ഗൗതം ഗംഭീറിന്റെ ഏകദിന കരിയര്‍ അവസാനിച്ചത് താൻ കാരണം ; വെളിപ്പെടിത്തലുമായി പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഇര്‍ഫാൻ ; ഞെട്ടലോടെ ആരാധകർ

ക്രിക്കറ്റിൽ നിന്നും സജീവമായ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് പോയ വ്യക്തിയാണ് ഗൗതം ഗംഭീർ. ബിജെപി എം പി കൂടിയായ ഗൗതം ഗംഭീർ രാഷ്ട്രീയത്തിൽ തന്റെ ഇന്നിങ്‌സ് തുടർന്ന് കൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഇര്‍ഫാൻറെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ.
മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന്റെ ഏകദിന കരിയര്‍ അവസാനിപ്പിക്കാൻ കാരണം താനാണെന്ന പ്രസ്താവന നടത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഇര്‍ഫാന്‍. 2012ല്‍ നടന്ന നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുകയായിരുന്നു. അപ്പോൾ നാല് തവണ മുഹമ്മദ് ഇര്‍ഫാന്‍ ഗൗതം ഗംഭീറിനെ പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഇംഗ്ലണ്ട് പരമ്പരയില്‍ ഗംഭീര്‍ കളിച്ചു. പക്ഷേ ഇന്ത്യന്‍ ടീമില്‍ നിന്ന് അദ്ദേഹം പുറത്താക്കപ്പെടുകയായിരുന്നു. അതിന് ശേഷം ഗംഭീര്‍ തന്നെ അഭിമുഖീകരിക്കാന്‍ മടി കാണിച്ചിരുന്നു . മാത്രമല്ല നെറ്റ്സിലും മത്സരത്തിന് ഇടയിലും തന്നെ നേരിടാതിരിക്കാന്‍ താരം ശ്രമിച്ചുവെന്ന് മുഹമ്മദ് ഇര്‍ഫാന്‍ വെളിപ്പെടുത്തി. തന്റെ ഉയര കൂടുതൽ കാരണം പലപ്പോഴും ഇന്ത്യന്‍ താരങ്ങള്‍ക്ക് പന്ത് കാണാന്‍ പറ്റിയിരുന്നില്ലെന്നും ഇര്‍ഫാന്‍ പറയുകയുണ്ടായി .
https://www.facebook.com/Malayalivartha