ശ്രീശാന്ത് ഉള്‍പ്പെട്ട ഐപിഎല് കേസ് ഇന്ന് കോടതിയില് പരിഗണിക്കും

ശ്രീശാന്ത് ഉള്‍പ്പെട്ട ഐ.പി.എല്‍ വാതുവെപ്പ് കേസ് ഇന്ന് ദില്ലി പ്രത്യേക കോടതി പരിഗണിക്കും. ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത് എന്ത് അടിസ്ഥാനത്തിലാണെന്ന് നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കോടതി ചോദിച്ചിരുന്നു. ശ്രീശാന്തിനെതിരെ മക്കോക്ക ചുമത്തിയത് ഏത് സാഹചര്യത്തിലാണെന്ന് വിശദീകരിക്കാനും പ്രത്യേക കോടതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. വാതുവെപ്പുകാരുമായി ശ്രീശാന്ത് നേരിട്ട് സംസാരിച്ചിട്ടില്ലെന്നും കോടതി മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് പ്രോസിക്യൂഷന്‍ വാദത്തിനായി കേസ് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha