Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

ഐപിഎല്‍ 2020 സീസണിലേക്കുള്ള താരലേലം ഇന്ന്

19 DECEMBER 2019 10:40 AM IST
മലയാളി വാര്‍ത്ത

ഇന്ന് ഐപിഎല്‍ 2020 സീസണിലേക്കുള്ള താരലേലം കൊല്‍ക്കത്തയില്‍ നടക്കും. മൂന്നു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന മെഗാ ലേലത്തിന്റെയത്ര താരപ്പകിട്ടില്ലെങ്കിലും പൊലിമയ്ക്കു കുറവില്ല. 12 രാജ്യങ്ങളില്‍നിന്നായി 332 താരങ്ങളാണ് ലേലത്തിനുള്ളത്. ഇതില്‍ 73 പേര്‍ക്കാണ് അവസരം.

ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്്: വെടിക്കെട്ടു താരങ്ങളൊക്കെ ബെംഗളൂരു ടീമില്‍ എത്തിയാല്‍ നനഞ്ഞ പടക്കമാവുക പതിവാണ്. ക്യാപ്റ്റന്‍ വിരാട് കോലിയെയും ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിനെയും ഒഴിച്ചു നിര്‍ത്തിയാല്‍ ടീം, സ്ഥിരത എന്താണെന്നറിഞ്ഞിട്ടില്ല.

മിച്ചമുള്ള തുക: 27.9 കോടി രൂപ, വാങ്ങാവുന്ന പരമാവധി താരങ്ങളുടെ എണ്ണം: 12 ( ഇന്ത്യക്കാര്‍: 6, വിദേശികള്‍: 6)

ടീമിനു വേണ്ടത്: പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും റണ്ണൊഴുക്ക് പിടിച്ചു നിര്‍ത്തുന്നതില്‍ ബോളര്‍മാര്‍ നിരന്തരം പരാജയപ്പെടുന്നു. ഇതു മറികടക്കാന്‍ അനുഭവസമ്പത്തുള്ള ഒരു വിദേശ ബോളറെ ടീം മാനേജ്‌മെന്റ് റാഞ്ചിയേക്കാം. അങ്ങനെ വന്നാല്‍ പാറ്റ് കമിന്‍സോ ഷെല്‍ഡന്‍ കോട്രലോ മുസ്തഫിസുര്‍ റഹ്മാനോ ബെംഗളൂരു ജഴ്‌സിയില്‍ ഇറങ്ങും. മധ്യനിര ശക്തിപ്പെടുത്താന്‍ ഡേവിഡ് മില്ലറോ ഗ്ലെന്‍ മാക്‌സ്വെലോ ടീമിലെത്തിയേക്കാം.

ചെന്നൈ സൂപ്പര്‍ കിങ്‌സ്: ഐപിഎല്ലില്‍ ഏറ്റവും സ്ഥിരതയുള്ള ടീമായ ചെന്നൈയ്ക്കു ലേലത്തില്‍ വലിയ താല്‍പര്യമില്ലെന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ് ഒഴിവാക്കിയ താരങ്ങളുടെ ലിസ്റ്റ് പുറത്തു വിട്ടിരിക്കുന്നത്. പ്രധാന താരങ്ങളെയെല്ലാം നിലനിര്‍ത്തിയപ്പോള്‍ ടാറ്റാ പറഞ്ഞതു 5 പേരോട് മാത്രം.

മിച്ചമുള്ള തുക: 14.60 കോടി രൂപ, വാങ്ങാവുന്ന പരമാവധി താരങ്ങളുടെ എണ്ണം: 5 ( ഇന്ത്യക്കാര്‍: 3 വിദേശികള്‍: 2)

ടീമിനു വേണ്ടത്: ടീമിന് പ്രത്യേകിച്ചു ആവശ്യങ്ങളൊന്നും തന്നെയില്ല. ബോളിങ് യൂണിറ്റ് കുറച്ചു കൂടി ശക്തിപ്പെടുത്താന്‍ ഒരു വിദേശ ബോളറെ ടീമിലെടുക്കാന്‍ സാധ്യതയുണ്ട്. അങ്ങനെവന്നാല്‍ പാറ്റ് കമിന്‍സിനോ ഷെല്‍ഡന്‍ കോട്രലിനോ നറുക്കു വീണേക്കാം. മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ പ്രായക്കൂടുതല്‍ പരിഗണിച്ചു ഹെറ്റ്മയറെയോ എവിന്‍ ലൂയിസിനെയോ ബാറ്റിങ് നിരയിലേക്കു പരിഗണിച്ചേക്കാം.

ഡല്‍ഹി ക്യാപിറ്റല്‍സ്: കൗമാരപ്പടയുടെ കരുത്തില്‍ കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് വരെ എത്തിയെങ്കിലും ഡല്‍ഹി ടീം മാനേജ്‌മെന്റ് ഇനിയും മാറ്റങ്ങള്‍ ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയാണ് ആര്‍. അശ്വിന്റെയും അജിന്‍ക്യ രഹാനെയുടെയും ഡല്‍ഹിയിലേക്കുള്ള വരവ്. ലേലത്തില്‍ ചില പ്രമുഖരെക്കൂടി റാഞ്ചാന്‍ പദ്ധതിയിട്ടാണ് ടീമിലെ ഈ പൊളിച്ചെഴുത്ത്.

മിച്ചമുള്ള തുക: 27.85 കോടി രൂപ,വാങ്ങാവുന്ന പരമാവധി താരങ്ങളുടെ എണ്ണം 11 ( ഇന്ത്യക്കാര്‍: 6, വിദേശികള്‍: 5)

ടീമിനു വേണ്ടത്: ബാറ്റിങ് നിരയില്‍ പരിചയ സമ്പത്തുള്ള ഒരു വിദേശ താരത്തിന്റെ ഒഴിവുണ്ട്. ഡേവിഡ് മില്ലറോ ഓയിന്‍ മോര്‍ഗനോ ഷിമ്രോണ്‍ ഹെറ്റ്മയറോ ആ ഒഴിവു നികത്തിയേക്കാം. ബോളിങ്ങില്‍ കഗീസോ റബാദയ്ക്കു കൂട്ടായി ഡെയ്ല്‍ സ്റ്റെയ്‌നോ പാറ്റ് കമിന്‍സോ മുസ്തഫിസുര്‍ റഹ്മാനോ എത്താന്‍ സാധ്യതയുണ്ട്. രണ്ടാം കീപ്പര്‍ എന്ന നിലയില്‍ മലയാളി താരം വിഷ്ണു വിനോദിനെയോ നമാന്‍ ഓജയേയോ ടീമിലെടുത്തേക്കാം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് : ഡേവിഡ് വാര്‍ണര്‍- ജോണി ബെയര്‍‌സ്റ്റോ- കെയ്ന്‍ വില്യംസണ്‍ സഖ്യമാണ് ഹൈദരാബാദ് ബാറ്റിങ്ങിന്റെ നട്ടെല്ല്. ഓള്‍റൗണ്ടര്‍ യൂസുഫ് പഠാനെ പുറത്തേക്കു വിട്ടാണ് സണ്‍റൈസേഴ്‌സ് ഇക്കുറി ലേലത്തിനു എത്തുന്നത്. ഒത്തു കളി വിവാദത്തിന്റെ പേരില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിലക്കു നേരിടുന്ന ബംഗ്ലദേശ് താരം ഷക്കീബ് അല്‍ ഹസനും ഇത്തവണ ഹൈദരാബാദ് ജഴ്‌സി അണിയില്ല.

മിച്ചമുള്ള തുക: 17 കോടി രൂപ, വാങ്ങാവുന്ന പരമാവധി താരങ്ങളുടെ എണ്ണം: 7 ( ഇന്ത്യക്കാര്‍: 5, വിദേശികള്‍: 2)

ടീമിനു വേണ്ടത്: മുന്‍നിര വീണാല്‍ കളി നിയന്ത്രിക്കാന്‍ മധ്യനിരയിലോ ഫിനിഷര്‍ റോളിലോ താരങ്ങളില്ലാത്താണ് പ്രശ്‌നം. ഇതു പരിഹരിക്കാന്‍ കോളിന്‍ ഡി ഗ്രാന്റ്‌ഹോമിനെയോ ക്രിസ് മോറിസിനെയോ ടീമിലേക്കു കൊണ്ടുവരാന്‍ ഹൈദരാബാദ് ശ്രമിച്ചേക്കാം. സ്റ്റാര്‍ ബോളര്‍ ഭുവനേശ്വര്‍ കുമാര്‍ പരുക്കിന്റെ പിടിയിലായതിനാല്‍ ഡെയ്ല്‍ സ്റ്റെയ്‌നോ ആന്‍ഡ്രൂ ടൈയോ നേഥന്‍ കോള്‍ട്ടര്‍നൈലോ ടീമിലെത്താനും സാധ്യതയുണ്ട്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്്: ഐപിഎല്‍ കിരീടം രണ്ടു വട്ടം കൊല്‍ക്കത്തയില്‍ എത്തിച്ച ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനു പകരം ദിനേശ് കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ സീസണില്‍ കളത്തിലിറങ്ങിയ നൈറ്റ് റൈഡേഴ്‌സിനു നിരാശയായിരുന്നു ഫലം. അതുകൊണ്ടാവാം സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പ ഉള്‍പ്പെടെയുള്ളവരെ കൊല്‍ക്കത്ത പറഞ്ഞു വിട്ടത്.

മിച്ചമുള്ള തുക: 35.65 കോടി രൂപ, വാങ്ങാവുന്ന പരമാവധി താരങ്ങളുടെ എണ്ണം - 11 (ഇന്ത്യക്കാര്‍: 7 വിദേശികള്‍: 4)

ടീമിനു വേണ്ടത്: റോബിന്‍ ഉത്തപ്പ പോയതോടെ ഓപ്പണിങ്ങില്‍ ശുഭ്മാന്‍ ഗില്ലിനൊരു പങ്കാളിയെ വേണം. ജയ്‌സണ്‍ റോയിയോ ആരോണ്‍ ഫിഞ്ചോ ചിലപ്പോള്‍ ക്രിസ് ലിന്‍ തന്നെയോ ടീമിലെത്തിയേക്കാം. മധ്യനിരയില്‍ ദീപക് ഹൂഡയ്ക്കും സാധ്യയുണ്ട്. ബോളിങ് യൂണിറ്റിനെ നയിക്കാന്‍ പാറ്റ് കമിന്‍സിനെയോ ഡെയ്ല്‍ സ്റ്റെയ്‌നെയോ മുസ്തഫിസുര്‍ റഹ്മാനെയോ ടീമിലെത്തിച്ചേക്കാം.

രാജസ്ഥാന്‍ റോയല്‍സ്: അജിന്‍ക്യ രഹാനെയെ കൈമാറി രാജസ്ഥാന്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. പക്ഷേ, പുറത്തു വിട്ട കളിക്കാരുടെ ലിസ്റ്റില്‍ പ്രധാനികളാരും ഇല്ലാതിരുന്നത് ആരാധകര്‍ക്ക് ആശ്വാസമായി. 8.4 കോടി രൂപയ്ക്കു വാങ്ങിയ ജയ്‌ദേവ് ഉനദ്കട്ടിനെ പുറത്തു വിട്ടതാണ് ശ്രദ്ധേയമായ തീരുമാനം.

മിച്ചമുള്ള തുക: 28.90 കോടി രൂപ, വാങ്ങാവുന്ന പരമാവധി താരങ്ങളുടെ എണ്ണം: 11 ( ഇന്ത്യക്കാര്‍: 7, വിദേശികള്‍: 4)

ടീമിനു വേണ്ടത്: മധ്യനിരയില്‍ ബെന്‍ സ്റ്റോക്‌സിനൊരു പങ്കാളിയെ ആവശ്യമുണ്ട്. യുവതാരങ്ങളെയാണു പരിഗണിക്കുന്നതെങ്കില്‍ മുംബൈയുടെ യശ്വസ്വി ജയ്‌സ്വാളോ തമിഴ്‌നാടിന്റെ ഷാറൂഖ് ഖാനോ ടീമിലെത്തിയേക്കാം. ഡെത്ത് ഓവറുകളില്‍ ജോഫ്ര ആര്‍ച്ചര്‍ക്കൊപ്പം പന്തെറിയാന്‍ മോഹിത് ശര്‍മയോ ബംഗാളിന്റെ ഇഷാന്‍ പോറലോ എത്താനും സാധ്യതയുണ്ട്.

കിങ്‌സ് ഇലവന്‍ പഞ്ചാബ്: ക്യാപ്റ്റന്‍ ആര്‍.അശ്വിനെ പറഞ്ഞു വിട്ടതിനു പിന്നാലെ മുന്‍ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ഡേവിഡ് മില്ലര്‍ക്കും പുറത്തേക്കുള്ള വഴി തുറന്നു കൊടുക്കുകയായിരുന്നു ടീം മാനേജ്‌മെന്റ്.

മിച്ചമുള്ള തുക: 42.7 കോടി രൂപ, വാങ്ങാവുന്ന പരമാവധി താരങ്ങളുടെ എണ്ണം: 9 ( ഇന്ത്യക്കാര്‍: 5, വിദേശികള്‍: 4)

ടീമിനു വേണ്ടത്: 42 കോടി കൈയിലുള്ളതിനാല്‍ പരമാവധി താരങ്ങളെ റാഞ്ചാന്‍ ഉറപ്പിച്ചാണ് പഞ്ചാബിന്റെ വരവ്. പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും ഒരു പോലെ തിളങ്ങാന്‍ സാധിക്കുന്ന ഒരു ബോളറാണ് പ്രധാന ആവശ്യം. പാറ്റ് കമിന്‍സിനും മുസ്തഫിസുര്‍ റഹ്മാനും സാധ്യത. മധ്യനിര ശക്തിപ്പെടുത്താന്‍ യൂസുഫ് പഠാനെയോ ദീപക് ഹൂഡയേയോ കര്‍ണാടക താരം റോഹന്‍ കടമിനെയോ ടീമിലെത്തിച്ചേക്കാം. ഒരു വിദേശ ഓള്‍റൗണ്ടര്‍ക്കു കൂടി ഒഴിവുള്ളതിനാല്‍ ജിമി നീഷത്തിനോ ക്രിസ് വോക്‌സിനോ നറുക്കു വീണേക്കാം. ഓപ്പണിങ്ങില്‍ ക്രിസ് ഗെയിലിനു പകരക്കാനായി ഓയിന്‍ മോര്‍ഗനോ എവിന്‍ ലൂയിസോ എത്താനും സാധ്യതയുണ്ട്.

മുംബൈ ഇന്ത്യന്‍സ്: കഴിഞ്ഞ സീസണിലെ ചാംപ്യന്‍മാരായ മുംബൈ തന്നെയാണ് ഐപിഎല്ലില്‍ ഏറ്റവും സന്തുലിത ടീം. എങ്കിലും സിക്‌സര്‍ കിങ് യുവരാജിനെ മുംബൈ ഒഴിവാക്കിയ വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ഇത് ഒഴിച്ചു നിര്‍ത്തിയാല്‍ പറയത്തക്ക മാറ്റങ്ങളൊന്നും മുംബൈ നിരയില്‍ ഇല്ല.

മിച്ചമുള്ള തുക: 13.05 കോടി രൂപ, വാങ്ങാവുന്ന പരമാവധി താരങ്ങളുടെ എണ്ണം: 7 (ഇന്ത്യക്കാര്‍: 5, വിദേശികള്‍: 2)

ടീമിനു വേണ്ടത്: നിലവിലെ ടീം കൂടുതല്‍ ശക്തിപ്പെടുത്താനാണ് മുംബൈ ലേലത്തിനെത്തുന്നത്. മലിംഗയുടെ വിരമിക്കലിനു മുന്‍പായി ഒരു വിദേശ ബോളറെ ടീമിനൊപ്പം ചേര്‍ക്കാന്‍ തീരുമാനിച്ചാല്‍ പാറ്റ് കമിന്‍സോ മാറ്റ് ഹെന്റിയോ ടിം സൗത്തിയോ ടീമിലെത്തിയേക്കാം. ഫിനിഷര്‍ റോളില്‍ മാക്‌സ്‌വെലിനും സാധ്യതയുണ്ട്. ആഭ്യന്തര താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന മുംബൈ, ഇത്തവണയും യുവ താരങ്ങളെ ടീമിലെത്തിക്കാന്‍ ശ്രമിച്ചേക്കാം. ഇന്ത്യന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗ്, മുംബൈ താരം യശസ്വി ജയ്‌സ്വാള്‍ തുടങ്ങിയവര്‍ക്കായിരിക്കും കൂടുതല്‍ സാധ്യത.

42.70 കോടി രൂപ ചെലവഴിക്കാന്‍ അനുമതിയുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബാണു ലേലത്തിനെത്തുന്ന ടീമുകളില്‍ ഏറ്റവും 'സമ്പന്നര്‍'. ഏതെങ്കിലുമൊരു താരത്തിനു വേണ്ടി കടുത്ത മത്സരം നടന്നാല്‍ എന്തുവില കൊടുത്തും അവരെ ടീമിലെത്തിക്കാന്‍ പഞ്ചാബിനു കഴിയും.

14 വര്‍ഷവും 350 ദിവസവും പ്രായമുള്ള അഫ്ഗാനിസ്ഥാന്റെ ചൈനാമാന്‍ ബോളര്‍ നൂര്‍ അഹമ്മദാണ് ലേലത്തിനുള്ള കളിക്കാരില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍. മുംബൈയുടെ പതിനേഴുകാരന്‍ ബാറ്റ്‌സ്മാന്‍ യശസ്വി ജയ്‌സ്വാളും ഇന്ത്യന്‍ അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗും യുവതാരങ്ങളിലെ നോട്ടപ്പുള്ളികള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പുനരുദ്ധരിക്കുന്ന പ്രവൃത്തികള്‍ മുഖ്യ തന്ത്രിയുടെ ഉപദേശമനുസരിച്ചു മാത്രമാകണമെന്ന് ഹൈക്കോടതി  (2 minutes ago)

കണ്ണൂര്‍ സ്വദേശി ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു..  (47 minutes ago)

ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനുമൊപ്പം കളര്‍ ഫോട്ടോ കൂടി അച്ചടിക്കാന്‍ കമീഷന്‍ തീരുമാനം  (59 minutes ago)

ജാവലിന്‍ ത്രോയില്‍ ഫൈനലിന് യോഗ്യത നേടി നീരജ് ചോപ്ര  (1 hour ago)

വന നിയമ ഭേദഗതി ബില്ലും ഇന്ന് അവതരിപ്പിക്കും...  (1 hour ago)

ചേറ്റൂര്‍ ബാലകൃഷ്ണന്‍ അന്തരിച്ചു....  (1 hour ago)

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കിനിടെ പിടിച്ചു തള്ളി...  (1 hour ago)

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

ജാതി സെൻസസ് പട്ടികയിൽ വിവാദം  (1 hour ago)

ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി പത്തുനാള്‍ മാത്രം... ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റുപോയത് പാലക്കാട്  (2 hours ago)

പ്രൊഫ. അബ്ദുൾ ഘാനി ഭട്ട് അന്തരിച്ചു  (2 hours ago)

ട്രെയിന്‍ തട്ടി രണ്ടു മരണം... ആത്മഹത്യയാണോ അബദ്ധത്തില്‍ പറ്റിയതാണോ എന്ന് പരിശോധിച്ചു വരുന്നു...  (2 hours ago)

കീവ് മൗനാനുവാദം നൽകി  (2 hours ago)

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,  (2 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (3 hours ago)

Malayali Vartha Recommends