സിക്‌സര്‍ കൊണ്ടു തോളു പോയി; ഗ്ലൗസ് നല്‍കി വാര്‍ണര്‍ ബാലനെ ആശ്വസിപ്പിച്ചു

ബാലനെ ആശ്വസിപ്പിച്ചിച്ചത് സാക്ഷാല്‍ വാര്‍ണര്‍, പന്തു കൊണ്ട് കരഞ്ഞ പയ്യന് മറ്റൊരാള്‍ വശം സ്വന്തം ഗ്ലൗസ് നല്‍കിയാണ് വാര്‍ണര്‍ സന്തോഷിപ്പിച്ചത്. ബുധനാഴ്ച നടന്ന മുന്‍ ചാമ്പ്യന്‍മാര്‍ ഓസ്‌ട്രേലിയയും നവാഗതരായ അഫ്ഗാനിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം ഓസീസ് ആരാധകര്‍ക്ക് വിരുന്ന് ആയിരുന്നെങ്കിലും അഫ്ഗാന്‍കാര്‍ക്ക് അങ്ങിനെയായിരിക്കാന്‍ വഴിയില്ല. പ്രത്യേകിച്ചും കളികാണാന്‍ സ്‌റ്റേഡിയത്തില്‍ ഉണ്ടായിരുന്ന അഫ്ഗാന്‍ ആരാധകനായ ആ കൊച്ചു പയ്യന്. കളിക്കിടയില്‍ പന്തു കൊണ്ട് കുഞ്ഞ് ആരാധകന്റെ തോള്‍ തകര്‍ന്നു.
അപാരഫോമില്‍ ആയിരുന്ന വാര്‍ണര്‍ ഞെട്ടിക്കുന്ന ബാറ്റിംഗ് പുറത്തെടുത്തപ്പോഴാണ് കുട്ടി ആരാധകനു പരിക്കേറ്റത്. അടിച്ചു കൂട്ടിയ 178 റണ്‍സില്‍ 19 ബൗണ്ടറികളും അഞ്ചു സിക്‌സറുകളുമാണ് ഈ ഇടം കയ്യന്‍ നേടിയത്. അതില്‍ ലോംഗ് ഓണിലേക്ക് പറത്തിയ പന്താണ് പിതാവിനൊപ്പം കളികാണുന്നതിനിടയില്‍ ഉറങ്ങിപ്പോയ പയ്യന്റെ തോളില്‍ പന്ത് വന്ന് കൊണ്ടത്. പിതാവ് ഫോണ്‍ ചെയ്യുന്ന തിരക്കിലായിരുന്നു. പന്തിനായി ഒരു ഓസ്‌ട്രേലിയന്‍ ആരാധകന്‍ മുഴുനീള ഡൈവ് നടത്തിയിട്ടും പന്ത് പ്രതിരോധിക്കാനായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha