആരാധകരും ഇന്ത്യയ്ക്കായി കാത്തിരിക്കുന്നത് അതു കൊണ്ടാണ്.

ലോഡ്‌സിന്റെ ഈ പുണ്യമൈതാനത്തിന്റെ ഇടനാഴികള്‍ പോലും ആ ശുഭമുഹൂര്‍ത്തത്തിന്റെ തനിയാവര്‍ത്തനത്തിനായി കാതോര്‍ക്കുന്നുവോ എന്നു തോന്നും. ഇക്കുറിയുണ്ടാകുമോ എന്ന ചോദ്യത്തിന് ഓരോ ഇന്ത്യക്കാരനും സംശയലേശമില്ലാതെ മറുപടി പറയുന്നു: '' യെസ്, വി കാന്‍...''.

ഇന്ത്യ ഇന്ന് സൗതാംപ്ടണില്‍ അവതരിക്കുകയാണ്. ഈ ടൂര്‍ണമെന്റില്‍ മറ്റു ടീമുകളെല്ലാം കളി തുടങ്ങിക്കഴിഞ്ഞു. അവസാന ടീമായി ഹാംഷര്‍ബൗളില്‍ ഇന്ത്യയുടെ സൂപ്പര്‍താരനിര ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അരങ്ങേറുമ്പോള്‍, വൈകിയെത്തുന്ന നായകനെ കാത്തിരിക്കുന്ന സിനിമാപ്രേമികളുടെ മാനസികാവസ്ഥയിലാണ് ആരാധകര്‍. ഇന്ത്യയില്ലാതെ എന്ത് ആഘോഷം!

വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ ഒരിക്കല്‍ക്കൂടി ഇംഗ്ലണ്ടിലേക്കു വിമാനം കയറിയത് 1983-യിലേയും 2011-ലേയും ചരിത്രം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ്. ലോഡ്‌സ് മൈതാനം കലാശപ്പോരാട്ടത്തിനു വേദിയാകുന്ന ജൂലൈ 14 എന്ന മാന്ത്രികദിനത്തിലേക്ക് ഓരോ ഇന്ത്യന്‍ ആരാധകനും നാളുകളെണ്ണുന്നതും അതുകൊണ്ടു തന്നെ. ഒരു ലക്ഷത്തോളം ഇന്ത്യക്കാരാണ് ലോകകപ്പ് കാലത്ത് ഇംഗ്ലണ്ടിലെത്തുക.

പന്ത്രണ്ടാം ലോകകപ്പ് ആറാം ദിവസത്തിലേക്കു കടക്കുമ്പോഴും ലോഡ്‌സ് മൈതാനത്ത് അതിന്റെ ആരവങ്ങള്‍ എത്തുന്നതേയുള്ളൂ. ടൂര്‍ണമെന്റിന്റെ ആദ്യ പകുതിയില്‍ ഇവിടെ മത്സരങ്ങളില്ല. ഫൈനലടക്കം അഞ്ചു മത്സരങ്ങള്‍ക്കു വേദിയാകുന്ന ഈ സ്റ്റേഡിയത്തിലെ ആദ്യ പോരാട്ടം 23-ന് പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയും തമ്മിലാണ്.

റൗണ്ട് റോബിന്‍ ഘട്ടത്തില്‍ ഇന്ത്യയ്ക്ക് ഇവിടെ കളികളേ ഇല്ല. ഇന്ത്യ ഇവിടെ കളിക്കുന്നെങ്കില്‍ അത് ജൂലൈ 14-ന് കലാശപ്പോരാട്ടത്തില്‍ മാത്രം. എങ്കിലും ഈ മൈതാനത്തെക്കുറിച്ച് അറിയുന്നവര്‍, ഇന്ത്യയുടെ ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവര്‍ പ്രതീക്ഷയോടെ പറയുന്നു: അവര്‍ വരും, ജയിച്ചു മടങ്ങാന്‍! അതേ, ആദ്യ പന്തിനു സമയമാകുന്നു. ഓവര്‍ ടു സൗതാംപ്ടന്‍...


ലോകകപ്പില്‍ ഇന്ത്യ

ഇത്തവണ കളിക്കുന്ന 9 ടീമുകള്‍ക്കും എതിരെയുള്ള ഇന്ത്യയുടെ ലോകകപ്പ് റെക്കോര്‍ഡ്


1) ഓസ്‌ട്രേലിയ: 3 ജയം, 8 തോല്‍വി
2) ബംഗ്ലദേശ്: 2 ജയം, 1 തോല്‍വി
3) ഇംഗ്ലണ്ട്: 3 ജയം, 3 തോല്‍വി
4) ന്യൂസീലന്‍ഡ്: 3 ജയം, 4 തോല്‍വി
5) പാക്കിസ്ഥാന്‍: 6 ജയം, 0 തോല്‍വി
6) ദക്ഷിണാഫ്രിക്ക: 1 ജയം, 3 തോല്‍വി
7) ശ്രീലങ്ക: 3 ജയം, 4 തോല്‍വി
8) വെസ്റ്റ് ഇന്‍ഡീസ്: 5 ജയം, 3 തോല്‍വി
9) അഫ്ഗാനിസ്ഥാന്‍: ലോകകപ്പില്‍ കളിച്ചിട്ടില്ല


ഓരോ ലോകകപ്പിലും ഇന്ത്യയ്ക്കായി കൂടുതല്‍ റണ്‍സ് നേടിയവര്‍


1975: സുനില്‍ ഗാവസ്‌കര്‍- 113 റണ്‍സ്
1979: ഗുണ്ടപ്പ വിശ്വനാഥ്- 106
1983: കപില്‍ദേവ്- 303
1987: സുനില്‍ ഗാവസ്‌കര്‍- 300
1992: മുഹമ്മദ് അസ്ഹറുദ്ദീന്‍- 332
1996: സച്ചിന്‍ തെന്‍ഡുല്‍ക്കര്‍- 523
1999: രാഹുല്‍ ദ്രാവിഡ്- 461
2003: സച്ചിന്‍ തെന്‍ഡുല്‍ക്കര്‍- 673
2007: വീരേന്ദര്‍ സേവാഗ്- 164
2011: സച്ചിന്‍ തെന്‍ഡുല്‍ക്കര്‍- 482
2015: ശിഖര്‍ ധവാന്‍- 412


ഓരോ ലോകകപ്പിലും ഇന്ത്യയ്ക്കായി കൂടുതല്‍ വിക്കറ്റ് നേടിയവര്‍

1975: ആബിദ് അലി- 6
1979: മൊഹിന്ദര്‍ അമര്‍നാഥ്- 4
1983: റോജര്‍ ബിന്നി- 18
1987: മഹീന്ദര്‍ സിങ്- 14
1992: മനോജ് പ്രഭാകര്‍- 12
1996: അനില്‍ കുംബ്ലെ- 15
1999: ജവഗല്‍ ശ്രീനാഥ്- 12
2003: സഹീര്‍ഖാന്‍- 18
2007: സഹീര്‍ഖാന്‍-5
2011: സഹീര്‍ഖാന്‍-21
2015: ഉമേഷ് യാദവ്- 18

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭര്‍ത്താവിന്റെ ബന്ധുവിന്റെ കൂടോത്രം,ആത്മഹത്യയ്ക്ക് ശ്രമിച്ച് നടി മോഹിനി..! രക്ഷിച്ചത് ജീസസിലുള്ള വിശ്വാസം  (1 hour ago)

രാഹുൽ മാങ്കുട്ടത്തിനെതിരെ പരാതിയില്ല പരാതിക്കാരി സാക്ഷിയായി വക്കീലൻമാർ ഓടിച്ചുവിട്ടു ക്രൈംബ്രാഞ്ചിനെ വിരട്ടി CPM  (1 hour ago)

പോലീസ് അതിക്രമങ്ങളെ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചീറ്റിപ്പോയെന്ന് പറഞ്ഞാല്‍ ജനങ്ങളത് വിശ്വസിക്കില്ല; തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (2 hours ago)

കുടുംബവഴക്കിനിടെ ഭാര്യയെ ഭർത്താവ് പിടിച്ച് തള്ളി; 24കാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഓപ്പറേഷന്‍ ഡി-ഹണ്ട്; മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുക്കുന്നു; സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ പരിശോധിച്ച്  (2 hours ago)

നാല് സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

മോളുസേ, ചക്കരേ , നീ സുന്ദരിയാണ് എന്ന മെസ്സേജുകൾ ഇപ്പൊ വരാറില്ല; സങ്കടമുണ്ടെന്ന് നടി റിനി ആൻ ജോർജ്  (2 hours ago)

15 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന ഏഷ്യയില്‍ നിന്നുള്ള ആദ്യ വനിതാ താരമായി സ്മൃതി മന്ദാന...  (2 hours ago)

മണ്ഡലത്തിൽ സജീവമാകുന്നതിന് മുന്നോടിയായി ശബരിമല ദർശനം; കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സന്നിധാനത്ത്  (3 hours ago)

ഓട്ടോറിക്ഷയിടിച്ച് വയോധികന് ദാരുണാന്ത്യം  (3 hours ago)

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത  (3 hours ago)

മില്‍മയ്ക്കാണ് പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരമുള്ളത്  (3 hours ago)

അക്ഷരക്കൂട്ട് - കുട്ടികളുടെ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് മന്ത്രി  (3 hours ago)

തുർക്കി പിസ്റ്റളുകൾ കണ്ടെടുത്തു  (3 hours ago)

'ചേച്ചിയുടെ ചന്തി കണ്ടപ്പോൾ പിടിക്കാൻ തോന്നി സാറെ'..! +2-ക്കാരന്റെ കയ്യിലിരിപ്പ്..! സ്കൂളിൽ കയറി തൂക്കി യുവതി..!  (3 hours ago)

Malayali Vartha Recommends