അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പര വെസ്റ്റ് ഇന്‍ഡീസിന് അനായാസ ജയം

അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പര വെസ്റ്റ് ഇന്‍ഡീസ് തൂത്തുവാരി. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ അനായാസ ജയം നേടിയാണ് വിന്‍ഡീസ് സമ്പൂര്‍ണ ജയം സ്വന്തമാക്കിയത്. ഓപ്പണര്‍ എവിന്‍ ലൂയിസിന്റെ സെഞ്ചുറിയാണ് (102) വിന്‍ഡീസിന് തുണയായത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 49.1 ഓവറില്‍ 203 റണ്‍സിന് പുറത്തായി. 71 റണ്‍സ് നേടിയ ആന്‍ഡി ബാല്‍ബിറൈയിനാണ് അയര്‍ലന്‍ഡിന്റെ ടോപ്പ് സ്‌കോറര്‍.
വിന്‍ഡീസിന് വേണ്ടി ഹെയ്ഡന്‍ വാല്‍ഷ് നാലും ഓഷെയ്ന്‍ തോമസ് മൂന്നും വിക്കറ്റ് വീഴ്ത്തി. 36.2 ഓവറില്‍ ലക്ഷ്യത്തിലെത്തി വിന്‍ഡീസ് അനായാസ വിജയം നേടുകയായിരുന്നു. ആറ് ഫോറും അഞ്ച് സിക്‌സും പറത്തിയാണ് ലൂയിസ് സെഞ്ചുറി നേടിയത്. നിക്കോളാസ് പുരാന്‍ 43 റണ്‍സോടെ പുറത്താകാതെ നിന്നു. എവിന്‍ ലൂയിസ് മത്സരത്തിലെയും പരമ്പരയുടെയും താരമായി.
"
https://www.facebook.com/Malayalivartha


























