Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

വിന്‍ഡീസിനെതിരേയുള്ള അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം;  വിജയത്തോടെ മൂന്ന് മത്സരങ്ങളുണ്ടായിരുന്ന പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി; കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത് വിന്‍ഡീസ് മുന്നോട്ടുവെച്ച 316 റണ്‍സ് വിജയലക്ഷ്യം എട്ടു പന്തുകള്‍ ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്

23 DECEMBER 2019 08:08 AM IST
മലയാളി വാര്‍ത്ത

രോഹിത് ശര്‍മ്മ (63 പന്തില്‍ 63 റണ്‍സ്), കെഎല്‍ രാഹുല്‍ (89 പന്തില്‍ 77 റണ്‍സ്), കോലി (81 പന്തില്‍ 85 റണ്‍സ്) എന്നിവരുടെ അര്‍ധസെഞ്ച്വറിയും അവസാന ഓവറുകളില്‍ സമ്മര്‍ദമില്ലാതെ ബാറ്റ് വീശിയ ജഡേജ (31 പന്തില്‍ 39 റണ്‍സ്), ശര്‍ദുല്‍ താക്കൂര്‍ (ആറ് പന്തില്‍ 17 റണ്‍സ്) എന്നിവരുടെ ബാറ്റിങ് മികവുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്‌.

താരത്യമേന അല്‍പം ഉയര്‍ന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്കായി രോഹിത്തും രാഹുലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 122 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. രോഹിത്തിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പിന്നാലെ രാഹുലും മടങ്ങി. പിന്നീടെത്തിയ ശ്രേയസ് അയ്യരും റിഷഭ് പന്തും കേദാര്‍ ജാദവും പെട്ടെന്ന് കൂടാരം കയറിയതോടെ സമ്മര്‍ദത്തിലായ ഇന്ത്യയെ കരകയറ്റിയത് കോലി-ജഡേജ കൂട്ടുകെട്ടാണ്.

46-ാം ഓവറില്‍ കോലി മടങ്ങിയപ്പോള്‍ വിന്‍ഡീസ് പിടിമുറുക്കിയെന്ന് തോന്നിച്ചെങ്കിലും ഒട്ടും സമ്മര്‍ദമില്ലാതെ ബാറ്റ് വീശിയ ശര്‍ദുല്‍ താക്കൂറിന്റെ വെടിക്കെട്ട് ബാറ്റിങ് ഇന്ത്യയെ വിജയത്തിലേക്കടുപ്പിച്ചു. താക്കൂര്‍-ജഡേജ കൂട്ടുകെട്ട് എട്ട് പന്തുകള്‍ ശേഷിക്കെ ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്തു.

നേരത്തെ ആദ്യ ബാറ്റ് ചെയ്ത വിന്‍ഡീസ് നിക്കോളാസ് പൂരാന്‍ (64 പന്തില്‍ 89 റണ്‍സ്) പൊള്ളാര്‍ഡ് (51 പന്തില്‍ 74 റണ്‍സ്) എന്നിവരുടെ കരുത്തിലാണ് മികച്ച സ്‌കോറിലേക്ക് നീങ്ങിയത്. ഇന്ത്യക്കായി നവ്ദീപ് സയ്‌നി രണ്ടും താക്കൂര്‍, ഷമി, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. വിരാട് കോലിയാണ് കളിയിലെ താരം. രോഹിത് ശര്‍മ്മയെ പരമ്പരയിലെ താരമായി തിരഞ്ഞെടുത്തു.

ഒരു ‘ഫൈനൽ’ പോരാട്ടത്തിന്റെ സകല സമ്മർദ്ദവും കൈമാറി കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിൽ ഇന്ത്യയും വെസ്റ്റിൻഡീസും ‘കട്ടയ്ക്കു പൊരുതിയ മൂന്നാം ഏകദിനത്തിൽ വിജയം ഇന്ത്യയ്ക്കൊപ്പം കൂടുകയായിരുന്നു.. വെസ്റ്റിൻഡീസ് ഉയർത്തിയ 316 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ പലവട്ടം സമ്മർദ്ദത്തിലേക്കു വഴുതിയെങ്കിലും, ഒടുവിൽ എട്ടു പന്തുകൾ ബാക്കിനിൽക്കെ ആറു വിക്കറ്റ് നഷ്ടത്തിൽ വിജയം പിടിച്ചെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചേറ്റൂര്‍ ബാലകൃഷ്ണന്‍ അന്തരിച്ചു....  (5 minutes ago)

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കിനിടെ പിടിച്ചു തള്ളി...  (9 minutes ago)

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (11 minutes ago)

ജാതി സെൻസസ് പട്ടികയിൽ വിവാദം  (18 minutes ago)

ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി പത്തുനാള്‍ മാത്രം... ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റുപോയത് പാലക്കാട്  (25 minutes ago)

പ്രൊഫ. അബ്ദുൾ ഘാനി ഭട്ട് അന്തരിച്ചു  (47 minutes ago)

ട്രെയിന്‍ തട്ടി രണ്ടു മരണം... ആത്മഹത്യയാണോ അബദ്ധത്തില്‍ പറ്റിയതാണോ എന്ന് പരിശോധിച്ചു വരുന്നു...  (48 minutes ago)

കീവ് മൗനാനുവാദം നൽകി  (58 minutes ago)

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,  (1 hour ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (1 hour ago)

പ്രതിരോധ കരാറിൽ ഒപ്പുവച്ചു  (1 hour ago)

ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ .... ദിവസഫലമറിയാം  (1 hour ago)

പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...  (1 hour ago)

ഈ വര്‍ഷത്തെ ആദ്യ ഇളവ്... പലിശ നിരക്ക് കുറച്ച് അമേരിക്ക  (2 hours ago)

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (8 hours ago)

Malayali Vartha Recommends