Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടാം ട്വന്റി-20യില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ ജയം... നൂറാം രാജ്യാന്തര ട്വന്റി-20 മത്സരത്തില്‍ തകര്‍ത്തടിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കരുത്തിലാണ് ഇന്ത്യയുടെ ജയം, ബംഗ്ലാദേശ് ഉയര്‍ത്തിയ 154 വിജയലക്ഷ്യം ഇന്ത്യ 15.4 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു

08 NOVEMBER 2019 07:13 AM IST
മലയാളി വാര്‍ത്ത

രണ്ടാം ട്വന്റി-20യില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 154 വിജയലക്ഷ്യം ഇന്ത്യ 15.4 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. നൂറാം രാജ്യാന്തര ട്വന്റി-20 മത്സരത്തില്‍ തകര്‍ത്തടിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കരുത്തിലാണ് ഇന്ത്യയുടെ ജയം. 43 പന്തില്‍ ആറു വീതം സിക്സും ഫോറും നേടിയ രോഹിത് 85 റണ്‍സെടുത്ത് പുറത്തായി. ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1ന് ബംഗ്ലാദേശിനൊപ്പമെത്തി. ഓപ്പണിംഗ് വിക്കറ്റില്‍ 118 റണ്‍സാണ് ശിഖര്‍ ധവാന്‍-രോഹിത് ശര്‍മ സഖ്യം അടിച്ചുകൂട്ടിയത്.
ധവാന്‍ ശ്രദ്ധയോടെ ബാറ്റ് വീശിയപ്പോള്‍ മറുവശത്ത് രോഹിത് അടിച്ചുതകര്‍ക്കുകയായിരുന്നു. വെറും 23 പന്തില്‍ നിന്നാണ് രോഹിത് അര്‍ധ സെഞ്ചുറി തികച്ചത്. 27 പന്തില്‍ 31 റണ്‍സെടുത്ത ധവാനെ അമിനുള്‍ ഇസ്ലാം പുറത്താക്കി. രോഹിതിന്റെ വിക്കറ്റും അമിനുള്‍ തന്നെ വീഴ്ത്തി. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കെ.എല്‍. രാഹുലും ശ്രേയ്യസ് അയ്യറും വിക്കറ്റ് വീഴ്ച്ചയുണ്ടാകാതെ ഇന്ത്യയെ വിജയത്തില്‍ എത്തിച്ചു.
അയ്യര്‍ 13 പന്തില്‍ 24 റണ്‍സും രാഹുല്‍ 11 പന്തില്‍ എട്ടു റണ്‍സും നേടി പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി അമിനുള്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.


നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് എടുത്തത്. ഓപ്പണിംഗ് വിക്കറ്റില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ലിറ്റണ്‍ ദാസ്-മുഹമ്മദ് നയീം സഖ്യം പിരിഞ്ഞത്. 21 പന്തില്‍ നാലു ബൗണ്ടറികളോടെ 29 റണ്‍സെടുത്ത ദാസിനെ ഋഷഭ് പന്ത് റണ്ണൗട്ടാക്കി. ആറാം ഓവറില്‍ ഋഷഭ് പന്ത് ദാസിനെ സ്റ്റമ്പു ചെയ്തെങ്കിലും സ്റ്റമ്പിനു മുന്നില്‍ കയറി പന്തു പിടിച്ചെന്ന കാരണത്താല്‍ വിക്കറ്റ് അനുവദിച്ചിരുന്നില്ല.
പതിനൊന്നാം ഓവറില്‍ 31 പന്തില്‍ 36 റണ്‍സെടുത്ത ഓപ്പണര്‍ നയീമിനെ വാഷിങ്ടണ്‍ സുന്ദറിന്റെ പന്തില്‍ ശ്രേയസ് അയ്യര്‍ ക്യാച്ചെടുത്തു പുറത്താക്കി. മുഷ്ഫിഖുര്‍ റഹീം(4), സൗമ്യ സര്‍ക്കാര്‍(30), മഹ്മദുള്ള(30), അഫീഫ് ഹുസൈന്‍ (6) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഇന്ത്യക്കായി ചാഹല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (25 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (48 minutes ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (2 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (14 hours ago)

Malayali Vartha Recommends