പാകിസ്ഥാന് ഇനി പടക്കം പൊട്ടിക്കാം... ദക്ഷിണാഫ്രിക്കയെ പാകിസ്ഥാന്‍ തകര്‍ത്തത് 29 റണ്‍സിന്

ഒരിക്കലും പൊട്ടിക്കാന്‍ കഴിയില്ലെന്ന് കരുതി മാറ്റിവച്ച പടക്കം ഇനി പൊടി തട്ടിയെടുക്കാം. ലോകകപ്പ് ക്രിക്കറ്റില്‍ പുതിയ പ്രതീക്ഷകള്‍ നല്‍കി പാകിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തു. പാകിസ്ഥാന് ഇത് മൂന്നാമത്തെ ജയമാണ്.
രണ്ടു തവണ മഴ കളി തടസപ്പെടുത്തിയ മത്സരത്തില്‍ ദക്ഷിണാഫിക്കയെ 29 റണ്‍സിന് പരാജയപ്പെടുത്തിയാണ് പാകിസ്ഥാന്‍ ക്വാര്‍ട്ടര്‍ സാദ്ധ്യത സജീവമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്റെ ഇന്നിംഗ്‌സ് മഴ കളി തടസപ്പെടുത്തിയതിനെ തുടര്‍ന്ന് മത്സരം 47 ഓവര്‍ ആയി ചുരുക്കി. എന്നാല്‍ 46.4 ഓവറില്‍ പാകിസ്ഥാന്‍ 222 റണ്‍സിന് എല്ലാവരും പുറത്തായി. മിസ്ബാ ഉള്‍ ഹഖ് (56), സര്‍ഫ്രാസ് അഹമ്മദ് (49), യൂണിസ് ഖാന്‍ (57)എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. ഷാഹിദ് അഫ്രീദി 15 പന്തില്‍ 22 റണ്‍സെടുത്തതാണ് പാകിസ്ഥാന്റെ സ്‌കോര്‍ ഇരുന്നൂറ് കടത്തിയത്.
തുടര്‍ന്ന് ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 47 ഓവറില്‍ 232 ആയി പുനര്‍നിശ്ചയിച്ചു. 77 റണ്‍സ് നേടിയ നായകന്‍ എ.ബി.ഡിവില്ലിയേഴ്‌സ് പൊരുതിയെങ്കിലും വിജയതീരത്ത് എത്താന്‍ അത് മതിയാവുമായിരുന്നില്ല. 58 പന്തില്‍ 7 ബൗണ്ടറികളുടെയും 5 സിക്‌സറും ഡിവില്ലിയേഴ്‌സ് പറത്തി. ഹാഷിം അംല (38), ഡുപ്ലെസിസ് (27) എന്നിവരും പൊരുതി നോക്കിയെങ്കിലും ഫലമില്ലാതെ പോയി. 33.3 ഓവറില്‍ ദക്ഷിണാഫ്രിക്ക 202 റണ്‍സിന് എല്ലാവരും പുറത്തായി.
പാകിസ്ഥാനു വേണ്ടി മുഹമ്മദ് ഇര്‍ഫാന്‍, റാഹത്ത് അലി, വഹാബ് റിയാസ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതം നേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha