Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..

സിംബാബ്വേ ക്രിക്കറ്റിന് ഐസിസി വിലക്ക്; മനസ്സ് തകര്‍ന്ന് താരങ്ങള്‍

19 JULY 2019 05:12 PM IST
മലയാളി വാര്‍ത്ത

സിംബാബ്വെയ്ക്ക് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) വിലക്കേര്‍പ്പെടുത്തി.രാജ്യത്തിന്റെ ഭരണനേതൃത്വം ക്രിക്കറ്റ് ഭരണത്തിലും അനാവശ്യമായി ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഇതോടെ, ഐസിസി നടത്തുന്ന ടൂര്‍ണമെന്റുകളില്‍ സിംബാബ്വെയെ പ്രതിനിധീകരിച്ച് ടീമുകള്‍ക്ക് പങ്കെടുക്കാനാകില്ല. ഐസിസിയില്‍നിന്ന് സിംബാബ്‌വെയ്ക്ക് ലഭിച്ചുവന്ന എല്ലാ സാമ്പത്തിക സഹായങ്ങളും നിര്‍ത്തലാക്കി. മാത്രമല്ല, അടുത്ത വര്‍ഷം നടക്കുന്ന പുരുഷ, വനിതാ ട്വന്റി20 ലോകകപ്പുകളുടെ യോഗ്യതാ മല്‍സരങ്ങളും സിംബാബ്‌വെയ്ക്കു നഷ്ടമാകും.

ലണ്ടനില്‍ ഒരാഴ്ച നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് സിംബാബ്‌വെയെ വിലക്കാനുള്ള തീരുമാനം. ഐസിസിയുടെ ചട്ടമനുസരിച്ച് ഓരോ രാജ്യത്തെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സ്വതന്ത്രമായിട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍, സിംബാബ്വെ ക്രിക്കറ്റ് ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകൂടത്തിന്റെ അനാവശ്യ ഇടപെടലുണ്ടായെന്നാണ് ഐസിസി കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡിന്റെ വാദം കേട്ടശേഷമാണ് വിലക്കാനുള്ള ഐസിസിയുടെ തീരുമാനം.

'സംഘടനയിലെ ഒരു അംഗരാജ്യത്തെ വിലക്കാനുള്ള തീരുമാനം അനായാസം കൈക്കൊണ്ട ഒന്നല്ല. പക്ഷേ, ക്രിക്കറ്റിനെ നമുക്ക് അനാവശ്യ രാഷ്ട്രീയ ഇടപെടലുകളില്‍നിന്ന് സംരക്ഷിച്ചു നിര്‍ത്തേണ്ടതുണ്ട്' - ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ വിശദീകരിച്ചു. 'സിംബാബ്‌വെയില്‍ നടന്ന കാര്യങ്ങള്‍ ഐസിസിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണ്. ഇത്തരം നടപടികള്‍ അനുവദിച്ചു കൊടുക്കാനാകില്ല' - മനോഹര്‍ പറഞ്ഞു.

ഭരണകൂടത്തിന്റെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി, സിംബാബ്‌വെയുടെ ക്രിക്കറ്റ് വികസനത്തിനും താരങ്ങളുടെ പരിപോഷണത്തിനുമായി ഐസിസി നല്‍കുന്ന ഫണ്ടുകള്‍ വകമാറി വിനിയോഗിക്കപ്പെട്ടേക്കാമെന്ന ആശങ്കയാണ് വിലക്കിനു കാരണമെന്നാണ് സൂചന. പണപ്പെരുപ്പം രൂക്ഷമായതോടെ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുകയാണ് സിംബാബ്‌വെ. അംഗരാജ്യങ്ങള്‍ക്ക് യുഎസ് ഡോളറിലാണ് ഐസിസി ഫണ്ട് നല്‍കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ ഫണ്ട് ഭരണകൂടം പിടിച്ചെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് അടിയന്തര വിലക്കിനു കാരണം.

2015-ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് 'വാണിങ്' നല്‍കിയ സംഭവമുണ്ടെങ്കിലും ഒരു സമ്പൂര്‍ണ അംഗരാജ്യത്തിന് ഐസിസി വിലക്കേര്‍പ്പെടുത്തുന്നത് ചരിത്രത്തിലാദ്യമാണ്. അതേസമയം, നേപ്പാള്‍ ഉള്‍പ്പെടെയുള്ള അസോഷ്യേറ്റ് രാജ്യങ്ങള്‍ ക്രിക്കറ്റ് ഭരണത്തിലെ രാഷ്ട്രീയ ഇടപെടലിന്റെ പശ്ചാത്തലത്തില്‍ വിലക്കിലാണ്. എങ്കിലും നേപ്പാളിന്റെ ദേശീയ ടീമുകള്‍ക്ക് ഐസിസിയുടെ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നതിന് വിലക്കില്ല.

ക്രിക്കറ്റ് ഭരണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ചൂണ്ടിക്കാട്ടി സിംബാബ്വയെ വിലക്കിയതോടെ, ഭാവിയെച്ചൊല്ലി കടുത്ത ആശങ്കയില്‍ താരങ്ങള്‍.'ക്രിക്കറ്റ് കിറ്റ് കത്തിച്ചുകളഞ്ഞ് മറ്റു ജോലികള്‍ക്ക് അപേക്ഷിക്കണോ' എന്ന് സിംബാബ്വെ താരം സിക്കന്ദര്‍ റാസ ചോദിക്കുന്നു. ടീമിനെ വിലക്കിയത് ഹൃദയഭേദകമാണെന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് ബോര്‍ഡിനെ വിലക്കിയെങ്കിലും ഐസിസിയിയുടെ ടൂര്‍ണമെന്റുകളില്‍ കളിക്കാനുള്ള അനുമതിയെങ്കിലും നല്‍കണമെന്ന് റാസ ആവശ്യപ്പെട്ടു. ക്രിക്കറ്റ് ഉപജീവനമാക്കിയ ഒട്ടേറെപ്പേരുടെ ജീവിതമാണ് ഇത്തരം നടപടിയിലൂടെ ഇരുട്ടിലാകുന്നതെന്ന് റാസ ചൂണ്ടിക്കാട്ടി.

'ഹൃദയം തകര്‍ന്ന അവസ്ഥയിലാണ് ഞങ്ങള്‍. സത്യം പറഞ്ഞാല്‍ ഇപ്പോഴും ഷോക്ക് മാറിയിട്ടില്ല. ഞങ്ങളുടെ രാജ്യാന്തര കരിയര്‍ ഇത്തരത്തില്‍ അവസാനിക്കുന്നതില്‍ അതിയായ വേദന തോന്നുന്നു. ഇത് ഒരു കളിക്കാരന്റെ മാത്രം കാര്യമല്ല. ഒരു രാജ്യത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്‌നമാണ്. ഇനി ഞങ്ങള്‍ എവിടേക്കു പോകണം? ഇവിടെനിന്ന് രക്ഷപ്പെടാനുള്ള എന്തെങ്കിലും വഴിയുണ്ടോ?' - റാസ ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവജാത ശിശുവിനെ തട്ടിപ്പറിച്ച് കിണറ്റിലിട്ട് കുരങ്ങന്‍  (4 hours ago)

അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ ങര്‍ത്താവ് ഉണ്ണികൃഷ്ണന്റെ അറസ്റ്റ് മുംബൈയിലെത്തി രേഖപ്പെടുത്തി  (4 hours ago)

രണ്ടാം ട്വന്റി 20 മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് ഇന്ത്യ  (5 hours ago)

ബാല്‍ക്കണിയില്‍ നിന്നും കുട്ടി വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

കേരളത്തിന്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും: വികസനത്തിന് പുതിയ ദിശാബോധം വന്നെന്ന് പ്രധാനമന്ത്രി  (5 hours ago)

ജോസ് കെ മാണിയെ യുഡിഎഫില്‍ എത്തിക്കണമെന്ന് രാഹുല്‍ ഗാന്ധി  (6 hours ago)

വന്ദേഭാരത് തടയാന്‍ ട്രാക്കില്‍ മരത്തടികളും സിമന്റ് തൂണുകളും നിരത്തിവച്ച് അപകടമുണ്ടാക്കാന്‍ ശ്രമം  (6 hours ago)

യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച 17 കാരി ഉള്‍പ്പെട്ട നാലംഗ സംഘം പിടിയില്‍  (6 hours ago)

കെ.പി.ശങ്കരദാസ് മെഡിക്കല്‍ കോളജില്‍ നിന്ന് ജയില്‍ ആശുപത്രിയിലെ സെല്ലിലേക്ക്  (6 hours ago)

ബിജെപിയിലെ ഗ്രൂപ്പിസമാണോ മേയറെ ഒഴിവാക്കുന്നതിന് പിന്നിലെന്ന് മന്ത്രി വി.ശിവന്‍കുട്ടി  (7 hours ago)

പാലക്കാട് യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്  (7 hours ago)

ഗണേഷ് കുമാറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍; ഗണേഷിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍  (8 hours ago)

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതില്‍ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയര്‍ വിവി രാജേഷ്  (9 hours ago)

പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു  (9 hours ago)

Malayali Vartha Recommends